1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റിയോ ഒളിമ്പിക്‌സ് വേദിയില്‍ സൈക്കിളിങ് ട്രാക്കിനു സമീപം സ്‌ഫോടനം, ആര്‍ക്കും പരുക്കില്ല
റിയോ ഒളിമ്പിക്‌സ് വേദിയില്‍ സൈക്കിളിങ് ട്രാക്കിനു സമീപം സ്‌ഫോടനം, ആര്‍ക്കും പരുക്കില്ല
സ്വന്തം ലേഖകന്‍: റിയോ ഒളിമ്പിക്‌സ് വേദിയില്‍ സൈക്കിളിങ് ട്രാക്കിനു സമീപം സ്‌ഫോടനം, ആര്‍ക്കും പരുക്കില്ല. ബ്രസീലിലെ റിയോയില്‍ ഒളിമ്പിക്‌സ് വേദിക്ക് സമീപം വന്‍ സ്‌ഫോടന ശബ്ദം കേട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. പുരുഷ വിഭാഗം സൈക്കിളിങ് മത്സരം നടക്കുന്ന ട്രാക്കിന്റെ ഫിനിഷിങ് പോയിന്റിന് സമീപമാണ് സ്‌ഫോടനം നടന്നത്. അതേസമയം, ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അന്താരാഷ്ട്ര …
സിറിയയില്‍ ആഭ്യന്തര യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്, അന്തിമ പോരാട്ടത്തിന് ഒരുങ്ങി സര്‍ക്കാരും വിമതരും
സിറിയയില്‍ ആഭ്യന്തര യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്, അന്തിമ പോരാട്ടത്തിന് ഒരുങ്ങി സര്‍ക്കാരും വിമതരും
സ്വന്തം ലേഖകന്‍: സിറിയയില്‍ ആഭ്യന്തര യുദ്ധം നിര്‍ണായക ഘട്ടത്തിലേക്ക്, അന്തിമ പോരാട്ടത്തിന് ഒരുങ്ങി സര്‍ക്കാരും വിമതരും. തന്ത്രപ്രധാനമായ അലപ്പൊ സൈനികത്താവളം പിടിക്കാന്‍, സര്‍ക്കാറും സര്‍ക്കാര്‍ വിരുദ്ധ സംഘങ്ങളുടെ കൂട്ടായ്മയായ ജയ്ശുല്‍ ഫത്ഹും തമ്മില്‍ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്. അലപ്പൊയുടെ വടക്കന്‍ ഭാഗത്തുള്ള സൈനികത്താവളത്തിന്റെ തന്ത്രപ്രധാനമായ ഭാഗങ്ങള്‍ പിടിച്ചെടുത്തതായി ജയ്ശുല്‍ ഫത്ഹ് കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. രണ്ട് ചാവേറുകള്‍ …
ഇന്ത്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികള്‍ക്ക് സാമ്പത്തിയ സഹായം, കുവൈറ്റ് പൗരന്‍ പിടിയില്‍
ഇന്ത്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികള്‍ക്ക് സാമ്പത്തിയ സഹായം, കുവൈറ്റ് പൗരന്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികള്‍ക്ക് സാമ്പത്തിയ സഹായം, കുവൈറ്റ് പൗരന്‍ പിടിയില്‍. അബ്ദുള്ള ഹാദി അബ്ദുള്‍ റഹ്മാന്‍ അല്‍ എനെസി എന്നയാളാണ് അറസ്റ്റിലായത്. ദേശീയ അന്വേഷണ ഏജന്‍സി കുവൈറ്റ് പോലീസിന് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 2014 മെയ് മാസത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്ത മഹാരാഷ്ട്ര സ്വദേശി അരീബ് …
യുഎസ് റസ്റ്റോറന്റില്‍ കാഷ്യറായി ഒബാമയുടെ മകള്‍ സാക്ഷാല്‍ സാഷ ഒബാമ, അന്തംവിട്ട് ഇടപാടുകാര്‍
യുഎസ് റസ്റ്റോറന്റില്‍ കാഷ്യറായി ഒബാമയുടെ മകള്‍ സാക്ഷാല്‍ സാഷ ഒബാമ, അന്തംവിട്ട് ഇടപാടുകാര്‍
സ്വന്തം ലേഖകന്‍: യുഎസ് റസ്റ്റോറന്റില്‍ കാഷ്യറായി ഒബാമയുടെ മകള്‍ സാക്ഷാല്‍ സാഷ ഒബാമ, അന്തംവിട്ട് ഇടപാടുകാര്‍. പ്രസിഡന്റ് ബാരക് ഒബാമയുടെ ഇളയ മകള്‍ 15 കാരിയായ സാഷ ഇപ്പോള്‍ മാസച്യുസെറ്റ്‌സിലെ മാര്‍ത്താസ് വീനിയാര്‍ഡിനടുത്തുള്ള ഓക്ക്ബ്ലഫ്‌സിലെ നാന്‍സീസ് റസ്റ്ററന്റില്‍ ജോലി ചെയ്യുകയാണ്. അതും റസ്റ്റോറന്റിലെ യൂണിഫോമായ നീല ടീഷര്‍ട്ടും തൊപ്പിയുമണിഞ്ഞ്. വറുത്ത കടല്‍വിഭവങ്ങളും മില്‍ക്ക് ഷെയ്ക്കുകളും വില്‍ക്കുന്ന …
ഹിരോഷിമ ആറ്റംബോബ് ദുരന്തത്തിന് 71 വയസ്, മനുഷ്യക്കുരുതിയുടെ ഓര്‍മകളുമായി ജപ്പാനും ലോകവും
ഹിരോഷിമ ആറ്റംബോബ് ദുരന്തത്തിന് 71 വയസ്, മനുഷ്യക്കുരുതിയുടെ ഓര്‍മകളുമായി ജപ്പാനും ലോകവും
സ്വന്തം ലേഖകന്‍: ഹിരോഷിമ ആറ്റംബോംബ് ദുരന്തത്തിന് 71 വയസ്, മനുഷ്യക്കുരുതിയുടെ ഓര്‍മകളുമായി ജപ്പാനും ലോകവും. ലോക ചരിത്രത്തിലാദ്യമായി അണുബോംബ് വര്‍ഷിച്ചതിന്റെ എഴുപത്തിയൊന്നാം വാര്‍ഷികമാണിന്ന്. 1945 ആഗസ്റ്റ് ആറിന് രാവിലെ 8.15നായിരുന്നു ഹിരോഷിമയില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. മനുഷ്യചരിത്രത്തിലെ എക്കാലത്തേയും ദുരന്തമായ അണുബോംബ് സ്‌ഫോടനത്തില്‍ പത്തു ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഹിരോഷിമയിലെ ബോംബാക്രമണം മൂലമുണ്ടായ ആണവ …
ലോക കായിക മാമാങ്കത്തിന് റിയോ ഡെ ജനീറോ ഒരുങ്ങി, ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് ആവേശകരമായ തുടക്കം
ലോക കായിക മാമാങ്കത്തിന് റിയോ ഡെ ജനീറോ ഒരുങ്ങി, ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് ആവേശകരമായ തുടക്കം
സ്വന്തം ലേഖകന്‍: ലോക കായിക മാമാങ്കത്തിന് റിയോ ഡെ ജനീറോ ഒരുങ്ങി, ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് ആവേശകരമായ തുടക്കം. റിയോ ഡെ ജനീറോയിലെ പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി എട്ടിന് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30) ന് ആരംഭിച്ച ഉദ്ഘാടന ചടങ്ങുകള്‍ ബ്രസീലിന്റെ വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പാരമ്പര്യത്തിന്റെ വിസ്മയ പ്രദര്‍ശനം കൂടിയായി. …
ബംഗ്ലാദേശിലെ ധാക്ക കഫേ ഭീകരാക്രമണം, ബ്രിട്ടീഷ് പൗരനടക്കം രണ്ടു പേര്‍ പിടിയില്‍
ബംഗ്ലാദേശിലെ ധാക്ക കഫേ ഭീകരാക്രമണം, ബ്രിട്ടീഷ് പൗരനടക്കം രണ്ടു പേര്‍ പിടിയില്‍
സ്വന്തം ലേഖകന്‍: ബംഗ്ലാദേശിലെ ധാക്ക കഫേ ഭീകരാക്രമണം, ബ്രിട്ടീഷ് പൗരനടക്കം രണ്ടു പേര്‍ പിടിയില്‍. ബ്രിട്ടീഷ് പൗരത്വമുള്ള ബംഗ്ലാദേശ് വംശജന്‍ ഹസന്ത് കരീം, താഹ്മിദ് ഹസീബ് ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയിലാണ് ഇരുവരെയും ബംഗ്ലാദേശ് പോലീസ് പിടികൂടിയത്. ധാക്ക കോടതിയില്‍ ഹാജരാക്കിയ പ്രതികളെ എട്ടു ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞമാസം ഒന്നിന് ധാക്കയിലെ …
ലണ്ടനില്‍ 19 കാരന്‍ നടത്തിയ ആക്രമണത്തില്‍ യുഎസ് വനിത കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്ന് സംശയം
ലണ്ടനില്‍ 19 കാരന്‍ നടത്തിയ ആക്രമണത്തില്‍ യുഎസ് വനിത കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്ന് സംശയം
സ്വന്തം ലേഖകന്‍: ലണ്ടനില്‍ 19 കാരന്‍ നടത്തിയ ആക്രമണത്തില്‍ യുഎസ് വനിത കൊല്ലപ്പെട്ടു, ഭീകരാക്രമണമെന്ന് സംശയം. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ബുധനാഴ്ച രാത്രി 10.30ന് സെന്‍ട്രല്‍ ലണ്ടനിലെ വിനോദസഞ്ചാര കേന്ദ്രമായ റസല്‍ ചത്വരത്തിലാണ് ആക്രമണമുണ്ടായത്. ബ്രിട്ടീഷ് മ്യൂസിയം, യൂനിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍, പ്രശസ്തമായ ഇംപീരിയല്‍ ഹോട്ടല്‍ എന്നിവക്ക് സമീപമായതിനാല്‍ ജനത്തിരക്കുള്ള ഇടമാണ് …
ദുബൈയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ രണ്ടാം ദിവസവും താളംതെറ്റി, പതിനായിരക്കണക്കിന് യാത്രക്കാര്‍ വലഞ്ഞു
ദുബൈയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ രണ്ടാം ദിവസവും താളംതെറ്റി, പതിനായിരക്കണക്കിന് യാത്രക്കാര്‍ വലഞ്ഞു
സ്വന്തം ലേഖകന്‍: ദുബൈയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ രണ്ടാം ദിവസവും താളംതെറ്റി, പതിനായിരക്കണക്കിന് യാത്രക്കാര്‍ വലഞ്ഞു. 25 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും മുടങ്ങിയത്. സര്‍വീസ് റദ്ദാക്കിയത് മൂലം എമിറേറ്റസിന്റെ കാല്‍ലക്ഷത്തോളം യാത്രക്കാര്‍ ദുരിതത്തിലായി. മറ്റുള്ള എല്ലാ വിമാനങ്ങളും സമയം തെറ്റിയാണ് സര്‍വീസ് നടത്തി കൊണ്ടിരിക്കുന്നത്. ദുബൈയുടെ ചിലവ് കുറഞ്ഞ വിമാന കമ്പനി …
ജിഎസ്ടി ബില്‍ നിയമമായി, ഇന്ത്യയില്‍ വിവിധ നികുതികള്‍ ഇനി ഒരു കുടക്കീഴില്‍
ജിഎസ്ടി ബില്‍ നിയമമായി, ഇന്ത്യയില്‍ വിവിധ നികുതികള്‍ ഇനി ഒരു കുടക്കീഴില്‍
സ്വന്തം ലേഖകന്‍: ജിഎസ്ടി ബില്‍ നിയമമായി, ഇന്ത്യയില്‍ വിവിധ നികുതികള്‍ ഇനി ഒരു കുടക്കീഴില്‍. രാജ്യമൊട്ടാകെ ഏകീകൃത നികുതിഘടന ലക്ഷ്യമിടുന്ന ചരക്ക് സേവന നികുതി ബില്ലിന് (ജി.എസ്.ടി.) രാജ്യസഭയുടെ അംഗീകാരം ലഭിച്ചതോടെയാണിത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളില്‍ പലതും അംഗീകരിച്ചും തള്ളിയുമാണ് ഒടുവില്‍ ബില്‍ പാസാക്കിയത്. ലോക്‌സഭ കഴിഞ്ഞ വര്‍ഷം മെയ് ആറിന് ബില്‍ പാസാക്കിയിരുന്നു. ഭേദഗതി …