1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമേരിക്കയില്‍ വന്‍ വ്യാജ വിസാ മാഫിയ പിടിയില്‍, അറസ്റ്റിലായവരില്‍ 10 ഇന്ത്യക്കാരും
അമേരിക്കയില്‍ വന്‍ വ്യാജ വിസാ മാഫിയ പിടിയില്‍, അറസ്റ്റിലായവരില്‍ 10 ഇന്ത്യക്കാരും
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വന്‍ വ്യാജ വിസാ മാഫിയ പിടിയില്‍, അറസ്റ്റിലായവരില്‍ 10 ഇന്ത്യക്കാരും. വ്യാജ വിസയില്‍ വിദേശ വിദ്യാര്‍ഥികളെ കടത്തുന്ന സംഘമാണ് പിടിയിലായത്. 10 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 പേരെ അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ പിടികൂടി. വ്യാജ യൂനിവേഴ്‌സിറ്റികളുടെ പേരില്‍ വിസ നല്‍കി വിദേശികള്‍ക്ക് രാജ്യത്ത് തങ്ങാന്‍ സഹായം നല്‍കിയ …
ബംഗ്ലാദേശില്‍ വീണ്ടും മതമൗലികവാദികള്‍ തലപൊക്കുന്നു, ഇസ്ലാമിക് തീവ്രവാദത്തെ വിമര്‍ശിച്ച് പോസ്റ്റിട്ട യുവാവിനെ വെടിവച്ചു കൊന്നു
ബംഗ്ലാദേശില്‍ വീണ്ടും മതമൗലികവാദികള്‍ തലപൊക്കുന്നു, ഇസ്ലാമിക് തീവ്രവാദത്തെ വിമര്‍ശിച്ച് പോസ്റ്റിട്ട യുവാവിനെ വെടിവച്ചു കൊന്നു
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ വീണ്ടും മതമൗലികവാദികള്‍ തലപൊക്കുന്നു, ഇസ്ലാമിക് തീവ്രവാദത്തെ വിമര്‍ശിച്ച് പോസ്റ്റിട്ട യുവാവിനെ വെടിവച്ചു കൊന്നു. ഫേസ്ബുക്കിലൂടെ ഇസ്ലാമിക് തീവ്രവാദത്തെ വിമര്‍ശിച്ച നസീമുദ്ദീന്‍ സമദ് എന്ന നിയമ വിദ്യാര്‍ഥിയാണ് വെടിയേറ്റ് മരിച്ചത്. സമദിനെ വടിവാള്‍ ഉപയോഗിച്ച് വെട്ടിയതിനു ശേഷം തലക്ക് വെടിവെച്ചു കൊല്ലുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ധാക്ക ജഗന്നാഥ് സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന സമദിനെ …
ഫ്രാന്‍സില്‍ പണം കൊടുത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് വിലക്ക്, നടപടി ഇടനിലക്കാരെ നിലക്കുനിര്‍ത്താന്‍
ഫ്രാന്‍സില്‍ പണം കൊടുത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് വിലക്ക്, നടപടി ഇടനിലക്കാരെ നിലക്കുനിര്‍ത്താന്‍
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ പണം കൊടുത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് വിലക്ക്, നടപടി ഇടനിലക്കാരെ നിലക്കുനിര്‍ത്താന്‍. പണം കൊടുത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പിഴയടക്കമുള്ള ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. വേശ്യാലയങ്ങള്‍ നടത്തുന്നതും ലൈംഗിക വ്യാപാരത്തിന് ഇടനില നില്‍ക്കുന്നതും കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക വ്യാപാരവും നിലവില്‍ ഫ്രാന്‍സില്‍ നിയമവിരുദ്ധമാണ്. ഇതിന് പിന്നാലെയാണ് പണം നല്‍കി …
കള്ളപ്പണക്കാരുടെ പനാമ രഹസ്യരേഖകള്‍, ഐസ്‌ലന്‍ഡ് പ്രധാനമന്ത്രിയുടെ ജോലി പോയി
കള്ളപ്പണക്കാരുടെ പനാമ രഹസ്യരേഖകള്‍, ഐസ്‌ലന്‍ഡ് പ്രധാനമന്ത്രിയുടെ ജോലി പോയി
സ്വന്തം ലേഖകന്‍: കള്ളപ്പണക്കാരുടെ പനാമ രഹസ്യരേഖകള്‍, ഐസ്‌ലന്‍ഡ് പ്രധാനമന്ത്രിയുടെ ജോലി പോയി. വിദേശ രാജ്യങ്ങളില്‍ രഹസ്യ നിക്ഷേപമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി സിഗ്മണ്ടൂര്‍ ഗുണ്‍ലോഗ്‌സണ്‍ രാജിവച്ചു. പനാമ രേഖകള്‍ പുറത്തുവന്നതിനു പിന്നാലെ തിങ്കളാഴ്ച പാര്‍ലമെന്റിനു മുന്നിലേക്ക് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധം പ്രകടനം നടന്നിരുന്നു. പ്രതിപക്ഷം സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവും കൊണ്ടുവന്നു. എന്നാല്‍ പാര്‍ലമെന്റ് …
ഹോളിവുഡ് താരം പോള്‍ വാക്കറുടെ അപകട മരണം, കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ കുറ്റക്കാരല്ലെന്ന് കോടതി
ഹോളിവുഡ് താരം പോള്‍ വാക്കറുടെ അപകട മരണം, കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ കുറ്റക്കാരല്ലെന്ന് കോടതി
സ്വന്തം ലേഖകന്‍: ഹോളിവുഡ് താരം പോള്‍ വാക്കറുടെ അപകട മരണം, കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെ കുറ്റക്കാരല്ലെന്ന് കോടതി. അപകടം സംഭവിക്കുമ്പോള്‍ പോള്‍ വാക്കറുടെ പോര്‍ഷെ കരേര ജി.ടി ഓടിച്ചിരുന്ന ക്രിസ്റ്റിന്‍ റോഡ്‌സ് നല്‍കിയ പരാതിയലാണ് കാലിഫോര്‍ണിയ കോടതിയുടെ വിധി. വാഹനത്തിന്റെ കുഴപ്പമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ചായിരുന്നു റോഡ്‌സ് പരാതി നല്‍കിയത്. എന്നാല്‍ ഈ ആരോപണം തെളിയിക്കാന്‍ …
കുവൈറ്റ് സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍, സ്വദേശിവല്‍ക്കരണ പദ്ധതികള്‍ വരുന്നു, പ്രവാസികള്‍ക്ക് തിരിച്ചടി
കുവൈറ്റ് സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍, സ്വദേശിവല്‍ക്കരണ പദ്ധതികള്‍ വരുന്നു,  പ്രവാസികള്‍ക്ക് തിരിച്ചടി
സ്വന്തം ലേഖകന്‍: കുവൈറ്റും ചെലവു ചുരുക്കലിന്റേയും സ്വദേശിവല്‍ക്കരണത്തിന്റേയും പാതയിലേക്ക്, പ്രവാസികള്‍ക്ക് തിരിച്ചടി. കുത്തനെ ഉയരുന്ന ചെലവുകള്‍ ചുരുക്കുന്നതിനും ജനസംഖ്യാപരമായ അസന്തുലിതത്വം പരിഹരിക്കുന്നിനുമായി കുവൈറ്റിലെ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഒരുങ്ങുന്നതായാണ് സൂചന. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ സ്വദേശികളെ പരമാവധി നിയമിക്കണമെന്നാണ് സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശം. സാമൂഹ്യക്ഷേമ മന്ത്രാലയത്തില്‍ വിദേശികളെ ജോലിക്ക് നിയമിക്കുന്നതിന് മന്ത്രിയുടെ പ്രത്യേക അനുമതി വാങ്ങണമെന്നാണ് …
ഡല്‍ഹി മെട്രോ ട്രെയിനുകള്‍ ഇനി ഡ്രൈവറില്ലാതെ ഓടും, പുതിയ സാങ്കേതിക വിദ്യ വരുന്നു
ഡല്‍ഹി മെട്രോ ട്രെയിനുകള്‍ ഇനി ഡ്രൈവറില്ലാതെ ഓടും, പുതിയ സാങ്കേതിക വിദ്യ വരുന്നു
സ്വന്തം ലേഖകന്‍: ഡല്‍ഹി മെട്രോ ട്രെയിനുകള്‍ ഇനി ഡ്രൈവറില്ലാതെ ഓടും, പുതിയ സാങ്കേതിക വിദ്യ വരുന്നു. ഡ്രൈവറില്ലാത്ത ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയിച്ചതോടെ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡി.എം.ആര്‍.സി) പരിഷ്‌കാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഒപ്പം മെട്രോ ശൃംഖലയുടെ മൂന്നാം ഘട്ട വികസനമായി ഈ വര്‍ഷം അവസാനത്തോടെ അത്യാധുനിക കോച്ചുകള്‍ പാളത്തിലിറങ്ങും. കൊറിയന്‍ നിര്‍മാതാക്കളില്‍നിന്ന് …
സിറിയന്‍ സേനയും വിമതരും തമ്മില്‍ പൊരിഞ്ഞ പോരാട്ടം, സിറിയന്‍ സൈനികരെ കൊന്നു തിന്നുന്നതിന് പേരുകേട്ട ഭീകരന്‍ കൊല്ലപ്പെട്ടു
സിറിയന്‍ സേനയും വിമതരും തമ്മില്‍ പൊരിഞ്ഞ പോരാട്ടം, സിറിയന്‍ സൈനികരെ കൊന്നു തിന്നുന്നതിന് പേരുകേട്ട ഭീകരന്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: സിറിയന്‍ സേനയും വിമതരും തമ്മില്‍ പൊരിഞ്ഞ പോരാട്ടം, സിറിയന്‍ സൈനികരെ കൊന്നു തിന്നുന്നതിന് പേരുകേട്ട ഭീകരന്‍ കൊല്ലപ്പെട്ടു. സിറിയന്‍ സേനയിലെ സൈനികരുടെ ഹൃദയവും കരളും തുരന്നെടുത്ത് ഭക്ഷിക്കുന്നതിനാല്‍ കുപ്രസിദ്ധനായ വിമത സേനയിലെ അംഗം അബു സക്കറാണ് കൊല്ലപ്പെട്ടത്. നരഭോജി ഭീകരന്‍ എന്നാണ് സക്കറെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. അല്‍ കൈ്വദ തീവ്രവാദി സംഘടനയുമായി ബന്ധപ്പെട്ട …
കള്ളപ്പണക്കാരുടെ പനാമ പട്ടികയില്‍ സ്വന്തം പിതാവും, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വെട്ടില്‍
കള്ളപ്പണക്കാരുടെ പനാമ പട്ടികയില്‍ സ്വന്തം പിതാവും, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വെട്ടില്‍
സ്വന്തം ലേഖകന്‍: കള്ളപ്പണക്കാരുടെ പനാമ പട്ടികയില്‍ സ്വന്തം പിതാവും, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ വെട്ടില്‍. കള്ളപ്പണ നിക്ഷേപകരുടെയും നികുതിവെട്ടിപ്പുകാരുടെയും വിവരങ്ങളുള്ള പാനമ രേഖകളില്‍ പിതാവ് ഇയാന്‍ കാമറണിന്റെ പേരും ഉള്‍പ്പെട്ടതാണ് ഡേവിഡ് കാമറണിനെ പ്രതിരോധത്തിലാക്കിയത്. മോള്‍ ഹോള്‍ഡിങ്‌സ് എന്ന കമ്പനിയുടെ പേരില്‍ ഇയാന്‍ കാമറണ്‍ ബഹാമസില്‍ 30 വര്‍ഷത്തോളം പണം നിക്ഷേപിച്ചെന്നാണ് രേഖകളിലുള്ളത്. 2010 …
ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരം മുറുകുന്നു, രംഗത്ത് മൂന്നു വനിതകള്‍
ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരം മുറുകുന്നു, രംഗത്ത് മൂന്നു വനിതകള്‍
സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് മത്സരം മുറുകുന്നു, രംഗത്ത് മൂന്നു വനിതകള്‍. നിലവിലെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഡിസംബറില്‍ വിരമിക്കുന്നതോടെയാണ് തെരഞ്ഞെടുപ്പ് നടത്തുക. ന്യൂസിലാന്‍ഡ് മുന്‍ പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്കാണ് വനിതാ സ്ഥാനാര്‍ഥികളില്‍ മുന്‍പന്തിയില്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യ, ജര്‍മനി, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളെ രക്ഷാ സമിതിയില്‍ സ്ഥിരാംഗങ്ങള്‍ …