സ്വന്തം ലേഖകന്‍: പശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ അവസാന പോരാട്ടത്തിന് ഒന്നിക്കാന്‍ ബിന്‍ ലാദന്റെ മകന്റെ ശബ്ദ സന്ദേശം. ലാദന്‍ ഭീഷണി വല്ല വിധേനയും ഒഴിഞ്ഞെന്ന് ആശ്വസിച്ചിരുന്ന അമേരിക്കയടക്കമുള്ള പശ്ചാത്യ രാജ്യങ്ങളെ അസ്വസ്ഥരാക്കിക്കൊണ്ട് ബിന്‍ലാദന്റെ പുത്രന്‍ ഹംസാ ബിനന്‍ ലാദനാണ് ശബ്ദ സന്ദേശവുനായി രംഗത്തെത്തിയത്. പിതാവ് കൊല്ലപ്പെട്ട് അഞ്ചു വര്‍ഷത്തിന് ശേഷമാണ് പാശ്ചാത്യര്‍ക്കെതിരെ പോരാടാന്‍ ലോകത്തോട് ആഹ്വാനം ചെയ്ത് …
സ്വന്തം ലേഖകന്‍: ഈ വര്‍ഷം ഹജ്ജ് കര്‍മത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഇറാന്‍, സൗദിയുമായുള്ള ഉരസല്‍ രൂക്ഷമാകുന്നു. ഇറാനില്‍നിന്നു സൗദി അറേബ്യയിലേക്ക് ഹജ്ജ് തീര്‍ഥാടകരെ അയക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ തകര്‍ച്ച ഇതോടെ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്. ജനുവരിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിനിടെയുണ്ടായ അപകടങ്ങളില്‍ …
സ്വന്തം ലേഖകന്‍: വിസയില്‍ കൃത്രിമം, നൂറു കണക്കിന് എയിഡ്‌സ് രോഗികള്‍ കുവൈറ്റില്‍ എത്തിയതായി സംശയം. കുവൈറ്റ് ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ കുവൈത്തിലത്തെിയ വിദേശികളില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് അധികൃതര്‍ ഇക്കാര്യം കണ്ടത്തെിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന്, മെഡിക്കല്‍ എക്‌സാമിനേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് …
സ്വന്തം ലേഖകന്‍: ‘ഫേസ്ബുക്ക് അരുത്, അനുവാദമില്ലാതെ പുറത്ത് ഇറങ്ങരുത്, ജീന്‍സ് അരുത്’, യുകെയിലെ മുസ്ലീം പള്ളികള്‍ സ്ത്രീകള്‍ക്കായി പുറപ്പെടുവിച്ച അരുതുകളുടെ പട്ടിക. ബര്‍മ്മിങ്ങ്ഹാമിലുള്ള ഗ്രീന്‍ ലെയ്ന്‍ മസ്ജിദാണ് സ്ത്രീകള്‍ പാന്റ് ധരിക്കരുതെന്ന് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. തൊട്ടുപിന്നാലെ ബ്ലാക്ക് ബേണിലെ ഒരു പള്ളി സ്ത്രീകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫേസ്ബുക്ക് പാപത്തിലേക്കുള്ള …
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലാരി ജയിക്കണമെന്ന് ലണ്ടന്‍ മേയര്‍ സാദിക്ക് ഖാന്‍, ഡൊണാള്‍ഡ് ട്രംപിന് ചുട്ട മറുപടി. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹില്ലരി ക്ലിന്റനെയാണു താന്‍ പിന്താങ്ങുന്നതെന്നാണ് ലണ്ടനിലെ പ്രഥമ മുസ്‌ലിം മേയറായി തെരഞ്ഞെടുക്കപ്പെട്ട ലേബര്‍പാര്‍ട്ടി അംഗം സാദിക്ക് ഖാന്‍ ബിബിസി അഭിമുഖത്തില്‍ തുറന്നടിച്ചത്. ട്രംപിനെ ഹില്ലരി പരാജയപ്പെടുത്തണമെന്നാണു താന്‍ ആഗ്രഹിക്കുന്നതെന്ന് അഭിമുഖത്തില്‍ …
സ്വന്തം ലേഖകന്‍: ആഗോള മാന്ദ്യത്തില്‍ യൂറോപ്പിന് തളര്‍ച്ചയും ഇന്ത്യക്ക് വളര്‍ച്ചയുമെന്ന് ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ശ്വാസം മുട്ടുമ്പോള്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യ സാമ്പത്തികമായി മുന്നേറിയെന്ന് ന്യൂ വേള്‍ഡ് വെല്‍ത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള മാന്ദ്യത്തിന്റെ ഫലമായി 2005 മുതല്‍ 2015 വരെയുള്ള കാലയളവില്‍ യൂറോപ്യന്‍ …
സ്വന്തം ലേഖകന്‍: ചൈനീസ് ഉദ്യോഗസ്ഥന്മാരെ പരുക്കന്മാരെന്ന് വിശേഷിപ്പിച്ച് എലിസബത്ത് രാജ്ഞി, വീഡിയോ പുറത്ത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് കഴിഞ്ഞ വര്‍ഷം നടത്തിയ ബ്രിട്ടന്‍ സന്ദര്‍ശനത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു രാജ്ഞിയുടെ വിവാദ പരാമര്‍ശം. ബെക്കിങ്ഹാം കൊട്ടാരത്തില്‍ ചൈനീസ് പ്രസിഡന്റിനു നല്‍കിയ വിരുന്നിനിടെ ചൈനയിലെ ബ്രിട്ടീഷ് അംബാസഡര്‍ക്കൊപ്പം മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയുമായി സംസാരിക്കവെയാണ് രാജ്ഞിയുടെ പരാമര്‍ശം. സന്ദര്‍ശന …
സ്വന്തം ലേഖകന്‍: ചതുരാകൃതിയിലുള്ള ചക്രവുമായി ലാന്റ് ചെയ്ത ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം അധികൃതരേയും പൈലറ്റിനേയും ഞെട്ടിച്ചു. വെള്ളിയാഴ്ച ഹോങ്കോങ്ങില്‍ നിന്നത്തെിയ ബ്രിട്ടീഷ് എയര്‍വേസിന്റെ എ380 സൂപ്പര്‍ജംബോ വിമാനമാണ് ചതുരാകൃതിയിലുള്ള ടയറുകളുമായി ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ ഇറങ്ങിയത്. വിമാനം പുറപ്പെടുന്ന സമയത്തുതന്നെ പൈലറ്റിനു ടയറിന്റെ മര്‍ദത്തില്‍ വ്യതിയാനങ്ങളുള്ളതായി മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും യാത്ര തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ടയറിന്റെ ഈ …
സ്വന്തം ലേഖകന്‍: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു, ഡല്‍ഹി സ്വദേശി ടിനാ ദാബിക്ക് ഒന്നാം റാങ്ക്, ആദ്യ പത്തില്‍ മലയാളികളില്ല. യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ (യു.പി.എ.സി) ഫലം പ്രഖ്യാപിച്ചപ്പോള്‍ ഡല്‍ഹി സ്വദേശി ടിന ദാബി, കശ്മീര്‍ സ്വദേശി അത്താര്‍ ആമിര്‍ ഉല്‍ ഷാഫിഖാന്‍, ഡല്‍ഹി സ്വദേശി ജസ്മീത് സിങ് സദ്ദു, ആര്‍ത്തിക ശുക്ല, …
സ്വന്തം ലേഖകന്‍: ചൈനയിലെ മണ്ണിടിച്ചില്‍ ദുരന്തം, മരണം 34 ആയി, കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു. തെക്കുകിഴക്കന്‍ ചൈനയിലെ ഒരു ജലവൈദ്യുതി പദ്ധതിയുടെ നിര്‍മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. മണ്ണിനടിയില്‍ നിന്ന് രണ്ടു പേരെ ജീവനോടെ രക്ഷപ്പെടുത്താനും കഴിഞ്ഞു. മേഖലയില്‍ കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. …