1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദക്ഷിണ സുഡാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷം, കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഓപ്പറേഷന്‍ സങ്കട് മോചന്‍
ദക്ഷിണ സുഡാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷം, കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഓപ്പറേഷന്‍ സങ്കട് മോചന്‍
സ്വന്തം ലേഖകന്‍: ദക്ഷിണ സുഡാനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷം, കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഓപ്പറേഷന്‍ സങ്കട് മോചന്‍. സുഡാനില്‍ നിന്ന് നാട്ടിലേക്ക് വരാനാകാതെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്കു തിരിച്ചെത്തിക്കുന്നതിനായി ഓപ്പറേഷന്‍ സങ്കട് മോചന്‍ എന്ന പേരില്‍ വിദേശകാര്യ മന്ത്രാലയം പ്രവര്‍ത്തനം ആരംഭിച്ചു. 600 ഇന്ത്യക്കാരാണ് സുഡാനില്‍ കുടുങ്ങിക്കിടക്കുന്നത്. വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗാണ് ഓപ്പറേഷനു നേതൃത്വം നല്‍കുന്നത്. …
ബ്രിട്ടനെ നയിക്കാന്‍ തെരേസ മേ, ഇന്ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
ബ്രിട്ടനെ നയിക്കാന്‍ തെരേസ മേ,  ഇന്ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
സ്വന്തം ലേഖകന്‍: ബ്രിട്ടനെ ഇനി തെരേസ മേ നയിക്കും, പ്രധാനമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉരുക്കു വനിത എന്നറിയപ്പെട്ടിരുന്ന മാര്‍ഗരറ്റ് താച്ചര്‍ക്കുശേഷം ബ്രിട്ടനില്‍ പ്രധാനമന്ത്രിയാവുന്ന രണ്ടാമത്തെ വനിതയാണ് 59 കാരിയായ തെരേസ മേ. പ്രധാനമന്ത്രി കാമറോണ്‍ ഇന്നു രാവിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി രാജ്ഞിക്ക് രാജിക്കത്തു നല്‍കും. ഇതിനു ശേഷമായിരിക്കും തെരേസ മേയുടെ സത്യപ്രതിജ്ഞ ചടങ്ങ് …
ബ്രെക്‌സിറ്റ് പ്രതിസന്ധി യുകെയിലെ സര്‍വകലാശാലകളിലേക്കും പടരുന്നു, വിവിധ വകുപ്പുകളും വിദ്യാര്‍ഥികളും അനിശ്ചിതത്വത്തില്‍
ബ്രെക്‌സിറ്റ് പ്രതിസന്ധി യുകെയിലെ സര്‍വകലാശാലകളിലേക്കും പടരുന്നു, വിവിധ വകുപ്പുകളും വിദ്യാര്‍ഥികളും അനിശ്ചിതത്വത്തില്‍
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധി യുകെയിലെ സര്‍വകലാശാലകളിലേക്കും പടരുന്നു, വിവിധ വകുപ്പുകളും വിദ്യാര്‍ഥികളും അനിശ്ചിതത്വത്തില്‍. യൂറോപ്യന്‍ യൂനിയനില്‍നിന്നും പുറത്തുപോകാനുള്ള ബ്രെക്‌സിറ്റ് തീരുമാനത്തെ തുടര്‍ന്ന് യൂറോപ്യന്‍ യൂനിയന്‍ സഹായത്തോടെ നടക്കുന്ന പഠനങ്ങളില്‍നിന്നും പിന്മാറാന്‍ ഓക്‌സ്ഫഡ്, കേംബ്രിജ്, എഡിന്‍ബറോ തുടങ്ങിയ പ്രമുഖ ബ്രിട്ടീഷ് സര്‍വകലാശാലകളോട് മറ്റു രാജ്യങ്ങള്‍ ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. പഠനത്തിന് ബ്രിട്ടീഷ് സര്‍വകലാശാലകള്‍ നേതൃത്വം കൊടുക്കുന്നത് …
ബംഗ്ലാദേശിനും ഇന്ത്യക്കുമിടയില്‍ വന്‍ ഭൂചലന സാധ്യതയെന്ന് ശാസ്ത്രഞ്ജരുടെ മുന്നറിയിപ്പ്
ബംഗ്ലാദേശിനും ഇന്ത്യക്കുമിടയില്‍ വന്‍ ഭൂചലന സാധ്യതയെന്ന് ശാസ്ത്രഞ്ജരുടെ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ബംഗ്ലാദേശിനും ഇന്ത്യക്കുമിടയില്‍ വന്‍ ഭൂചലന സാധ്യതയെന്ന് ശാസ്ത്രഞ്ജരുടെ മുന്നറിയിപ്പ്. ബംഗ്ലാദേശ് ഭൂനിരപ്പിനു താഴെ രൂപം കൊള്ളുന്ന ഭൂചലനത്തിന്റെ തുടര്‍ ചലനങ്ങള്‍ ഇന്ത്യയുടെ കിഴക്കന്‍ മേഖലയെ ഒന്നാകെ നശിപ്പിക്കാന്‍ ശേഷിയുള്ളതാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് 400 വര്‍ഷമായി രൂപപ്പെടുന്ന മര്‍ദ്ദമാണ്. വര്‍ഷങ്ങളായുള്ള മര്‍ദ്ദത്തിന്റെ പുറന്തള്ളല്‍ വന്‍തകര്‍ച്ചക്ക് ഇടയാക്കുമെന്നും കൊളംബിയ സര്‍വ്വകലാശാലയിലെ ജിയോഫിസിസ്റ്റ് മൈക്കല്‍ …
ജപ്പാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, പ്രധാനമന്ത്രി ഷിന്‍സോ ആബെക്ക് വന്‍ ഭൂരിപക്ഷം
ജപ്പാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, പ്രധാനമന്ത്രി ഷിന്‍സോ ആബെക്ക് വന്‍ ഭൂരിപക്ഷം
സ്വന്തം ലേഖകന്‍: ജപ്പാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, പ്രധാനമന്ത്രി ഷിന്‍സോ ആബെക്ക് വന്‍ ഭൂരിപക്ഷം. ഉപരി സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ നേതൃത്വത്തിലുള്ള സഖ്യം മൂന്നില്‍ രണ്ടു ഭൂരിപക്ഷം സ്വന്തമാക്കി. എന്നാല്‍ ഭരണഘടന പരിഷ്‌കരിച്ച് സൈനിക ഇടപടലിന് അവസരം സൃഷ്ടിക്കാന്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉപയോഗിച്ച് ആബെ ശ്രമിക്കുമെന്ന വാദവുമായി ചൈന രംഗത്തെത്തി. ഇങ്ങനെ …
തീവ്രവാദത്തിന് എതിരെ ഒറ്റകെട്ടായി ഇന്ത്യയും കെനിയയും, ഏഴു കരാറുകളില്‍ ഒപ്പുവച്ചു
തീവ്രവാദത്തിന് എതിരെ ഒറ്റകെട്ടായി ഇന്ത്യയും കെനിയയും, ഏഴു കരാറുകളില്‍ ഒപ്പുവച്ചു
സ്വന്തം ലേഖകന്‍: തീവ്രവാദത്തിന് എതിരെ ഒറ്റകെട്ടായി ഇന്ത്യയും കെനിയയും, ഏഴു കരാറുകളില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കെനിയന്‍ പ്രസിഡന്റ് ഹുര്‍ദു കെയാതയുമാണ് തന്ത്രപ്രധാനമായ ഏഴു കരാറുകളില്‍ ഒപ്പുവച്ചത്. ചെറുകിടഇടത്തരം വ്യവസായങ്ങള്‍ക്കായി 15 ദശലക്ഷം ഡോളറും റിഫ്റ്റ് വാലി ടെക്‌സ്‌റ്റൈല്‍ ഫാക്ടറിയുടെ പുനര്‍വിന്യാസത്തിനായി 29.5 ദശലക്ഷം ഡോളറും ഇന്ത്യ കെനിയയ്ക്കു നല്‍കാനും ധാരണയായി. കെനിയന്‍ പ്രതിരോധ …
ദക്ഷിണ സുഡാനില്‍ കലാപം രൂക്ഷം, 300 ലധികം പേര്‍ കൊല്ലപ്പെട്ടതായി സൂചന
ദക്ഷിണ സുഡാനില്‍ കലാപം രൂക്ഷം, 300 ലധികം പേര്‍ കൊല്ലപ്പെട്ടതായി സൂചന
സ്വന്തം ലേഖകന്‍: ദക്ഷിണ സുഡാനില്‍ കലാപം രൂക്ഷം, 300 ലധികം പേര്‍ കൊല്ലപ്പെട്ടതായി സൂചന. തലസ്ഥാന നഗരമായ ജൂബയില്‍ തിങ്കളാഴ്ചയും കനത്ത ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തില്‍ ഐക്യരാഷ്ട്രസഭാ സേനയില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്ന രണ്ടു ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടതായി ചൈനീസ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐക്യരാഷ്ട്രസഭാ സേനയുടെ നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവവികാസങ്ങളില്‍ നടുക്കം …
ടാന്‍സാനിയക്ക് കൈകൊടുത്ത് ഇന്ത്യ, അഞ്ചു കരാറുകളില്‍ ഒപ്പുവച്ചു
ടാന്‍സാനിയക്ക് കൈകൊടുത്ത് ഇന്ത്യ, അഞ്ചു കരാറുകളില്‍ ഒപ്പുവച്ചു
സ്വന്തം ലേഖകന്‍: ടാന്‍സാനിയക്ക് കൈകൊടുത്ത് ഇന്ത്യ, അഞ്ചു കരാറുകളില്‍ ഒപ്പുവച്ചു. ആഫ്രിക്കന്‍ രാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ടാന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ പോംബെ ജോസഫ് മഗുഫുലിയുമായി ചേര്‍ന്ന് അഞ്ചു കരാറുകളില്‍ ഒപ്പുവച്ചത്. ടാന്‍സാനിയയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ജലവിതരണശൃംഖലയുടെ നവീകരണത്തിനുമായി 617 കോടി രൂപയുടെ സഹായം ഇന്ത്യ വാഗ്ദാനം ചെയ്തു. ഇന്ത്യയുടെ സാമ്പത്തിക …
ഇറാഖ് അധിനിവേശം നിയമവിരുദ്ധമെന്ന കുറ്റസമ്മതവുമായി മുന്‍ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ജോണ്‍ പ്രസ്‌കോട്ട്
ഇറാഖ് അധിനിവേശം നിയമവിരുദ്ധമെന്ന കുറ്റസമ്മതവുമായി മുന്‍ ബ്രിട്ടീഷ്  ഉപപ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ജോണ്‍ പ്രസ്‌കോട്ട്
സ്വന്തം ലേഖകന്‍: ഇറാഖ് അധിനിവേശം നിയമവിരുദ്ധമെന്ന കുറ്റസമ്മതവുമായി മുന്‍ ബ്രിട്ടീഷ് ഉപപ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ജോണ്‍ പ്രസ്‌കോട്ട്. 2003 ലെ ഇറാഖ് അധിനിവേശത്തില്‍ ബ്രിട്ടന്റെ പങ്ക് വ്യക്തമാക്കുന്ന ചില്‍കോട്ട് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന് ദിവസങ്ങള്‍ക്കകമാണ് ആയിരങ്ങളെ കൊന്നൊടുക്കിയ ഇറാഖ് യുദ്ധം നിയമവിരുദ്ധമായിരുന്നുവെന്ന ജോണ്‍ പ്രസ്‌കോട്ടിന്റെ കുറ്റസമ്മതം. അധിനിവേശത്തെ ശക്തമായ്ി പിന്തുണച്ച ആളായിരുന്നു പ്രസ്‌കോട്ട്. ഇക്കാര്യത്തില്‍ …
ലോകപ്രശസ്ത കാളപ്പോര് വിദഗ്ധന്‍ വിക്ടര്‍ ബാരിയോ മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് മരിച്ചു, ആരാധകരെ ഞെട്ടിച്ച് വീഡിയോ ദൃശ്യങ്ങള്‍
ലോകപ്രശസ്ത കാളപ്പോര് വിദഗ്ധന്‍ വിക്ടര്‍ ബാരിയോ മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് മരിച്ചു, ആരാധകരെ ഞെട്ടിച്ച് വീഡിയോ ദൃശ്യങ്ങള്‍
സ്വന്തം ലേഖകന്‍: ലോകപ്രശസ്ത കാളപ്പോര് വിദഗ്ധന്‍ വിക്ടര്‍ ബാരിയോ മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് മരിച്ചു, ആരാധകരെ ഞെട്ടിച്ച് വീഡിയോ ദൃശ്യങ്ങള്‍. സ്‌പെയിനിലെ ടെറുലില്‍ നടന്ന കാളപ്പോരിന് ഇടയിലായിരുന്നു സംഭവം. ടെലിവിഷനില്‍ തല്‍സമയ സംപ്രേഷണം നടക്കുന്നതിനിടെയായിരുന്നു ബാരിയോയുടെ അപകടമെന്നതിനാല്‍ സംഭവം ലോകമെങ്ങും തത്സമയം കാണുകയും ചെയ്തു. സ്‌പെയിനില്‍ ഈ നൂറ്റാണ്ടില്‍ കാളയുടെ കുത്തേറ്റ് മരിക്കുന്ന ആദ്യത്തെ താരമാണ് …