1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യന്‍ വംശജനായ അലോക് ശര്‍മ തെരേസാ മെയ് മന്ത്രിസഭയില്‍ പാര്‍ലമെന്ററി അണ്ടര്‍ സെക്രട്ടറി
ഇന്ത്യന്‍ വംശജനായ അലോക് ശര്‍മ തെരേസാ മെയ് മന്ത്രിസഭയില്‍ പാര്‍ലമെന്ററി അണ്ടര്‍ സെക്രട്ടറി
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജനായ അലോക് ശര്‍മ തെരേസാ മെയ് മന്ത്രിസഭയില്‍ പാര്‍ലമെന്ററി അണ്ടര്‍ സെക്രട്ടറി. ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസിലാണ് പാര്‍ലമെന്ററി അണ്ടര്‍ സെക്രട്ടറിയായി അലോക് ശര്‍മ നിയമിതനായത്. റീഡിംഗ് വെസ്റ്റില്‍നിന്നുള്ള എംപിയാണ് 48 കാരനായ ശര്‍മ. ഇന്നലെ പുറത്തിറക്കിയ ജൂണിയര്‍മന്ത്രിമാരുടെ പട്ടികയിലാണ് ശര്‍മ ഇടംപിടിച്ചത്. ബോറീസ് ജോണ്‍സന്റെ കീഴിലുള്ള വിദേശകാര്യ വകുപ്പില്‍ ഇന്ത്യന്‍കാര്യങ്ങളുടെ …
തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമത്തിന് നേതൃത്വം നല്‍കിയ മുന്‍ വ്യോമസേന കമാന്‍ഡര്‍ അറസ്റ്റില്‍, കൂട്ട അറസ്റ്റുകള്‍ തുടരുന്നു, പിടിയിലായത് 9,000 സൈനികര്‍
തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമത്തിന് നേതൃത്വം നല്‍കിയ മുന്‍ വ്യോമസേന കമാന്‍ഡര്‍ അറസ്റ്റില്‍, കൂട്ട അറസ്റ്റുകള്‍ തുടരുന്നു, പിടിയിലായത് 9,000 സൈനികര്‍
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമത്തിന് നേതൃത്വം നല്‍കിയ മുന്‍ വ്യോമസേന കമാന്‍ഡര്‍ അറസ്റ്റില്‍, കൂറ്റ അറസ്റ്റുകള്‍ തുടരുന്നു, പിടിയിലായത് 9,000 സൈനികര്‍. കഴിഞ്ഞ വര്‍ഷം കമാന്‍ഡര്‍ പദവിയിലിരിക്കെ വിരമിച്ച ജനറല്‍ അകിന്‍ ഉസ്തുര്‍ക്കാണ് പിടിയിലായത. ഇദ്ദേഹമടക്കം ആറ് മുന്‍ സൈനിക കമാന്‍ഡര്‍മാര്‍ ശനിയാഴ്ചതന്നെ അറസ്റ്റിലായി. നിലവില്‍ തുര്‍ക്കിയുടെ സുപ്രീം മിലിറ്ററി കൗണ്‍സിലില്‍ പ്രവര്‍ത്തിക്കുകയാണ് …
ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഉരുക്കുമുഷ്ടിയുമായി ബഹറൈന്‍, കടുത്ത നിബന്ധനകള്‍
ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഉരുക്കുമുഷ്ടിയുമായി ബഹറൈന്‍, കടുത്ത നിബന്ധനകള്‍
സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഉരുക്കുമുഷ്ടിയുമായി ബഹറൈന്‍. ഇനി മുതല്‍ വാര്‍ത്തകള്‍ ഓണ്‍ലൈന്‍ വഴി നല്‍കണമെങ്കില്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തില്‍ നിന്നും പ്രത്യേക ലൈസന്‍സ് സ്വന്തമാക്കണമെന്ന് വകുപ്പ് മന്ത്രി അലി ബിന്‍ മുഹമ്മദ് റുമൈ ഉത്തരവിട്ടു. ഓണ്‍ലൈനുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും മന്ത്രാലയത്തിന് നല്‍കുന്നതിനു പുറമേ ലൈസന്‍സ് ലഭിക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചിരിക്കണം. …
വിമാനം റദ്ദാക്കിയാല്‍ യാത്രക്കാര്‍ക്ക് വന്‍ തുക നഷ്ടപരിഹാരം, പുതിയ നിബന്ധനയുമായി ഡിജിസിഎ
വിമാനം റദ്ദാക്കിയാല്‍ യാത്രക്കാര്‍ക്ക് വന്‍ തുക നഷ്ടപരിഹാരം, പുതിയ നിബന്ധനയുമായി ഡിജിസിഎ
സ്വന്തം ലേഖകന്‍: വിമാനം റദ്ദാക്കിയാല്‍ യാത്രക്കാര്‍ക്ക് വന്‍ തുക നഷ്ടപരിഹാരം, പുതിയ നിബന്ധനയുമായി ഡിജിസിഎ. ഇതനുസരിച്ച് ഇനി മുതല്‍ വിമാനം റദ്ദാക്കിയാല്‍ കമ്പനികള്‍ യാത്രക്കാര്‍ക്കു വന്‍ തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരും. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (ഡിജിസിഎ) പുതിയ നിബന്ധന കൊണ്ടുവന്നത്. വിമാനം പുറപ്പെടാന്‍ രണ്ടു മണിക്കൂറിലധികം വൈകുകയോ, യാത്രക്കാരന് വിമാനത്തില്‍ പ്രവേശനം …
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളികളായ അമ്മയും കുഞ്ഞും മരിച്ചു
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളികളായ അമ്മയും കുഞ്ഞും മരിച്ചു
സ്വന്തം ലേഖകന്‍: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളികളായ അമ്മയും കുഞ്ഞും മരിച്ചു. മലപ്പുറം വടുതല അഫ്‌സലിന്റെ ഭാര്യ സഫീറ (30), മകന്‍ മുഹമ്മദ് അമന്‍ (എട്ട്) എന്നിവരാണു മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഫ്‌സല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യാമ്പു അല്‍മനാര്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ അധ്യാപികയാണ് സഫീറ. ജിദ്ദയാമ്പു ഹൈവേയില്‍ റാബിഗിനടുത്ത് …
പട്ടാള അട്ടിമറിയില്‍ നിന്നും തുര്‍ക്കിയെ രക്ഷിച്ചത് ജനശക്തിയും സാങ്കേതികവിദ്യയും
പട്ടാള അട്ടിമറിയില്‍ നിന്നും തുര്‍ക്കിയെ രക്ഷിച്ചത് ജനശക്തിയും സാങ്കേതികവിദ്യയും
സ്വന്തം ലേഖകന്‍: പട്ടാള അട്ടിമറിയില്‍ നിന്നും തുര്‍ക്കിയെ രക്ഷിച്ചത് ജനശക്തിയും സാങ്കേതിക വിദ്യയും. പീസ് കൗണ്‍സില്‍ എന്നു വിശേഷിപ്പിക്കുന്ന സൈന്യമാണ് തുര്‍ക്കി ഭരണാധികാരി റജബ് ത്വയ്യിബ് ഉര്‍ദുഗാനെ അട്ടിമറിക്കാന്‍ ശ്രമിച്ചത്. 1970 മുതല്‍ രാജ്യത്തുണ്ടായ അട്ടിമറികളില്‍നിന്ന് ഗൃഹപാഠം ചെയ്ത് കൃത്യമായ പദ്ധതിയോടെയാണ് സൈന്യം അട്ടിമറിക്കു തുനിഞ്ഞതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റ് ഉര്‍ദുഗാന്‍ നഗരത്തിനു പുറത്തെ അവധിക്കാല …
കശ്മീരില്‍ കര്‍ഫ്യൂ തുടരുന്നു, സംഘര്‍ഷങ്ങളില്‍ 39 പേര്‍ കൊല്ലപ്പെട്ടു, 3000 ത്തോളം പേര്‍ക്ക് പരുക്ക്
കശ്മീരില്‍ കര്‍ഫ്യൂ തുടരുന്നു, സംഘര്‍ഷങ്ങളില്‍ 39 പേര്‍ കൊല്ലപ്പെട്ടു, 3000 ത്തോളം പേര്‍ക്ക്  പരുക്ക്
സ്വന്തം ലേഖകന്‍: കശ്മീരില്‍ കര്‍ഫ്യൂ തുടരുന്നു, സംഘര്‍ഷങ്ങളില്‍ 39 പേര്‍ കൊല്ലപ്പെട്ടു, 3000 ത്തോളം പേര്‍ക്ക് പരുക്ക്. ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്വരയിലെ പത്ത് ജില്ലകളിലും പ്രഖ്യാപിച്ച കര്‍ഫ്യൂ തുടരുകയാണ്. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് കര്‍ഫ്യൂ നിലനിര്‍ത്തുന്നതെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. താഴ്‌വരയിലെ പല സ്ഥലങ്ങളിലും സേനയും …
9/11 ആക്രമണം സംബന്ധിച്ച രഹസ്യ റിപ്പോര്‍ട്ടിലെ പ്രസിദ്ധീകരിക്കാത്ത ’28 പേജുകള്‍’ അമേരിക്ക പുറത്തുവിട്ടു, സൗദിക്കെതിരെ ഒളിയമ്പുകള്‍
9/11 ആക്രമണം സംബന്ധിച്ച രഹസ്യ റിപ്പോര്‍ട്ടിലെ പ്രസിദ്ധീകരിക്കാത്ത ’28 പേജുകള്‍’ അമേരിക്ക പുറത്തുവിട്ടു, സൗദിക്കെതിരെ ഒളിയമ്പുകള്‍
സ്വന്തം ലേഖകന്‍: 9/11 ആക്രമണം സംബന്ധിച്ച രഹസ്യ റിപ്പോര്‍ട്ടിലെ പ്രസിദ്ധീകരിക്കാത്ത ’28 പേജുകള്‍’ അമേരിക്ക പുറത്തുവിട്ടു. ഭീകരാക്രമണം ആസൂത്രണം ചെയ്തവര്‍ക്ക് സൗദി അറേബ്യയിലെ ചിലരുടെ പിന്തുണയും സഹായവും ലഭിച്ചിരുന്നതായി ’28 പേജുകള്‍’ എന്നറിയപ്പെടുന്ന അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. സൗദിയിലെ ചില ഉന്നതരുമായി ഭീകരാക്രമണം നടത്തിയവര്‍ ബന്ധപ്പെട്ടതായും ഇവരില്‍ നിന്ന് ഭീകരര്‍ക്ക് പിന്തുണ ലഭിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. യു.എസിലുള്ള …
തുര്‍ക്കിയില്‍ കുടുങ്ങിയ മലയാളി കായിക താരങ്ങള്‍ സുരക്ഷിതര്‍, മൂന്നു സംഘങ്ങളായി നാട്ടിലെത്തിക്കും
തുര്‍ക്കിയില്‍ കുടുങ്ങിയ മലയാളി കായിക താരങ്ങള്‍ സുരക്ഷിതര്‍, മൂന്നു സംഘങ്ങളായി നാട്ടിലെത്തിക്കും
സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ കുടുങ്ങിയ മലയാളി കായിക താരങ്ങള്‍ സുരക്ഷിതര്‍, മൂന്നു സംഘങ്ങളായി നാട്ടിലെത്തിക്കും. സൈനിക അട്ടിമറി ശ്രമത്തെ തുടര്‍ന്ന് തുര്‍ക്കിയില്‍ കുടുങ്ങിയ കായിക താരങ്ങള്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. 148 ഇന്ത്യന്‍ വിദ്യാര്‍ഥികളും 38 ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള 186 അംഗ സംഘം ജൂലൈ 11നാണ് ലോക സ്‌കൂള്‍സ് ചാമ്പ്യന്‍ഷിപ്പില്‍ …
വിവാദ പാകിസ്താനി മോഡല്‍ ക്വാന്‍ഡില്‍ ബലോചിനെ സഹോദരന്‍ ശ്വാസം മുട്ടിച്ചു കൊന്നു
വിവാദ പാകിസ്താനി മോഡല്‍ ക്വാന്‍ഡില്‍ ബലോചിനെ സഹോദരന്‍ ശ്വാസം മുട്ടിച്ചു കൊന്നു
സ്വന്തം ലേഖകന്‍: വിവാദ പാകിസ്താനി മോഡല്‍ ക്വാന്‍ഡില്‍ ബലോചിനെ സഹോദരന്‍ ശ്വാസം മുട്ടിച്ചു കൊന്നു. മുള്‍ട്ടാനില്‍ ശനിയാഴ്ചയാണ് ഇവര്‍ കൊല്ലപ്പെട്ടത്. തനിക്ക് വധഭീഷണിയുണ്ടെന്ന് ബലോച് നേരത്തെ തന്നെ സര്‍ക്കാരിനോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഇവരുടെ പരാതി സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കാത്തതിനെ തുടര്‍ന്ന് വിദേശത്തേക്ക് താമസം മാറ്റാനും ഇവര്‍ തീരുമാനിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ചൂടന്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് ബലൂച് …