സ്വന്തം ലേഖകന്‍: ഹിതപരിശോധന, ബ്രിട്ടന് അഗ്‌നിപരീക്ഷയുടെ ദിനം, മഴയെ വെല്ലുവിളിച്ച് കനത്ത പോളിംഗ്. കടുത്ത വംശീയവാദികളും കുടിയേറ്റ വിരുദ്ധരുമായ ഒരു വിഭാഗം ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പിന്മാറമെന്ന് വോട്ട് ചെയ്തപ്പോള്‍ മറുവിഭാഗം ബ്രെക്‌സിറ്റിനെ എതിര്‍ത്തും വിധിയെഴുതി. രണ്ടു രാഷ്ട്രങ്ങളിലുള്ളവരെപ്പോലെയായിരുന്നു ഇക്കാര്യത്തില്‍ ബ്രിട്ടീഷ് ജനതയുടെ പെരുമാറ്റമെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോരിച്ചൊരിയുന്ന മഴയെപ്പോലും വകവെക്കാതെയാണ് കോടിക്കണക്കിന് …
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം തുലാസില്‍, എതിര്‍പ്പുമായി കൂടുതല്‍ രാജ്യങ്ങള്‍. ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ നടക്കുന്ന എന്‍.എസ്.ജി സമ്മേളനത്തിലാണ് കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയുടെ അംഗത്വത്തത്തെ എതിര്‍ത്തത്. ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പിടാന്‍ തയ്യാറാകാത്തതാണ് എതിര്‍പ്പിന്റെ കാരണം. പ്ലീനറി സമ്മേളനത്തില്‍ ബ്രസീലും ഓസ്‌ട്രേലിയയും അയര്‍ലന്‍ഡും ഇന്ത്യയെ എതിര്‍ത്തു. ന്യൂസിലന്‍ഡ്, ചൈന, തുര്‍ക്കി എന്നീ …
സ്വന്തം ലേഖകന്‍: ചന്ദ്രനില്‍ റഷ്യയുടെ കോളനിവല്‍ക്കരണം, 12 മനുഷ്യരെ സ്ഥിരമായി പാര്‍പ്പിക്കാന്‍ പദ്ധതി. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മസ് ആണ് 12 മനുഷ്യരെ ചന്ദ്രനില്‍ സ്ഥിരമായി താമസിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഗവേഷണത്തിനും അമൂല്യമായ ധാതുക്കള്‍ ഖനനം ചെയ്യുന്നതിനുമാണു കോളനി സ്ഥാപിക്കുന്നതെന്നു റഷ്യ പറയുന്നു. എന്നാല്‍ മറ്റു രാജ്യങ്ങളുടെ സൈനിക ശക്തികളെ ബഹിരാകാശത്തു നിന്നു നേരിടാനാണു റഷ്യയുടെ പുതിയ …
സ്വന്തം ലേഖകന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്റെ അകത്തേക്കോ പുറത്തേക്കോ, ഹിതപരിശോധന ഇന്ന്. രാവിലെ ഏഴിനാണ് പോളിങ് തുടങ്ങുക. 10 ന് അവസാനിക്കും. എല്ലാ വോട്ടര്‍മാര്‍ക്കും പോസ്റ്റല്‍ ബാലറ്റിന് അവകാശമുള്ള ബ്രിട്ടനില്‍ നല്ലൊരു ശതമാനവും ഇതിനകം വോട്ടവകാശം രേഖപ്പെടുത്തിക്കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെയോടെ ഫലമറിയാം. അവസാനവട്ട അഭിപ്രായ സര്‍വേയില്‍ ബ്രിട്ടന്‍ യൂനിയനില്‍ തുടരണമെന്ന പക്ഷക്കാരാണ് ഭൂരിഭാഗവും. ഹിതപരിശോധനക്ക് മണിക്കൂറുകള്‍ …
സ്വന്തം ലേഖകന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്ര പ്രധാനമായ അര്‍മീനിയന്‍ സന്ദര്‍ശനം വെള്ളിയാഴ്ച. മാര്‍പാപ്പയുടെ ത്രിദിന അര്‍മേനിയ സന്ദര്‍ശനം വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ ചരിത്രത്തിലെ മുറിവുകള്‍ ഈ സന്ദര്‍ശനത്തെ ഏറെ പ്രാധാന്യമുള്ളതായി മാറ്റുന്നു. ഒന്നാം ലോക മഹായുദ്ധകാലത്ത് അര്‍മേനിയക്കാരെ വംശഹത്യ നടത്തിയതിന്റെ സ്മാരകമുള്ള സിറ്റ്‌സര്‍നാകബ്രെഡ് നഗരം സന്ദര്‍ശിക്കുന്ന മാര്‍പാപ്പ സ്മാരകത്തില്‍ പ്രാര്‍ഥിക്കും. 1915ല്‍ ഓട്ടോമന്‍ തുര്‍ക്കികളുടെ ഭരണകാലത്തു നടന്ന …
സ്വന്തം ലേഖകന്‍: സിറിയയിലെ ചാവേര്‍ ആക്രമണം, സ്ഥിതിഗതികള്‍ സാധാരണ നിലയില്‍ ആയതായി പാത്രിയാര്‍ക്കീസ് ബാവ. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ ഇഗ്‌നാത്തിയാസ് അപ്രേം ദ്വീതീയന്‍ പാത്രിയാര്‍ക്കീസ് ബാവക്കുനേരെ വടക്കു കിഴക്കന്‍ സിറിയയിലെ ഖാമിഷ്‌ലി ജില്ലയില്‍വച്ചാണ് ആക്രമണമുണ്ടായത്. ബാവയുടെ ജന്മനാടായ ഖാത്തിലുണ്ടായ ആക്രണമണത്തില്‍നിന്ന് അദ്ദേഹം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. ആക്രമണത്തെ തുടര്‍ന്നുണ്ടായ …
സ്വന്തം ലേഖകന്‍: ലിവര്‍പൂള്‍ മലയാളി മാത്യു അലക്‌സാണ്ടറിന്റെ സഹോദരന്‍ സിറിയക്ക് ചാണ്ടി (തങ്കച്ചന്‍) ഞാവള്ളില്‍ ആണ്ടുക്കുന്നേല്‍ നാട്ടില്‍ വച്ച് നിര്യാതനായി. ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറിയായ മാത്യു അലക്‌സാണ്ടറിന്റെ സഹോദരനായ സിറിയക്ക് ചാണ്ടിക്ക് 60 വയസായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന സിറിയക്ക് ചാണ്ടി ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനകീയനായ പൊതുപ്രവര്‍ത്തകനായിരുന്ന സിറിയക്ക് ചാണ്ടി …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധന, ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുമെന്ന് അഭിപ്രായ സര്‍വേകള്‍. ഹിതപരിശോധന വ്യാഴാഴ്ച നടക്കാനിരിക്കെ പുറത്തുവന്ന അഭിപ്രായ സര്‍വേയില്‍ ബ്രിട്ടന്‍ യൂനിയനില്‍ തുടരണമെന്ന പക്ഷക്കാര്‍ക്കാണ് മുന്‍തൂക്കം. ഡെയ്‌ലി ടെലിഗ്രാഫ് പത്രം നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 53 ശതമാനവും ബ്രിട്ടന്‍ യൂനിയനില്‍ തുടരണമെന്ന പക്ഷക്കാരാണ്. കഴിഞ്ഞയാഴ്ച വരെയും യൂനിയനില്‍നിന്ന് വിട്ടുപോകണമെന്ന പക്ഷക്കാര്‍ക്കായിരുന്നു നേരിയ മുന്‍തൂക്കം. …
സ്വന്തം ലേഖകന്‍: ആണവദാതാക്കളുടെ സംഘത്തില്‍ അംഗത്വം, ഇന്ത്യക്ക് ഇളവുകള്‍ നല്‍കിയാല്‍ പാക്കിസ്ഥാനും നല്‍കണമെന്ന് ചൈന. ആണവ നിര്‍വ്യാപന കരാറില്‍ പാക്കിസ്ഥാന്‍ ഒപ്പുവയ്ക്കാത്തതു മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന്‍ എ.ക്യു. ഖാന്റെ നിലപാടു മൂലമാണെന്നും പാക്കിസ്ഥാന്റെ ഔദ്യോഗിക നയം അതല്ലെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് വിശദീകരിക്കുന്നത്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത …
സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ പട്ടിണി തരംഗം, സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ ജനങ്ങള്‍ കടകള്‍ കൊള്ളയടിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഭക്ഷണ ക്ഷാമം രൂക്ഷമായതോടെയാണ് ജനങ്ങള്‍ തെരുവില്‍ ഇറങ്ങുകയും ബിസിനസ് സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്യുന്നത്. ഭക്ഷ്യ വസ്തുക്കള്‍ക്കായുള്ള ലഹള തുടങ്ങിയതോടെ ഡെലിവറി ട്രക്കുകളില്‍ നിന്നും സാധനകൈമാറ്റം നടത്താന്‍ പോലും പട്ടാള സുരക്ഷ വേണമെന്ന സ്ഥിതിയാണ്. പ്രമുഖ നഗരമായ കുമാനയില്‍ …