1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമേരിക്കയിലെ വിമാനത്താവളത്തില്‍ സിഖ് വംശജനായ വിദ്യാര്‍ഥിയുടെ തലപ്പാവ് അഴിപ്പിച്ചു
അമേരിക്കയിലെ വിമാനത്താവളത്തില്‍ സിഖ് വംശജനായ വിദ്യാര്‍ഥിയുടെ തലപ്പാവ് അഴിപ്പിച്ചു
സ്വന്തം ലേഖകന്‍: അമേരിക്കയിലെ വിമാനത്താവളത്തില്‍ സിഖ് വംശജനായ വിദ്യാര്‍ഥിയുടെ തലപ്പാവ് അഴിപ്പിച്ചു. കലിഫോര്‍ണിയയില്‍ വച്ചാണ് ന്യൂജഴ്‌സി സ്വദേശിയായ വിദ്യാര്‍ത്ഥി കരണ്‍വീര്‍ സിംഗ് പാനൂവിന് ഈ ദുരനുഭവമുണ്ടായത്. കാലിഫോര്‍ണിയയിലെ ബേക്കേഴ്‌സ്ഫീല്‍ഡില്‍ സംഘടിപ്പിച്ച വാര്‍ഷിക സിഖ് യൂത്ത് സിംപോസിയത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു കരണ്‍വീര്‍. വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ തന്നെ മെറ്റല്‍ ഡിറ്റെക്ടര്‍ ഉപയോഗിച്ച പരിശോധിച്ചു. തുടര്‍ന്ന് തലപ്പാവ് നീക്കാനും …
ബ്രസീലില്‍ പ്രസിഡന്റ് ദില്‍മ റൂസേഫിന് തിരിച്ചടി, ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് ബ്രസീല്‍ പാര്‍ലമെന്റിന്റെ അധോസഭയുടെ അംഗീകാരം
ബ്രസീലില്‍ പ്രസിഡന്റ് ദില്‍മ റൂസേഫിന് തിരിച്ചടി, ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് ബ്രസീല്‍ പാര്‍ലമെന്റിന്റെ അധോസഭയുടെ അംഗീകാരം
സ്വന്തം ലേഖകന്‍: ബ്രസീലില്‍ പ്രസിഡന്റ് ദില്‍മ റൂസേഫിന് തിരിച്ചടി, ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് ബ്രസീല്‍ പാര്‍ലമെന്റിന്റെ അധോസഭയുടെ അംഗീകാരം. ആകെ 513 അംഗങ്ങളില്‍ 367 പേര്‍ ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് വോട്ട്‌ചെയ്തു. 342 അംഗങ്ങളുടെ പിന്തുണയാണ് പ്രമേയം പാസാകാന്‍ വേണ്ടിയിരുന്നത്. ഇനി ഉപരിസഭയായ സെനറ്റിലാണ് പ്രമേയം വോട്ടിനിടുക. സെനറ്റില്‍ പ്രമേയത്തിന് കേവല ഭൂരിപക്ഷം ലഭിച്ചാല്‍ ദില്‍മ പ്രസിഡന്റ് സ്ഥാനത്തുനിന്ന് …
ചായയെ ചൊല്ലി തര്‍ക്കം, ഈജിപ്തില്‍ പോലീസുകാരന്‍ ചായക്കടക്കാരനെ വെടിവച്ചു കൊന്നു, പ്രതിഷേധം ശക്തമാകുന്നു
ചായയെ ചൊല്ലി തര്‍ക്കം, ഈജിപ്തില്‍ പോലീസുകാരന്‍ ചായക്കടക്കാരനെ വെടിവച്ചു കൊന്നു, പ്രതിഷേധം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: ചായയെ ചൊല്ലില്‍ തര്‍ക്കം, ഈജിപ്തില്‍ പോലീസുകാരന്‍ ചായക്കടക്കാരനെ വെടിവച്ചു കൊന്നു, പ്രതിഷേധം ശക്തമാകുന്നു. വെടിവെപ്പില്‍ മറ്റു രണ്ടു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതേ ത്തുടര്‍ന്ന് കോപാകൂലരായ നൂറുകണക്കിന് ആളുകള്‍ പ്രതിഷേധവുമായി കെയ്‌റോവില്‍ തെരുവിലിറങ്ങി. പ്രതിഷേധക്കാര്‍ പോലീസ് വാഹനങ്ങള്‍ ആക്രമിച്ചു. വെടിവെപ്പു നടത്തിയ പോലീസുകാരന്‍ അറസ്റ്റിലായിട്ടുണ്ട്. ഈജിപ്തില്‍ ഈയിടെയുണ്ടായ ഒട്ടനവധി പോലീസ് അതിക്രമങ്ങളില്‍ ഒടുവിലത്തേതാണ് ചൊവ്വാഴ്ച്ച …
മെഡിറ്ററേനിയനില്‍ വീണ്ടും അഭയാര്‍ഥി ബോട്ട് മുങ്ങി, 500 ഓളം പേര്‍ മരിച്ചു
മെഡിറ്ററേനിയനില്‍ വീണ്ടും അഭയാര്‍ഥി ബോട്ട് മുങ്ങി, 500 ഓളം പേര്‍ മരിച്ചു
സ്വന്തം ലേഖകന്‍: മെഡിറ്ററേനിയനില്‍ വീണ്ടും അഭയാര്‍ഥി ബോട്ട് മുങ്ങി, 500 ഓളം പേര്‍ മരിച്ചു. അപകടത്തില്‍ കഷ്ടിച്ചു രക്ഷപ്പെട്ട 41 പേര്‍ വഴിയാണ് വിവരം പുറംലോകം അറിഞ്ഞത്. ലിബിയയിലെ ടോബര്‍കില്‍ നിന്നും ഇറ്റലിയിലേക്കു കടക്കാന്‍ ശ്രമിച്ച സംഘമാണ് അര്‍ദ്ധരാത്രി അപകടത്തില്‍പ്പെട്ടത്. ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് മറ്റൊരു ബോട്ടിലാണ് രക്ഷപ്പെട്ടവര്‍ തീരത്ത് എത്തിയത്. ഇവരില്‍ എന്ത്യോപ്യ, സൊമാലിയ, …
മാഞ്ചസ്റ്റര്‍ മലയാളികളെ കണ്ണീരണിയിച്ച് മലയാളി വീട്ടമ്മയുടെ മരണം, അന്ത്യം കാന്‍സര്‍ ബാധയെ തുടര്‍ന്ന്
മാഞ്ചസ്റ്റര്‍ മലയാളികളെ കണ്ണീരണിയിച്ച് മലയാളി വീട്ടമ്മയുടെ മരണം, അന്ത്യം കാന്‍സര്‍ ബാധയെ തുടര്‍ന്ന്
സ്വന്തം ലേഖകന്‍: മാഞ്ചസ്റ്റര്‍ മലയാളികളെ കണ്ണീരണിയിച്ച് മലയാളി വീട്ടമ്മയുടെ മരണം, അന്ത്യം കാന്‍സര്‍ ബാധയെ തുടര്‍ന്ന്. മാഞ്ചസ്റ്റര്‍ ഡിഡ്‌സബറി നിവാസിയായ ഡോ.ടിബി എബിയാണ് മരിച്ചത്. 28 വയസായിരുന്നു. ഐ.പി.സി. ഹെബ്രോന്‍ പെന്തക്കോസ്ത് സഭാംഗമായ ടിബി കഴിഞ്ഞ ഒരു വര്‍ഷമായി പാന്‍ക്രിയാസ് അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. മാഞ്ചസ്റ്ററിലെ ക്രിസ്റ്റി ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. ദന്തരോഗ വിദഗ്ദ്ധയായിരുന്ന ടിബി വിവാഹശേഷമാണ് …
‘എഡീല്‍’, സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ ചെലവു കുറഞ്ഞ വിമാന സര്‍വീസ് വരുന്നു
‘എഡീല്‍’, സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ ചെലവു കുറഞ്ഞ വിമാന സര്‍വീസ് വരുന്നു
സ്വന്തം ലേഖകന്‍: ‘എഡീല്‍’, സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ ചെലവു കുറഞ്ഞ വിമാന സര്‍വീസ് വരുന്നു. 2017 പകുതിയോടെ സര്‍വീസ് ആരംഭിക്കുന്ന വിമാനക്കമ്പനിയുടെ ആസ്ഥാനം ജിദ്ദയായിരിക്കും. ‘എഡീല്‍’ ഷെഡ്യൂള്‍ വൈകാതെ പുറത്തിറക്കും. സൗദി അറേബ്യയിലെ ആഭ്യന്തര റൂട്ടുകളിലും മേഖലയിലെ സുപ്രധാന നഗരങ്ങളിലേയ്ക്കുമായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വീസുകള്‍ നടത്തുന്നത്. 29 വിമാനങ്ങളായിരിക്കും ആദ്യഘട്ടത്തില്‍. ജിദ്ദ വിമാനത്താവളത്തില്‍ സൗദി സിവില്‍ ഏവിയേഷന്‍ …
ഇന്ത്യ ആരേയും മയക്കുന്ന സുന്ദരി, പരിഹാസവുമായി ചൈനീസ് പത്രങ്ങള്‍
ഇന്ത്യ ആരേയും മയക്കുന്ന സുന്ദരി,  പരിഹാസവുമായി ചൈനീസ് പത്രങ്ങള്‍
സ്വന്തം ലേഖകന്‍: ഇന്ത്യ ആരേയും മയക്കുന്ന സുന്ദരി, പരിഹാസവുമായി ചൈനീസ് പത്രങ്ങള്‍. യുഎസുമായി ലോജിസ്റ്റിക് കരാര്‍ ഒപ്പുവെക്കാനുള്ള ഇന്ത്യന്‍ തീരുമാനം നടക്കാതിരുന്നത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ അവിശ്വാസം കാരണമെന്നും ചൈനയുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ് ലേഖനത്തില്‍ പരിഹസിക്കുന്നു. ലോക മഹാശക്തികളായ രാജ്യങ്ങള്‍ക്കിടയില്‍ ഒരേപോലെ സ്വാധീനം ചെലുത്താനുള്ള ഇന്ത്യന്‍ ശ്രമമാണ് യു.എസുമായുള്ള സഖ്യത്തിന് വിലങ്ങുതടിയായത്. പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ …
ഇന്ത്യന്‍ ഐടി കമ്പനിയായ ടിസിഎസിനെതിരെ സോഫ്റ്റ്‌വെയര്‍ മോഷണ കേസ്, 6,200 കോടി രൂപ പിഴ
ഇന്ത്യന്‍ ഐടി കമ്പനിയായ ടിസിഎസിനെതിരെ സോഫ്റ്റ്‌വെയര്‍ മോഷണ കേസ്, 6,200 കോടി രൂപ പിഴ
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഐടി കമ്പനിയായ ടിസിഎസിനെതിരെ സോഫ്റ്റ്‌വെയര്‍ മോഷണ കേസ്, 6,200 കോടി രൂപ പിഴ. അമേരിക്കന്‍ കമ്പനിയായ എപിക് സിംസ്റ്റംസിന്റെ ഹെല്‍ത്ത്‌കെയര്‍ സോഫ്റ്റ്‌വെയര്‍ മോഷ്ടിച്ചെന്ന പരാതിയിലാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് (ടി സി എസ്) 940 മില്യണ്‍ ഡോളര്‍ (ഏകദേശം 6,200 കോടി രൂപ) അമേരിക്കയിലെ ഫെഡറല്‍ ഗ്രാന്‍ഡ് ജ്യൂറി പിഴയിട്ടത്. കുറ്റം …
ഐടി ഭീമന്മാരായ ഇന്റലില്‍ കൂട്ട പിരിച്ചുവിടല്‍, 1,100 പേര്‍ക്ക് ജോലി നഷ്ടമാകും
ഐടി ഭീമന്മാരായ ഇന്റലില്‍ കൂട്ട പിരിച്ചുവിടല്‍, 1,100 പേര്‍ക്ക് ജോലി നഷ്ടമാകും
സ്വന്തം ലേഖകന്‍: ഐടി ഭീമന്മാരായ ഇന്റലില്‍ കൂട്ട പിരിച്ചുവിടല്‍, 1,100 പേര്‍ക്ക് ജോലി നഷ്ടമാകും. കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ കോര്‍പറേഷന്‍ 1,100 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചെറിയ നിര്‍മ്മാണ യൂണിറ്റുകള്‍ പൂട്ടുന്നതിന്റെ ഭാഗമായാണ് ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നത്. കമ്പനിയുടെ ഉയര്‍ന്ന എക്‌സിക്യൂട്ടിവ് തലത്തിലുള്ളവര്‍ക്ക് മുതല്‍ താഴെ തലത്തിലുള്ളവര്‍ക്കുവരെ ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പേഴ്‌സണല്‍ …
3 സിറിയന്‍ അഭയാര്‍ഥി കുടുംബങ്ങളെ മാര്‍പാപ്പ ഏറ്റെടുത്തു, ഇവര്‍ക്ക് റോമില്‍ അഭയം നല്‍കും
3 സിറിയന്‍ അഭയാര്‍ഥി കുടുംബങ്ങളെ മാര്‍പാപ്പ ഏറ്റെടുത്തു, ഇവര്‍ക്ക് റോമില്‍ അഭയം നല്‍കും
സ്വന്തം ലേഖകന്‍: 3 സിറിയന്‍ അഭയാര്‍ഥി കുടുംബങ്ങളെ മാര്‍പാപ്പ ഏറ്റെടുത്തു, ഇവര്‍ക്ക് റോമില്‍ അഭയം നല്‍കും. ആഭ്യന്തര പോരാട്ടം മൂലം അഭയാര്‍ഥികളായ സിറിയന്‍ മുസ്ലീം കുടുംബങ്ങള്‍ക്കാണ് മാര്‍പാപ്പയുടെ കരുണ ലഭിച്ചത്. ഗ്രീസിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ അഭയം പ്രാപിച്ചവരായിരുന്നു മൂന്നു കുടിംബങ്ങളിലെ 12 സിറിയന്‍ മുസ്ലീങ്ങള്‍. ശനിയാഴ്ച ഗ്രീസിലെ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയായിരുനു പോപ്പിന്റെ നടപടി. …