സ്വന്തം ലേഖകന്‍: കറുത്ത വര്‍ഗക്കാരനോടുള്ള പ്രണയത്തെ എതിര്‍ത്ത പിതാവിനോട് അമേരിക്കന്‍ പെണ്‍കുട്ടി ചെയ്തത്. കറുത്ത വര്‍ഗക്കാരനെ പ്രണയിച്ചതിന്റെ പേരില്‍ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട അമേരിക്കന്‍ പെണ്‍കുട്ടി പിതാവിനോടും കുടുംബത്തോടുമുള്ള ദേഷ്യം തീര്‍ത്തത് പിതാവിന്റെ കത്ത് സാമൂഹ്യ മാധ്യമങ്ങളി പരസ്യമാക്കിയാണ്. അതും ഒന്നാന്തരം വംശീയ വിദ്വേഷം വമിക്കുന്ന കത്ത്. കറുത്ത വംശജനായ നൈക്കിനെ പ്രണയിച്ചതിന്റെ പേരില്‍ ടെക്‌സാസിലെ …
സ്വന്തം ലേഖകന്‍: ജിഹാദി ജോണ്‍ പഠിച്ച ബ്രിട്ടീഷ് സര്‍വകലാശായിലെ പ്രാര്‍ഥനാ മുറിയില്‍ നിരീക്ഷണ കാമറ, പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആരാച്ചാര്‍ ജിഹാദി ജോണ്‍ പഠിച്ച വെസ്റ്റ്മിന്‍സ്റ്റര്‍ സര്‍വകലാശാലയിലെ പ്രാര്‍ഥനാമുറികളിലാണ് നിരീക്ഷണ കാമറ സ്ഥാപിച്ചത്. നടപടിക്കെതിരെ പ്രതിഷേധവുമായി ഏതാനും വിദ്യാര്‍ഥികള്‍ രംഗത്തത്തെത്തി. കാമറ സ്ഥാപിച്ചതിനെതിരെ കോളജ് യൂനിയനും പ്രതിഷേധമുയര്‍ത്തി. പരസ്പരധാരണ നഷ്ടപ്പെട്ടാല്‍ അത് വിശ്വാസം ഇല്ലാതാക്കുമെന്നും …
സ്വന്തം ലേഖകന്‍: വധശിക്ഷക്കെതിരെ തുറന്ന നിലപാടുമായി മാര്‍പാപ്പ, ലോകരാജ്യങ്ങളോട് വധശിക്ഷ നിര്‍ത്തലാക്കാന്‍ ആഹ്വാനം. കൊലപാതകം ചെയ്യരുതെന്ന പത്ത് കല്‍പ്പന ചൂണ്ടിക്കാട്ടിയാണ് പോപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായാണ് ഒരു സഭാ അധ്യക്ഷന്‍ വധശിക്ഷക്കെതിരെ തുറന്ന നിലപാട് സ്വീകരിക്കുന്നത്. സഭ പരിശുദ്ധ വര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം …
സ്വന്തം ലേഖകന്‍: മനുഷ്യനെ നരഭോജിയാക്കുന്ന അത്ഭുത മരുന്ന് ലണ്ടന്‍ തെരുവുകളില്‍ സുലഭമെന്ന് വാര്‍ത്ത, അധികൃതര്‍ കര്‍ശന നടപടിക്ക്. ലണ്ടനിലെ പല കേന്ദ്രങ്ങളിലും അതീവ രഹസ്യമായി മരുന്നു വില്‍പ്പന നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മനുഷ്യനെ നരഭോജിയാക്കാന്‍ പ്രേരിപ്പിക്കുന്ന ലഹരി മരുന്നിന്റെ പേര് ബ്ലു സ്റ്റാര്‍ എന്നാണ്. ഈ മരുന്ന് കഴിച്ച ഫ്‌ലോറിഡക്കാരിയായ റുഡി ഈഗന്‍ 2012 ല്‍ …
സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കാവുന്ന ഇന്ത്യന്‍ ഗ്രാമം ശ്രദ്ധേയമാകുന്നു. ലിവിംഗ് ടുഗെദര്‍ എന്നും വാലന്റൈന്‍സ് ദിനം എന്നുമൊക്കെ കേള്‍ക്കുമ്പോള്‍ ഉടനെ ആളുകളെ ബലമായി വിവാഹം കഴിപ്പിക്കാന്‍ നടക്കുന്നവരുള്ള ഇന്ത്യയില്‍ത്തന്നെയാണ് ഏതാണ്ട് ആയിരം വര്‍ഷമായി ലിവിംഗ് ടുഗെദര്‍ തുടര്‍ന്ന് പോരുന്ന ഗ്രാമമുള്ളത്. രാജസ്ഥാനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ ഗരേഷ്യ ഗോത്ര വര്‍ഗക്കാര്‍ക്കിടയിലാണ് …
സ്വന്തം ലേഖകന്‍: ഉംബെര്‍ട്ടോ എക്കോയും നെല്ലെ ഹാര്‍പ്പര്‍ ലീയും, ലോക സാഹിത്യത്തിലെ രണ്ട് അതികായര്‍ അടുത്തടുത്ത ദിവസങ്ങളില്‍ അന്തരിച്ചത് ലോക സാഹിത്യത്തിന് തീരാനഷ്ടമായി. പ്രശസ്ത ഇറ്റാലിയന്‍ നോവലിസ്റ്റും തത്വചിന്തകനുമായ ഉംബര്‍ട്ടോ എക്കോ വടക്കന്‍ ഇറ്റലിയിലെ സ്വവസതിയില്‍ വെള്ളിയാഴ്ച രാത്രിയാണ് അന്തരിച്ചത്. 84 വയസുണ്ടായിരുന്ന എക്കോ നാളുകളായി കാന്‍സര്‍ രോഗബാധിതനായിരുന്നു. നെയിം ഓഫ് ദ റോസ്, ഫുക്കോയുടെ …
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്‍ അംഗത്വം, യുകെയില്‍ ജൂണ്‍ 23 ന് ഹിതപരിശോധന നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനാണ് ജൂണ്‍ 23ന് യുകെയില്‍ ഹിതപരിശോധന നടത്തുന്നത്. 28 അംഗ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനെ മന്ത്രിമാര്‍ അനുകൂലിച്ചതായി കാബിനറ്റ് യോഗത്തിനുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: ഡൊണാള്‍ഡ് ട്രംപിന്റെ നാവു വിളയാട്ടം വീണ്ടും, ഇത്തവണ ആപ്പില്‍ കമ്പനി ഉത്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് ഇത്തവണ ആപ്പിള്‍ കമ്പനിക്കെതിരെ പരസ്യമായി രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം കാലിഫോര്‍ണിയായിലെ സാന്‍ ബെര്‍നാര്‍ഡിനോയില്‍ നടന്ന വെടിവയ്പ് കേസിലെ പ്രതിയുടെ വിവരങ്ങള്‍ യു.എസ് സര്‍ക്കാരിന് കൈമാറാന്‍ …
സ്വന്തം ലേഖകന്‍: സ്വന്തം അച്ഛന് അന്ത്യചുംബനം നല്‍കി 11 കാരനായ കുട്ടി ചാവേര്‍ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ടു. അബു ഇംറ എന്ന 11 കാരനായ ഇസ്ലാമിക് സ്റ്റേറ്റ് അനുയായിയാണ് ദൃശ്യത്തിലുള്ളത് എന്നാണ് സൂചന. ആക്രമണത്തിന് മുമ്പ് തന്റെ കയ്യില്‍ പിടിച്ച് ചുംബിക്കുന്ന മകനെ പിതാവ് ആശ്ലേഷിക്കുന്നതും വീഡിയോയില്‍ കാണാം. സിറിയയിലെ ഗസ്സല്‍ എന്ന …
സ്വന്തം ലേഖകന്‍: അപൂര്‍വ രോഗ ബാധിതനായ യുകെ മലയാളി ജോമി ജോണ്‍ നല്ല മനസുകളുടെ സഹായം തേടുന്നു. ഹേസ്റ്റിങ്ങ്‌സ് നിവാസിയായ ജോമി ജോണ്‍ ലിംപിക് എന്‍സ്ഫാര്‍റ്റെല്‍ എന്ന അപൂര്‍വ്വ രോഗത്തിന്റെ പിടിയിലാണ്. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം പിടിപെടാറുള്ള ഒരു അപൂര്‍വ രോഗമാണിത്. കുടുംബത്തോടൊപ്പം താമസിക്കുന്ന ജോമി ജോണ്‍ രണ്ടാഴ്ച മുമ്പാണ് ടുത്ത പനിയെത്തുടര്‍ന്നു ഈസ്റ്റ് സസ്സെക്‌സിലെ …