1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തായ്‌ലന്‍ഡിലെ വിവാദ ബുദ്ധ ക്ഷേത്രത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ച 40 അപൂര്‍വ കടുവക്കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
തായ്‌ലന്‍ഡിലെ വിവാദ ബുദ്ധ ക്ഷേത്രത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ച 40 അപൂര്‍വ കടുവക്കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡിലെ വിവാദ ബുദ്ധ ക്ഷേത്രത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ച 40 അപൂര്‍വ കടുവക്കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബാങ്കോക്കിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ കഞ്ചനാഭുരിയിലെ ബുദ്ധക്ഷേത്രത്തില്‍ നടത്തിയ റെയ്ഡിലാണ് കടുവകുട്ടികളുടെ മൃതദേഹങ്ങള്‍ വന്യജീവി സംരക്ഷണ അതോറിറ്റി കണ്ടെടുത്തത്. ദിവസങ്ങള്‍ പ്രായമുള്ള കടുവകുട്ടികളുടെ മൃതദേഹങ്ങളാണ് ഫ്രീസറിലുണ്ടായത്. ഇവിടെ വളര്‍ത്തിയ 52 ഓളം കടുവകളെ അധികൃതര്‍ മോചിപ്പിച്ചു. 85 കടുവകള്‍ …
ഗള്‍ഫ് മേഖലയില്‍ മാരക ചര്‍മ്മ രോഗം പടരുന്നതായി റിപ്പോര്‍ട്ട്, രോഗം പരത്തുന്നത് ഈച്ചകള്‍
ഗള്‍ഫ് മേഖലയില്‍ മാരക ചര്‍മ്മ രോഗം പടരുന്നതായി റിപ്പോര്‍ട്ട്, രോഗം പരത്തുന്നത് ഈച്ചകള്‍
സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയില്‍ മാരക ചര്‍മ്മ രോഗം പടരുന്നതായി റിപ്പോര്‍ട്ട്, രോഗം പരത്തുന്നത് ഈച്ചകള്‍. ക്യുട്ടേനിയസ് ലെഷ്മാനിയാസിസ് എന്ന മാരകമായ ചര്‍മ്മ രോഗമാണു ഗള്‍ഫ് രാജ്യങ്ങളില്‍ പടരുന്നത്. സിറിയന്‍ അഭയാര്‍ഥികളിലൂടെയാണു ഗള്‍ഫ് രാജ്യങ്ങളില്‍ രോഗം പടര്‍ന്നു പിടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറിയയില്‍ മാത്രം അന്‍പതിനായിരത്തോളം ആളുകള്‍ക്കാണു രോഗം പിടിപെട്ടത്. യമന്‍, തുര്‍ക്കി, ജോര്‍ദ്ദന്‍ എന്നി രാജ്യങ്ങളിലും …
തൊഴില്‍ പരിഷ്‌കരണത്തിന് എതിരെ ഫ്രാന്‍സില്‍ റയില്‍വേ തൊഴിലാളികള്‍ വന്‍ പണിമുടക്കിലേക്ക്
തൊഴില്‍ പരിഷ്‌കരണത്തിന് എതിരെ ഫ്രാന്‍സില്‍ റയില്‍വേ തൊഴിലാളികള്‍ വന്‍ പണിമുടക്കിലേക്ക്
സ്വന്തം ലേഖകന്‍: തൊഴില്‍ പരിഷ്‌കരണത്തിന് എതിരെ ഫ്രാന്‍സില്‍ റയില്‍വേ തൊഴിലാളികള്‍ വന്‍ പണിമുടക്കിലേക്ക്. പുതിയ നയത്തില്‍ തൊഴിലാളി യൂണിയനുകള്‍ നടത്തി വരുന്ന സമരത്തിനിടെയാണ് റെയില്‍വേ ജീവനക്കാരും പണിമുടക്കുന്നത്. കടുത്ത ഇന്ധന ക്ഷാമം നേടിരുന്ന ഗതാഗത സംവിധാനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് റെയില്‍വേ പണിമുടക്ക്. അതേസമയം, തൊഴില്‍ നയ പരിഷ്‌കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദ്. …
അഭയാര്‍ഥികളെ വേണ്ട വേണ്ട, പകരം രണ്ടു ലക്ഷം പൗണ്ട് പിഴയടക്കാന്‍ തയ്യാറായി സ്വിസ് ഗ്രാമം
അഭയാര്‍ഥികളെ വേണ്ട വേണ്ട, പകരം രണ്ടു ലക്ഷം പൗണ്ട് പിഴയടക്കാന്‍ തയ്യാറായി സ്വിസ് ഗ്രാമം
സ്വന്തം ലേഖകന്‍: അഭയാര്‍ഥികളെ വേണ്ട വേണ്ട, പകരം രണ്ടു ലക്ഷം പൗണ്ട് പിഴയടക്കാന്‍ തയ്യാറായി സ്വിസ് ഗ്രാമം. യൂറോപ്പിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായ സ്വിറ്റ്‌സര്‍ലന്‍ഡ് പുതുതായി നടപ്പിലാക്കിയ ക്വോട്ട സംവിധാനമനുസരിച്ച് ഒരോ ഗ്രാമവും നിശ്ചിത അഭയാര്‍ഥികളെ വീതം ഏറ്റെടുക്കണം. ഇതിനു തയാറല്ലെങ്കില്‍ രണ്ടു ലക്ഷം പൗണ്ട് പിഴ നല്‍കണം. എന്നാല്‍, ഇതില്‍ പിഴയാണ് ഒബെര്‍വില്‍ലിയലി എന്ന …
ലോകത്തിന്റെ കണ്ണു നനയിച്ച് പേരറിയാത്ത ലിബിയന്‍ അഭയാര്‍ഥി ബാലന്റെ ചിത്രം
ലോകത്തിന്റെ കണ്ണു നനയിച്ച് പേരറിയാത്ത ലിബിയന്‍ അഭയാര്‍ഥി ബാലന്റെ ചിത്രം
സ്വന്തം ലേഖകന്‍: ലോകത്തിന്റെ കണ്ണു നനയിച്ച് പേരറിയാത്ത ലിബിയന്‍ അഭയാര്‍ഥി ബാലന്റെ ചിത്രം. അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ സംഘടനയായ സീ വാച് പുറത്തുവിട്ട ചിത്രത്തിലെ ഒരു വയസ്സു തോന്നിക്കുന്ന കുഞ്ഞിനെ ഇനിയും തിരിച്ചറിയാനായിട്ടില്ല. 350 അഭയാര്‍ഥികള്‍ സഞ്ചരിച്ച മരംകൊണ്ട് നിര്‍മിച്ച ബോട്ട് കഴിഞ്ഞയാഴ്ച ലിബിയന്‍തീരത്ത് തകര്‍ന്നിരുന്നു. ഈ ബോട്ടില്‍ ഉണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്നതിനിടിയില്‍ …
അഭയാര്‍ഥികള്‍ അപകടകാരികളല്ലെന്ന് യൂറോപ്പിനോട് മാര്‍പാപ്പ
അഭയാര്‍ഥികള്‍ അപകടകാരികളല്ലെന്ന് യൂറോപ്പിനോട് മാര്‍പാപ്പ
സ്വന്തം ലേഖകന്‍: അഭയാര്‍ഥികള്‍ അപകടകാരികളല്ലെന്ന് യൂറോപ്പിനോട് മാര്‍പാപ്പ. എന്നാല്‍, അവര്‍ അപകടത്തിലാണെന്നും വത്തിക്കാനിലത്തെിയ നൂറു കണക്കിന് അഭയാര്‍ഥിക്കുട്ടികളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. മാര്‍പാപ്പയെ കണാനത്തെിയവരുടെ കൂട്ടത്തില്‍ ഉറ്റവര്‍ കടലില്‍ മുങ്ങിമരിച്ച നൈജീരിയന്‍ ബാലന്‍ ഒസയാന്ദുമുണ്ടായിരുന്നു. ഒസയാന്‍ന്ദിനെ ആലിംഗനം ചെയ്താണ് മാര്‍പാപ്പ സ്വീകരിച്ചത്. ഇപ്പോള്‍ ഒരു ഇറ്റാലിയന്‍ കുടുംബമാണ് ഒയസാന്ദിനെ സംരക്ഷിക്കുന്നത്. തെക്കന്‍ ഇറ്റലിയില്‍നിന്ന് …
ബ്രിട്ടന്റെ ഇയു അംഗത്വ ഹിതപരിശോധന, ഊഞ്ഞാലാടി പ്രധാനമന്ത്രി കാമറണിന്റെ രാഷ്ട്രീയ ഭാവി
ബ്രിട്ടന്റെ ഇയു അംഗത്വ ഹിതപരിശോധന, ഊഞ്ഞാലാടി പ്രധാനമന്ത്രി കാമറണിന്റെ രാഷ്ട്രീയ ഭാവി
സ്വന്തം ലേഖകന്‍: ബ്രിട്ടന്റെ ഇയു അംഗത്വ ഹിതപരിശോധന, ഊഞ്ഞാലാടി പ്രധാനമന്ത്രി കാമറണിന്റെ രാഷ്ട്രീയ ഭാവി. ബ്രിട്ടനില്‍ ജൂണ്‍ 23 ന് നടക്കാനിരിക്കുന്ന ഹിതപരിശോധനയുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ ഭാവി ഇരുളടഞ്ഞതാക്കുമെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂനിയനില്‍ (ഇ.യു) ബ്രിട്ടന്‍ അംഗമായി തുടരേണ്ടതുണ്ടോ എന്നറിയാന്‍ നടക്കുന്ന ഹിതപരിശോധനയില്‍ കാമറണിന്റെ നിലപാട് ജനങ്ങള്‍ നിരാകരിക്കുമെന്ന് ഭരണകക്ഷിയിലെ വിമത …
ഇറാക്കി സേന ഫല്ലൂജ നഗരം വളയുന്നു, ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള അന്തിമ പോരാട്ടത്തിന് കളമൊരുങ്ങി
ഇറാക്കി സേന ഫല്ലൂജ നഗരം വളയുന്നു,  ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള അന്തിമ പോരാട്ടത്തിന് കളമൊരുങ്ങി
സ്വന്തം ലേഖകന്‍: ഇറാക്കി സേന ഫല്ലൂജ നഗരം വളയുന്നു, ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള അന്തിമ പോരാട്ടത്തിന് കളമൊരുങ്ങി. ഐഎസിന്റെ പിടിയിലുള്ള ഇറാക്കിലെ ഫല്ലൂജ നഗരം തിരിച്ചുപിടിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ് ഇറാഖ് സേനയെന്നാണ് യുദ്ധമുഖത്തു നിന്നുള്ള വാര്‍ത്തകള്‍. ഇറാക്കിന്റെ പ്രത്യേക സേന മൂന്നു വശത്തുനിന്ന് ഫല്ലൂജയിലേക്ക് നീങ്ങുകയാണെന്നും ഒരു യൂണിറ്റ് നഗരത്തില്‍ കടന്നെന്നും അധികൃതര്‍ അറിയിച്ചു. ബാഗ്ദാദില്‍നിന്ന് 50 …
പ്രവാസികള്‍ക്ക് ജനസംഖ്യാ ആനുപാതികമായി ക്വോട്ടാ അനുവദിക്കാന്‍ ഒരുങ്ങി കുവൈത്ത്
പ്രവാസികള്‍ക്ക് ജനസംഖ്യാ ആനുപാതികമായി ക്വോട്ടാ അനുവദിക്കാന്‍ ഒരുങ്ങി കുവൈത്ത്
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് ജനസംഖ്യക്ക് ആനുപാതികമായി ക്വോട്ടാ അനുവദിക്കാന്‍ ഒരുങ്ങി കുവൈത്ത്. രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനാണ് ഇത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. നേരത്തേതന്നെ ക്വോട്ട സംബന്ധിച്ച പഠനം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. 2014 ലെ സെന്‍സസ് പ്രകാരം ജനസംഖ്യയുടെ 31 ശതമാനം മാത്രമാണ് സ്വദേശികള്‍. 12.5 ലക്ഷമാണ് കുവൈത്തിലെ ജനസംഖ്യ. ഏതാണ്ട് 30 ലക്ഷമാണ് വിദേശികള്‍. …
ഈ വര്‍ഷത്തെ ഹജ്ജില്‍ ഇറാനില്‍നിന്നുള്ള തീര്‍ഥാടകര്‍ പങ്കെടുക്കില്ലെന്ന് ഇറാന്‍ സാംസ്‌കാരിക മന്ത്രി
ഈ വര്‍ഷത്തെ ഹജ്ജില്‍ ഇറാനില്‍നിന്നുള്ള തീര്‍ഥാടകര്‍ പങ്കെടുക്കില്ലെന്ന് ഇറാന്‍ സാംസ്‌കാരിക മന്ത്രി
സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ ഹജ്ജില്‍ ഇറാനില്‍നിന്നുള്ള തീര്‍ഥാടകര്‍ പങ്കെടുക്കില്ലെന്ന് ഇറാന്‍ സാംസ്‌കാരിക മന്ത്രി അലി ജന്നാറ്റി അറിയിച്ചു. സൗദി അറേബ്യ മന:പ്പൂര്‍വം തടസ്സം സൃഷ്ടിക്കുന്നതുകൊണ്ടാണിതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു രാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധമില്ല. ഇറാന്റെ വിമാനങ്ങളില്‍ ഹജ്ജ് തീര്‍ഥാടകരെ എത്തിക്കാന്‍ സൗദി അനുവദിക്കുന്നില്ലെന്നും തീര്‍ഥാടകര്‍ക്കു മൂന്നാമതൊരു രാജ്യത്തുനിന്നു മാത്രമേ വീസ അനുവദിക്കുകയുള്ളുവെന്നു പറഞ്ഞുവെന്നും ഇറാന്‍ …