സ്വന്തം ലേഖകന്‍: യുകെയിലെത്തുന്ന വിദേശ നഴ്‌സുമാര്‍ക്ക് ഇംഗ്ലീഷ് ഭാഷാ ടെസ്റ്റില്‍ (ഐഇഎല്‍ടിഎസ്) ഇളവ് നല്‍കാന്‍ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ തീരുമാനം നിലവില്‍ വന്നു. ഇതു സംബന്ധിച്ചുള്ള കഴിഞ്ഞ ദിവസം മുതല്‍ എന്‍എംസി നടപ്പിലാക്കി. എന്‍എംസി രജിസ്‌ട്രേഷന് ആവശ്യമായ ഐഇഎല്‍ടിഎസ് ഓരോ കാറ്റഗറിയിലും 7 എന്ന സ്‌കോര്‍ ഒരു ചാന്‍സില്‍ തന്നെ നേടണം എന്ന നിബന്ധനയിലാണ് …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്ലാത്ത ആദ്യ യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടി ബ്രസല്‍സില്‍, പുറത്തുപോകല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യം. ഹിതപരിശോധനയിലൂടെ പുറത്തുപോകാന്‍ തീരുമാനമെടുത്ത ബ്രിട്ടന്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. അതോടൊപ്പം ഭാവിയില്‍ ബ്രിട്ടന് പ്രത്യേക പരിഗണന നല്‍കേണ്ടെന്നും ധാരണയായി. 27 രാജ്യങ്ങളിലെ തലവന്മാരാണ് ബ്രെക്‌സിറ്റ് ചര്‍ച്ചചെയ്യാന്‍ ബ്രസല്‍സില്‍ സമ്മേളിച്ചത്. ഉച്ചകോടിയുടെ കരട് വിജ്ഞാപനത്തില്‍ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്, യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍, യുകിപ് നേതാവ് നൈജല്‍ ഫരാഷും ബെല്‍ജിയന്‍ മുന്‍ പ്രധാനമന്ത്രിമായ ഗെ വെര്‍ഹോഫ്‌സ്താദും തമ്മില്‍ വാഗ്വാദം. ബ്രക്‌സിറ്റിനു വേണ്ടി പ്രചാരണം നടത്തിയ യുകെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടി നേതാവ് നൈഗല്‍ ഫരാഷിനെതിരേ ബ്രസല്‍സിലെ യൂറോപ്യന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നു …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് പരുക്കുകളില്‍ നിന്ന് രക്ഷനേടാന്‍ ലണ്ടന്‍ നഗരത്തിന് സ്വയംഭരണം വേണമെന്ന് മേയര്‍. യൂറോപ്യന്‍ യൂനിയനില്‍നിന്നും പുറത്തുപോയാല്‍ സമ്പദ്‌വ്യവസ്ഥയിലുണ്ടാവുന്ന ആഘാതങ്ങളെ നേരിടാന്‍ ലണ്ടന്‍ നഗരത്തിന് സ്വയംഭരണം വേണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ആവശ്യപ്പെട്ടു. യൂനിയനില്‍നിന്നും പുറത്തുപോകണമെന്ന് യുകെയിലെ മറ്റു മേഖലകളെല്ലാം വിധിയെഴുതിയപ്പോള്‍ ലണ്ടന്‍ നഗരം മാത്രമാണ് അതിന് എതിരുനിന്നത്. തലസ്ഥാന നഗരത്തിന് ഉടന്‍ …
സ്വന്തം ലേഖകന്‍: ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജീവനക്കാര്‍ യാത്രക്കാരുടെ ബാഗേജില്‍ നിന്ന് മോഷ്ടിക്കുന്നതിന്റെ വീഡിയോ പുറത്ത്. എയര്‍ ഇന്ത്യ സാറ്റിസിന്റെ കീഴിലുള്ള രണ്ട് ഗ്രൗണ്ട് സ്റ്റാഫാണ് മോഷണം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് അമിത് കുമാര്‍, രോഹിത് കുമാര്‍ എന്നീ ജീവനക്കാരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ രണ്ട് പേരില്‍ ഒരാള്‍ …
സ്വന്തം ലേഖകന്‍: സൗദിയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ ലഗേജുകള്‍ക്ക് വിലക്ക്. യാത്രക്കാര്‍ വലിയ ലഗേജുകള്‍ കൊണ്ടു പോകുന്നതിനാണ് വിമാനത്താവള അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. എയര്‍പ്പോര്‍ട്ട് അതോറിറ്റിയുടെതാണു പുതിയ തീരുമാനം. വിമാനത്താവളത്തിലെ ലഗേജ് കൗണ്ടര്‍ നവീകരിച്ചതിനു ശേഷമാണു പുതിയ സംവിധാനം നിലവില്‍ വന്നത്. 32 ഇഞ്ചിനു മുകളിലുള്ള ടെലിവിഷന്‍ സെറ്റുകള്‍ക്ക് വിലക്കു ബാധകമാണ്. …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് സംബന്ധിച്ച് വീണ്ടും ഹിതപരിശോധനയില്ലെന്ന് സര്‍ക്കാര്‍, പുറത്തുപോകല്‍ നടപടികളുമായി മുന്നോട്ട് പോകും. രണ്ടാമതൊരു ഹിതപരിശോധന നടത്തുന്ന കാര്യം ചിന്തിച്ചിട്ടുപോലുമില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ വക്താവ് വ്യക്തമാക്കി. വീണ്ടും ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെട്ട് 37ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം പാര്‍ലമെന്റിന്റെ വെബ്‌സൈറ്റില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനു മറുപടിയായാണ് വക്താവ് ഇക്കാര്യം പറഞ്ഞത്. വീണ്ടും ഒരു …
സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷമില്ല, തൂക്കു മന്ത്രിസഭക്ക് സാധ്യത. കഴിഞ്ഞ ആറു മാസത്തിനിടെ രണ്ടാം തവണ നടന്ന തെരഞ്ഞെടുപ്പിനും ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം നേടാനാവാത്തത് രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വത്തിനും വഴിതെളിച്ചു. കെയര്‍ടേകര്‍ പ്രധാനമന്ത്രി മരിയാനൊ രജോയിയുടെ പോപുലര്‍ പാര്‍ട്ടിക്ക് 137 സീറ്റുകള്‍ ലഭിച്ചു. 350 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് പേടി ഓഹരി വിപണിയെ വിട്ടൊഴിയുന്നില്ല, പൗണ്ടിന്റെ മൂല്യം കുത്തനെ താഴേക്ക്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകാനുള്ള ബ്രിട്ടന്റെ തീരുമാനമാണ് പൗണ്ടിന്റെ മൂല്യം കുത്തനെ ഇടിയാന്‍ കാരണം. ഡോളറിനെ അപേക്ഷിച്ച് സ്‌റ്റെര്‍ലിംഗ് 1.34% താഴ്ന്നു. യൂറോയുമായുള്ള വിനിമയത്തില്‍ 1.4% താഴ്ന്ന് പൗണ്ട് 1.2145 എന്ന നിരക്കില്‍ എത്തി. ബാങ്കിങ് മേഖലയിലെ ഓഹരിമൂല്യത്തില്‍ 18 …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ ചോരപ്പട്ടിക പുറത്ത്, പട്ടികയില്‍ 285 ഇന്ത്യകാരും. ഇസ്ലാമിക് സ്‌റ്റേറ്റ് പുറത്തുവിട്ട കൊല്ലപ്പെടേണ്ടവരുടെ പുതിയ പട്ടികയില്‍ നാലായിരം പേരുകളാണുള്ളത്. ഇതില്‍ 285 പേരുകള്‍ ഇന്ത്യക്കാരുടേതാണ്. ഐ.എസിന്റെ ഹാക്കിംഗ് ഗ്രൂപ്പായ കലിഫേറ്റ് സൈബര്‍ ആര്‍മിയാണ് പട്ടിക പുറത്തുവിട്ടത്. നോട്ടമിട്ടിരിക്കുന്ന വ്യക്തികളുടെ വിലാസങ്ങളും ഇമെയില്‍ വിലാസവും നല്‍കിയിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പകുതിയിലേറെ പേരുകളും …