സ്വന്തം ലേഖകന്‍: ഡൊണാള്‍ഡ് ട്രംപ് ക്രിസ്ത്യാനിയല്ലെന്ന് മാര്‍പാപ്പ, പ്രസ്താവന ഒരു പുരോഹിതന് ചേര്‍ന്നതല്ലെന്ന് ട്രംപ്. മെക്‌സികോ സന്ദര്‍ശനം കഴിഞ്ഞ് വത്തിക്കാനിലേക്ക് മടങ്ങുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപ് ക്രിസ്ത്യാനിയല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്. ട്രംപിന്‍ന്റെ രൂക്ഷമായ അഭയാര്‍ഥി വിരുദ്ധ നിലപാടുകളെ വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. വോട്ട് ചെയ്യുകയോ ചെയ്യാതിരിക്കുകയോ …
സ്വന്തം ലേഖകന്‍: യുകെ വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനക്ക് നീണ്ട ക്യൂ, പാതി നഗ്‌നയായി യുവതിയുടെ പ്രതിഷേധം. ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് എയര്‍പോര്‍ട്ടില്‍ സുരക്ഷാ പരിശോധനക്കായുള്ള ക്യൂ നീളുന്നതില്‍ പ്രതിഷേധിച്ചാണ് എമിയര്‍ നി എന്ന യുവതി പാവാടയുരിഞ്ഞത്. യുവതിക്ക് പിഴ ശിക്ഷയായി 150 പൗണ്ട് അടക്കേണ്ടിയും വന്നു. യാത്രക്ക് ഒന്നര മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടില്‍ എത്തിയ യുവതിക്ക് എറെ …
സ്വന്തം ലേഖകന്‍: ഘര്‍ വാപസിക്ക് ചുട്ട മറുപടി, നാഗ്പൂരില്‍ 5 ലക്ഷം ഒബിസിക്കാര്‍ ബുദ്ധ മതത്തിലേക്ക്. ഹിന്ദു മതത്തിലെ ജാതി വിവേചനത്തില്‍ പ്രതിഷേധിച്ചാണ് ഒബിസി വിഭാഗത്തില്‍പ്പെടുന്ന ഇവര്‍ മതം മാറാന്‍ തീരുമാനിച്ചത്. ഹിന്ദു മതത്തില്‍ തങ്ങളെ ശൂദ്രന്‍മാരായാണ് പരിഗണിക്കുന്നതെന്ന് സത്യശോധക് ഒ.ബി.സി പരിഷത്ത് പ്രസിഡന്റ് ഹനുമന്ത് അപ്‌രേ പറഞ്ഞു. അതിനാല്‍ തങ്ങളുടെ യഥാര്‍ത്ഥ മതത്തിലേക്ക് മടങ്ങിപ്പോകാന്‍ …
സ്വന്തം ലേഖകന്‍: കുടിയേറ്റക്കാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്തുണ, ഒപ്പം അമേരിക്കക്കും മെക്‌സികോക്കും രൂക്ഷ വിമര്‍ശനം. മെക്‌സികോ സന്ദര്‍ശനത്തിന്റെ അവസാന ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസിന്റേയും മെക്‌സികോയുടെയും കുടിയേറ്റ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ അനേകമാളുകളെ അധോലോക പ്രവര്‍ത്തനങ്ങളിലേക്കും മയക്കുമരുന്ന് സംഘങ്ങളിലേക്കും നയിക്കുന്നതാണ് ഈ നയങ്ങളെന്നും തുറന്നടിച്ചു. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു …
സ്വന്തം ലേഖകന്‍: ചരിത്രം കുറിക്കാന്‍ ഒബാമ ക്യൂബയിലേക്ക്, 80 വര്‍ഷത്തിനു ശേഷം ക്യൂബയില്‍ കാലുകുത്തുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ്. 1928 ല്‍ കാല്‍വിന്‍ കൂളിഡ്ജിനുശേഷം പദവിയിലിരിക്കെ ക്യൂബ സന്ദര്‍ശിക്കുന്ന ആദ്യ പ്രസിഡന്റ് എന്ന ബഹുമതിയാണ് ഒബാമയെ കാത്തിരിക്കുന്നത്. പ്രസിഡന്റ് പദവി ഒഴിഞ്ഞതിനു ശേഷം ജിമ്മി കാര്‍ട്ടറും ഒരിക്കല്‍ ക്യൂബയിലെത്തിയിട്ടുണ്ട്. മാര്‍ച്ച് മാസത്തിലായിരിക്കും സന്ദര്‍ശനമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ …
സ്വന്തം ലേഖകന്‍: അശ്ലീലത്തിന്റെ അളവു കൂടി, സോഷ്യല്‍ മീഡിയ സൈറ്റായ ടംബ്ലറിന് ഇന്തോനേഷ്യയില്‍ നിരോധനം. അശ്ലീലം കൂടി എന്ന കാരണം കാണിച്ച് വ്യാഴാഴ്ചയാണ് ടംബ്ലര്‍ നിരോധിച്ചതായി ഇന്തോനേഷ്യയിലെ ഇന്‍ഫര്‍മേഷന്‍ മിനിസ്റ്ററി ഉത്തരവ് ഇറക്കിയത്. ഒരു ഉപാധികളും നല്‍കാതെ ഏക പക്ഷീയമായാണ് സൈറ്റ് നിരോധിച്ചതെന്ന് ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടംബ്ലറില്‍ നിരവധി അശ്ലീല വീഡിയോകളും ചിത്രങ്ങളും …
സ്വന്തം ലേഖകന്‍: വെറും 68 രൂപക്ക് ഐഫോണ്‍ 5എസ് സ്വന്തമാക്കിയ പഞ്ചാബ് വിദ്യാര്‍ഥി സ്‌നാപ്ഡീലിനു കൊടുത്ത പണി. ഇ കൊമേഴ്‌സ് ഭീമന്‍മാരായ സ്‌നാപ്ഡീലിനെ നിയമ പോരാട്ടത്തിലൂടെ മുട്ടുകുത്തിച്ചാണ് പഞ്ചാബ് സര്‍വകലാശാലയില്‍ ബിടെക് വിദ്യാര്‍ഥിയായ നിഖില്‍ ബന്‍സാല്‍ 68 രൂപക്ക് ഐഫോണ്‍ 5 എസ് സ്വന്തമാക്കിയത്. ഫെബ്രുവരി 12 ന് ഐഫോണ്‍ 5 എസിന് 99.7 ശതമാനം …
സ്വന്തം ലേഖകന്‍: ഡല്‍ഹി ജെഎന്‍യു കാമ്പസ് പുകയുന്നു, പിന്തുണയുമായി നോം ചോംസ്‌കിയും ഒര്‍ഹന്‍ പാമുകും അടക്കമുള്ള പ്രമുഖര്‍. രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനും സമരരംഗത്തുള്ള ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കും പിന്തുണയുമായി എത്തുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഡല്‍ഹിയില്‍ അരങ്ങേറുന്ന സംഭവങ്ങളില്‍ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി പുറത്തിറക്കിയ പ്രസ്താവനയില്‍ വിദേശ സര്‍വകലാശാലകളിലെ പ്രഫസര്‍മാരും …
സ്വന്തം ലേഖകന്‍: ഇടപാടുകാര്‍ക്ക് എയിഡ്‌സ് പകര്‍ത്തി, അബുദാബിയിലെ 19 കാരിയായ ലൈംഗിക തൊഴിലാളിയുടെ വെളിപ്പെടുത്തല്‍, മലയാളികളടക്കം ആശങ്കയില്‍. താന്‍ എയിഡ്‌സ് രോഗിയാണെന്ന് അറിയാമായിരുന്നിട്ടും നിരവധിപ്പേരുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി പെണ്‍കുട്ടി അബുദാബി പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. മലയാളികളടക്കം നിരവധി പേര്‍ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടതായാണ് സൂചന. ദുരൂഹ സാഹചര്യത്തില്‍ രണ്ടു പേര്‍ക്കൊപ്പം കണ്ട പെണ്‍കുട്ടിയെ …
സ്വന്തം ലേഖകന്‍: 30 അലങ്കാര മത്സ്യങ്ങളെ പച്ചക്ക് തീറ്റിക്കുക! ജപ്പാനില്‍ അമ്മ മകളെ ശിക്ഷിച്ച വ്യത്യസ്ത രീതി. സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുക്കൊ ഒഗാട്ട എന്ന ജപ്പാന്‍കാരിയും കാമുകന്‍ തകേഷി എഗാമി എന്നയാളുമാണ് കേട്ടുകേള്‍വിയില്ലാത്ത ക്രൂരത പ്രവര്‍ത്തിച്ചത്. തന്റെ കൗമാരക്കാരിയായ മകളെ യുക്കോയും കാമുകനും ചേര്‍ന്ന് അലങ്കാര …