1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നരേന്ദ്ര മോഡിക്ക് കനേഡിയന്‍ പ്രധാനമന്ത്രിയുടെ കൊട്ട്
നരേന്ദ്ര മോഡിക്ക് കനേഡിയന്‍ പ്രധാനമന്ത്രിയുടെ കൊട്ട്
സ്വന്തം ലേഖകന്‍: നരേന്ദ്ര മോഡിക്ക് കനേഡിയന്‍ പ്രധാനമന്ത്രിയുടെ കൊട്ട്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളോട് സംസാരിക്കുമ്പോഴായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ് നരേന്ദ്ര മോഡിയെ കളിയാക്കിയത്. മോഡിയുടെ മന്ത്രിസഭയിലുള്ളതിനേക്കാള്‍ ഇന്ത്യന്‍ വംശജരായ സിഖ് മന്ത്രിമാര്‍ തന്റെ മന്ത്രിസഭയിലുണ്ടെന്നായിരുന്നു ട്രൂഡിന്റെ പരാമര്‍ശം. മോഡിയുടെ മന്ത്രിസഭയില്‍ കേവലം രണ്ടു സിഖ് മന്ത്രിമാരാണുള്ളത് എന്നാല്‍ തന്റെ മന്ത്രിസഭയില്‍ മൂന്നു സിഖ് …
അഭയാര്‍ഥി പ്രശ്‌നത്തില്‍ അംഗരാജ്യങ്ങള്‍ ഉഴപ്പുന്നു, അന്ത്യശാസനവുമായി യൂറോപ്യന്‍ യൂണിയന്‍
അഭയാര്‍ഥി പ്രശ്‌നത്തില്‍ അംഗരാജ്യങ്ങള്‍ ഉഴപ്പുന്നു, അന്ത്യശാസനവുമായി യൂറോപ്യന്‍ യൂണിയന്‍
സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രശ്‌നത്തില്‍ അംഗരാജ്യങ്ങള്‍ ഉഴപ്പുന്നു, അന്ത്യശാസനവുമായി യൂറോപ്യന്‍ യൂണിയന്‍. അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് അംഗരാജ്യങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. പ്രതിമാസം ആറായിരത്തോളം അഭയാര്‍ഥികളെ അംഗരാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് മൈഗ്രേഷന്‍ ഹൈകമീഷണര്‍ ദിമിത്രസ് അവരാമോപൊലസ് ആവശ്യപ്പെട്ടു. 1,60,000 അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാമെന്നായിരുന്നു സെപ്റ്റംബറില്‍ യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങള്‍ ഉണ്ടാക്കിയ ധാരണ. …
ഇസ്ലാമിന്റെ ഔദ്യോഗിക മതമെന്ന പദവി ഏടുത്തു കളയല്‍, ബംഗ്ലാദേശില്‍ സംഘര്‍ഷം വ്യാപിക്കുന്നു
ഇസ്ലാമിന്റെ ഔദ്യോഗിക മതമെന്ന പദവി ഏടുത്തു കളയല്‍, ബംഗ്ലാദേശില്‍ സംഘര്‍ഷം വ്യാപിക്കുന്നു
സ്വന്തം ലേഖകന്‍: ഇസ്ലാമിന്റെ ഔദ്യോഗിക മതമെന്ന പദവി ഏടുത്തു കളയല്‍, ബംഗ്ലാദേശില്‍ സംഘര്‍ഷം വ്യാപിക്കുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ്യത്തെ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ബംഗ്ലാദേശ് ഔദ്യോഗികമായി മതേതരത്വ രാഷ്ട്രമാണെങ്കിലും ഇസ്ലാമാണ് മൂന്ന് പതിറ്റാണ്ടായി ഔദ്യോഗിക മതം. ഇത് ഒഴിവാക്കാനുള്ള നീക്കം ഭരണ തലത്തിലും കോടതി വഴിയും നടക്കുന്നതിനെതിരായാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. 90 …
കാമറണിനെ വിമര്‍ശിച്ച് ഒബാമ, ഒബാമക്കെതിരെ പടയെടുത്ത് ബ്രിട്ടീഷ് മാധ്യമങ്ങള്‍
കാമറണിനെ വിമര്‍ശിച്ച് ഒബാമ, ഒബാമക്കെതിരെ പടയെടുത്ത് ബ്രിട്ടീഷ് മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: കാമറണിനെ വിമര്‍ശിച്ച് ഒബാമ, ഒബാമക്കെതിരെ പടയെടുത്ത് ബ്രിട്ടീഷ് മാധ്യമങ്ങള്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിനെ വിമര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ കുറ്റപ്പെടുത്തുകയാണ് ബ്രിട്ടീഷ് പത്രങ്ങള്‍. ദി അറ്റ്‌ലാന്റിക് എന്ന മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് കാമറണിനെയും യൂറോപ്യന്‍ കൂട്ടുകെട്ടിനെയും ഒബാമ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. 2011 ല്‍ ഏകാധിപതിയായിരുന്ന മുഅമ്മര്‍ ഖദ്ദാഫിയെ പുറത്താക്കിയശേഷം …
സിംഗപ്പൂര്‍ ലോകത്തിലെ ചെലവേറിയ നഗരം, തൊട്ടുപിന്നില്‍ സൂറിച്ചും ഹോങ്കോങ്ങും
സിംഗപ്പൂര്‍ ലോകത്തിലെ ചെലവേറിയ നഗരം, തൊട്ടുപിന്നില്‍ സൂറിച്ചും ഹോങ്കോങ്ങും
സ്വന്തം ലേഖകന്‍: സിംഗപ്പൂര്‍ ലോകത്തിലെ ചെലവേറിയ നഗരം, തൊട്ടുപിന്നില്‍ സൂറിച്ചും ഹോങ്കോങ്ങും. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റ് (ഇ.ഐ.യു) റാങ്കിങ്ങിലാണ് സിംഗപ്പൂര്‍ ഏറ്റവും ചെലവേറിയ നഗരമായത്. രണ്ടാം സ്ഥാനം സൂറിച്ചും മൂന്നാം സ്ഥാനം ഹോങ്കോങ്ങും സ്വന്തമാക്കി. പാരിസാണ് തൊട്ടുപിന്നില്‍. ലണ്ടന്‍, ന്യൂയോര്‍ക് എന്നിവയാണ് ആറും ഏഴും സ്ഥാനത്തുള്ള നഗരങ്ങള്‍. പട്ടികയിലെ ഏറ്റവും ചെലവു കുറഞ്ഞ നഗരം സാംബിയയുടെ …
ദുബായില്‍ കനത്ത മഴ, അബുദാബിയില്‍ കൊടുങ്കാറ്റ്, കനത്ത നാശനഷ്ടം
ദുബായില്‍ കനത്ത മഴ, അബുദാബിയില്‍ കൊടുങ്കാറ്റ്, കനത്ത നാശനഷ്ടം
സ്വന്തം ലേഖകന്‍: ദുബായില്‍ കനത്ത മഴ, അബുദാബിയില്‍ കൊടുങ്കാറ്റ്, കനത്ത നാശനഷ്ടം. അബുദാബിക്കു പുറമെ ദുബൈ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിലും ശക്തമായ മഴ ലഭിച്ചു. അടുത്ത കാലത്ത് ഏറ്റവും ശക്തമായ മഴയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അറേബ്യന്‍ …
തുര്‍ക്കി, ഇയു അഭയാര്‍ഥി കരാറിനെതിരെ യുഎന്‍ രംഗത്ത്, കരാര്‍ മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപണം
തുര്‍ക്കി, ഇയു അഭയാര്‍ഥി കരാറിനെതിരെ യുഎന്‍ രംഗത്ത്, കരാര്‍ മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപണം
സ്വന്തം ലേഖകന്‍: തുര്‍ക്കി, ഇയു അഭയാര്‍ഥി കരാറിനെതിരെ യുഎന്‍ രംഗത്ത്, കരാര്‍ മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപണം. യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം തടയുന്നതിനായുള്ള തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും തമ്മിലുണ്ടാക്കിയ കരാര്‍ നിയമ ലംഘനമായേക്കാമെന്ന് യു.എന്‍. അഭയാര്‍ഥി ഏജന്‍സി യു.എന്‍.എച്.സി.ആര്‍ വ്യക്തമാക്കി. വിദേശികളെ കൂട്ടത്തോടെ പുറത്താക്കുന്ന ഈ ശ്രമം മനുഷ്യാവകാശ ലംഘനമായാണ് കണക്കാക്കുകയെന്ന് യുറോപ്പിലെ യു.എന്‍.സി.എച്.ആര്‍ ഡ!യറക്ടര്‍ വിന്‍സന്റ് …
അഫ്ഗാനില്‍ ഖുറാന്‍ കത്തിച്ചെന്ന് വ്യാജപ്രചരണം നടത്തി യുവതിയെ തല്ലിക്കൊന്ന പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ്
അഫ്ഗാനില്‍ ഖുറാന്‍ കത്തിച്ചെന്ന് വ്യാജപ്രചരണം നടത്തി യുവതിയെ തല്ലിക്കൊന്ന പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ്
സ്വന്തം ലേഖകന്‍: അഫ്ഗാനില്‍ ഖുറാന്‍ കത്തിച്ചെന്ന് വ്യാജപ്രചരണം നടത്തി യുവതിയെ തല്ലിക്കൊന്ന പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ കാബൂളിലെ പരമോന്നത കോടതി വധശിക്ഷയ്ക്ക് വിധിച്ച നാലു പ്രതികള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് 10 വര്‍ഷം തടവായിട്ടാണ് ശിക്ഷ ഇളവ് ചെയ്തത്. തടവ് ശിക്ഷയുടെ കാലാവധി കുറയ്ക്കുകയും ചെയ്തു. പ്രധാനപ്രതികള്‍ക്ക് നല്‍കിയ വധശിക്ഷയ്‌ക്കൊപ്പം തടവിന് ശിക്ഷിച്ച …
അമേരിക്കയില്‍ 15.7 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍, 5.1 ദശലക്ഷം കുട്ടികള്‍
അമേരിക്കയില്‍ 15.7 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍, 5.1 ദശലക്ഷം കുട്ടികള്‍
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ 15.7 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍, 5.1 ദശലക്ഷം കുട്ടികള്‍. രാജ്യത്ത് അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്ത് മൊത്തം 61 ദശലക്ഷം കുടിയേറ്റക്കാരുണ്ടെന്നും ഇതില്‍ നിയമാനുസരണം കഴിയുന്ന വിദേശികള്‍ വെറും 45.3 ദശലക്ഷം മാത്രമാണെന്നും സെന്റര്‍ ഫോര്‍ ഇമിഗ്രേഷന്‍ സ്റ്റഡീസ് പുറത്ത് വിട്ട കണക്കുകളാണ് വ്യക്തമാക്കുന്നത്. …
അഭയാര്‍ഥി പ്രശ്‌നത്തില്‍ തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും ധാരണയിലെത്തി
അഭയാര്‍ഥി പ്രശ്‌നത്തില്‍ തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും ധാരണയിലെത്തി
സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രശ്‌നത്തില്‍ തുര്‍ക്കിയും യൂറോപ്യന്‍ യൂണിയനും ധാരണയിലെത്തി. കരാറിന്റെ കരട് തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു യൂറോപ്യന്‍ യൂനിയന് സമര്‍പ്പിച്ചു. ചരിത്രപരമായ കരാറിനാണ് തുടക്കമിടുന്നതെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ഡെസ്‌ക് അഭിപ്രായപ്പെട്ടു. ‘വണ്‍ ഇന്‍ വണ്‍ ഔട്ട്’ കരാര്‍ ചരിത്രപ്രധാനമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലും വിശേഷിപ്പിച്ചു. ബ്രസല്‍സില്‍ ഒരു …