1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്ലാമിക് സ്റ്റേറ്റ് അടുത്ത തലമുറയെ ഒരുക്കുന്ന തിരക്കില്‍, 31,000 സ്ത്രീകള്‍ ഗര്‍ഭിണികളെന്ന് റിപ്പോര്‍ട്ട്
ഇസ്ലാമിക് സ്റ്റേറ്റ് അടുത്ത തലമുറയെ ഒരുക്കുന്ന തിരക്കില്‍, 31,000 സ്ത്രീകള്‍ ഗര്‍ഭിണികളെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് അടുത്ത തലമുറയെ ഒരുക്കുന്ന തിരക്കില്‍, 31,000 സ്ത്രീകള്‍ ഗര്‍ഭിണികളെന്ന് റിപ്പോര്‍ട്ട്. അടുത്ത തലമുറയിലെ ഐഎസ് ഭീകരരെ സൃഷ്ടിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ലോകമൊട്ടാകെ ഏതാണ്ട് 31000 യുവതികളെ ഗര്‍ഭിണികളാക്കിയതെന്ന് ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒപ്പം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂളുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നും കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതും ത്വരിതപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ …
ഫേസ്ബുക്കിലെ പിഴവ് കണ്ടെത്തിയ ഇന്ത്യന്‍ ഹാക്കര്‍ക്ക് ഫേസ്ബുക്ക് നല്‍കിയത് 10 ലക്ഷം രൂപ
ഫേസ്ബുക്കിലെ പിഴവ് കണ്ടെത്തിയ ഇന്ത്യന്‍ ഹാക്കര്‍ക്ക് ഫേസ്ബുക്ക് നല്‍കിയത് 10 ലക്ഷം രൂപ
സ്വന്തം ലേഖകന്‍: ഫേസ്ബുക്കിലെ പിഴവ് കണ്ടെത്തിയ ഇന്ത്യന്‍ ഹാക്കര്‍ക്ക് ഫേസ്ബുക്ക് നല്‍കിയത് 10 ലക്ഷം രൂപ. ലോഗ് ഇന്‍ സെക്ഷനിലെ പിഴവ് കണ്ടെത്തിയ ഇന്ത്യന്‍ ഹാക്കര്‍ ബംഗളൂരുവില്‍ നിന്നുള്ള ആനന്ദ് പ്രകാശിനാണ് ഫേസ്ബുക്ക് 15,000 ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചത്. ആനന്ദ് പ്രകാശ് കണ്ടെത്തിയ തെറ്റ് ദുരുപയോഗം ചെയ്യപ്പെട്ടാല്‍ അക്കൗണ്ടിലെ മെസേജുകള്‍, ചിത്രങ്ങള്‍ അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ …
മയക്കുമരുന്നു കേസില്‍ മൂന്നു മലയാളികള്‍ക്ക് കുവൈത്തില്‍ വധശിക്ഷ
മയക്കുമരുന്നു കേസില്‍ മൂന്നു മലയാളികള്‍ക്ക് കുവൈത്തില്‍ വധശിക്ഷ
സ്വന്തം ലേഖകന്‍: മയക്കുമരുന്നു കേസില്‍ മൂന്നു മലയാളികള്‍ക്ക് കുവൈത്തില്‍ വധശിക്ഷ. മയക്കുമരുന്ന് കടത്തുകയും വില്‍പനക്കായി കൈവശം സൂക്ഷിക്കുകയും ചെയ്ത കുറ്റത്തിന് മലപ്പുറം ചീക്കോട് വാവൂര്‍ മാഞ്ഞോട്ടുചാലില്‍ ഫൈസല്‍ (33), പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി മുസ്തഫ ഷാഹുല്‍ ഹമീദ് (41), കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദീഖ് (21) എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ഫൈസല്‍ ഒന്നാം പ്രതിയും …
ഫേസ്ബുക്ക് മരിച്ചു പോയവരുടെ പ്രൊഫൈലുകള്‍ കൊണ്ട് നിറയുമെന്ന് റിപ്പോര്‍ട്ട്
ഫേസ്ബുക്ക് മരിച്ചു പോയവരുടെ പ്രൊഫൈലുകള്‍ കൊണ്ട് നിറയുമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് മരിച്ചു പോയവരുടെ പ്രൊഫൈലുകള്‍ കൊണ്ട് നിറയുമെന്ന് റിപ്പോര്‍ട്ട്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടേ ഫേസ്ബുക്കില്‍ ജീവിച്ചിരിക്കുന്നവരേക്കാള്‍ കൂടുതല്‍ മരിച്ചവരുടെ പ്രൊഫൈലുകളായിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 2098 ആകുമ്പോഴേക്ക് ഫേസ്ബുക് ഓണ്‍ലൈന്‍ ലോകത്തിലെ ഏറ്റവും വലിയ ശ്മശാനമാകുമെന്നാണ് യൂനിവേഴ്‌സിറ്റി ഓഫ് മസാചൂസറ്റ്‌സിലെ ഗവേഷകനായ ഹാചെം സഡിക്കി വിലയിരുത്തുന്നത്. മരിച്ചവരുടെ അക്കൗണ്ടുകള്‍ ഒഴിവാക്കാന്‍ ഫേസ്ബുക് തയാറാകാത്തതാണ് ഇതിന് …
ഇമെയിലിന്റെ പിതാവ് റേ ടോംലിന്‍സണ്‍ അന്തരിച്ചു
ഇമെയിലിന്റെ പിതാവ് റേ ടോംലിന്‍സണ്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: ഇമെയിലിന്റെ പിതാവ് റേ ടോംലിന്‍സണ്‍ അന്തരിച്ചു. ഇമെയിലിന്റെ ഉപജ്ഞാതാവും ഇമെയില്‍ പ്രതീകമായ ചിഹ്നത്തിന്റെ അവതാരകനുമായ റേ ടോംലിന്‍സണ്‍ അന്തരിച്ചു. 74 വയസായിരുന്നു. 1971ല്‍ ഇലക്‌ട്രോണിക് രീതിയില്‍ ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടറിലേക്ക് ആദ്യമായി സന്ദേശമയച്ചത് റേ ആയിരുന്നു. പിന്നീട് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചാണ് ഇന്നു കാണുന്ന ഇമെയില്‍ സംവിധാനം നിലവില്‍ …
പൈലറ്റിന്റെ കുടുംബ കലഹം, 200 യാത്രക്കാരുമായി വിമാനം തകര്‍ക്കുമെന്ന് ഭീഷണി
പൈലറ്റിന്റെ കുടുംബ കലഹം, 200 യാത്രക്കാരുമായി വിമാനം തകര്‍ക്കുമെന്ന് ഭീഷണി
സ്വന്തം ലേഖകന്‍: പൈലറ്റിന്റെ കുടുംബ കലഹം, 200 യാത്രക്കാരുമായി വിമാനം തകര്‍ക്കുമെന്ന് ഭീഷണി. ഭാര്യയുമായി വഴക്കിട്ട പൈലറ്റ് തന്നെ വിട്ടുപോയാല്‍ തനിക്കൊപ്പം 200 യാത്രക്കാരുമായി വിമാനം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ജപ്പാന്‍ വിമാനക്കമ്പനിയില്‍ പൈലറ്റായി ജോലി ചെയ്യുന്ന ഇറ്റാലിക്കാരനാണ് വിമാനം താഴെയിറങ്ങുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് ഭാര്യക്ക് സന്ദേശമയച്ച് മുന്നറിയിപ്പ് നല്‍കിയത്. പൈലറ്റിന്റെ പേര് ഉള്‍പ്പെടെയുള്ള …
ഇറാനിലെ ശതകോടീശ്വരനായ വ്യവസായിക്ക് അഴിമതി കേസില്‍ വധശിക്ഷ
ഇറാനിലെ ശതകോടീശ്വരനായ വ്യവസായിക്ക് അഴിമതി കേസില്‍ വധശിക്ഷ
സ്വന്തം ലേഖകന്‍: ഇറാനിലെ ശതകോടീശ്വരനായ വ്യവസായിക്ക് അഴിമതി കേസില്‍ വധശിക്ഷ. ഇറാനിലെ ഏറ്റവും സമ്പന്നനായ വ്യക്തികളില്‍ ഒരാളായ ബാബക് സന്‍ജാനിക്കാണ് അഴിമതിക്കും സാമ്പത്തിക കുറ്റകൃത്യത്തിനും കോടതി വധശിക്ഷ വിധിച്ചത്. നാല്‍പ്പത്തിരണ്ടുകാരനായ സന്‍ജാനിക്കൊപ്പം മറ്റ് രണ്ട് പ്രതികള്‍ക്കു കൂടി കോടതി വധശിക്ഷ വിധിച്ചു. തട്ടിച്ച പണം തിരിച്ചടയ്ക്കാനും പ്രതികളോട് നിര്‍ദേശിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. സന്‍ജാനി …
ഇസ്ലാം മതത്തിന്റെ ഔദ്യോഗിക മതമെന്ന പദവി എടുത്തുമാറ്റാന്‍ ഒരുങ്ങി ബംഗ്ലാദേശ്
ഇസ്ലാം മതത്തിന്റെ ഔദ്യോഗിക മതമെന്ന പദവി എടുത്തുമാറ്റാന്‍ ഒരുങ്ങി ബംഗ്ലാദേശ്
സ്വന്തം ലേഖകന്‍: ഇസ്ലാം മതത്തിന്റെ ഔദ്യോഗിക മതമെന്ന പദവി എടുത്തുമാറ്റാന്‍ ഒരുങ്ങി ബംഗ്ലാദേശ്. രാജ്യത്ത് ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഷിയ മുസ്ലീങ്ങളും അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ബംഗ്ലാദേശില്‍ അടുത്ത കാലത്ത് നിരന്തരമായ ആക്രമ സംഭവങ്ങളാണ് നടക്കുന്നത്. 1988 ലാണ് ഇസ്ലാം മതത്തെ ബംഗ്ലാദേശിന്റെ ഔദ്യോഗിക മതമായി …
ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്രംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണം
ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്രംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണം
സ്വന്തം ലേഖകന്‍: ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്രംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ഛത്തീസ്ഗഡിലെ ഗോത്രവര്‍ഗ മേഖലയായ. ഖമാര്‍ദിലുള്ള പള്ളിയിലായിരുന്നു ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ വിളയാട്ടം. ഞായറാഴ്ച പ്രാര്‍ത്ഥന നടക്കുന്നതിന് ഇടയിലാണ് സംഭവം. പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്ന അഞ്ച് വിശ്വാസികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പള്ളിയിലേക്ക് ഇരച്ചുകയറിയ 25 ഓളം വരുന്ന ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ കസേരകളും മേശകളും തകര്‍ക്കുകയായിരുന്നു. ജയ് ശ്രീറാം …
കലാഭവന്‍ മണി അന്തരിച്ചു, അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍
കലാഭവന്‍ മണി അന്തരിച്ചു, അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍
സ്വന്തം ലേഖകന്‍: കലാഭവന്‍ മണി അന്തരിച്ചു, അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍. കരള്‍ രോഗ ബാധയെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണിയുടെ ആരോഗ്യനില ഇന്ന് വഷളാകുകയായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. 45 വയസായിരുന്നു. നാടന്‍ പാട്ടുകളിലൂടെയും മിമിക്രിയിലൂടേയും മലയാള സിനിമയിലേക്കും മലയാളി പ്രേക്ഷകരുടെ മനസിലേക്കും തന്റേതായ വഴി വെട്ടിത്തുറന്ന മണി വാസന്തിയും ലക്ഷ്മിയും പിന്നെ …