സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യയില്‍ പച്ചക്കറി ഊണ്‍ വിവാദം ചൂടുപിടിക്കുന്നു, വിശദീകരനവുമായി അധികൃതര്‍ രംഗത്ത്. ഒന്നര മണിക്കൂര്‍വരെ യാത്രാ ദൈര്‍ഘ്യമുള്ള വിമാനങ്ങളിലെ ഇക്കോണമി ക്‌ളാസിലെ യാത്രക്കാരുടെ മെനുവില്‍ നിന്ന് നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം നീക്കം ചെയ്ത് പച്ചക്കറി ഭക്ഷണം മാത്രമാക്കുകയാണെന്ന വാര്‍ത്തയാണ് വിവാദമായത്. വാര്‍ത്ത എയര്‍ ഇന്ത്യ നിഷേധിച്ചു. കഴിഞ്ഞ ദിവസമിറക്കിയ പുതിയ മെനു സര്‍ക്കുലറാണ് വിവാദങ്ങള്‍ക്കും …
സ്വന്തം ലേഖകന്‍: സിറിയയില്‍ വിമതസേനക്ക് കനത്ത തിരിച്ചടി, വിമത നേതാവ് സഹ്രാന്‍ അല്‍ ഔഷ് കൊല്ലപ്പെട്ടു. കിഴക്കന്‍ ദമാസ്‌കസില്‍ നടന്ന വ്യോമാക്രമണത്തിലാണ് വിമത നേതാവ് സഹ്രാന്‍ അല്‍ ഔഷ് കൊല്ലപ്പെട്ടതായി വാര്‍ത്ത പുറത്തുവന്നത്. ഔഷിന്റെ മരണം വിമത സേനക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍ . സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെതിരെ പൊരുതുന്ന വിമത …
സ്വന്തം ലേഖകന്‍: ചികിത്സാ ആവശ്യത്തിനായി ഇന്ത്യയിലെത്തിയ ഇറാഖിയേയും ഭാര്യയേയും കള്ളന്മാര്‍ തൂത്തുവാരി, അടിച്ചുമാറ്റിയത് 10,000 യുഎസ് ഡോളര്‍. ബൈക്കിലെത്തിയ രണ്ട് പേര്‍ ചേര്‍ന്നാണ് വിദേശ ദമ്പതികളെ കൊള്ളയടിച്ചത്. 10000 യു എസ് ഡോളര്‍, 100 ഇറാഖി ദിനാര്‍, വിമാന ടിക്കറ്റുകള്‍, എന്നിവയാണ് നഷ്ടമായത്. ബാഗ്ദാദ് സ്വദേശിയായ കരിം ഖാറുള്ള എന്നയാളെയു ഭാര്യയേയുമാണ് ഗുഡ്ഗാവില്‍ വച്ച് ബൈക്കിലെത്തിയ …
സ്വന്തം ലേഖകന്‍: വടക്കേ ഇന്ത്യയിലും പാകിസ്താനിലും ശക്തമായ ഭൂചലനം, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് പാക്ക് നിയന്ത്രണ കാശ്മീരിലും ദില്ലിയിലും ചലനം അനുഭവപ്പെട്ടു. ദില്ലിയില്‍ രണ്ട് തവണ അനുഭവപ്പെട്ട ഭൂചലനം ഏകദേശം രണ്ട് മിനിറ്റോളം നീണ്ട് നിന്നു. ദില്ലിക്ക് പുറമെ ചണ്ഡിഗഢ്, ശ്രീനഗര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. …
സ്വന്തം ലേഖകന്‍: സൗദി അറേബ്യയിലെ ജീസാനില്‍ ആശുപത്രിയില്‍ വന്‍ അഗ്‌നിബാധ, 25 പേര്‍ മരിച്ചു, തലനാരിഴക്ക് ജീവന്‍ രക്ഷപ്പെട്ട ആശ്വാസത്തില്‍ മലയാളി നഴ്‌സുമാര്‍. അപകടത്തില്‍ 123 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഏറെയും സ്വദേശികള്‍ ആണെന്നാണ് സൂചന. രക്ഷപ്പെട്ടവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ കൂടാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ജീസാന്‍ ജനറല്‍ ആശുപത്രിയില്‍ …
സ്വന്തം ലേഖകന്‍: വര്‍ദ്ധിച്ചു വരുന്ന ഉപഭോഗാസക്തിയുടെ കാലത്ത് ആഘോഷങ്ങളില്‍ ലാളിത്യം പുലര്‍ത്തണമെന്ന് ആഹ്വാനം ചെയ്ത് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം. ക്രിസ്മസ് ദിനാഘോഷങ്ങളില്‍ അതിരു കവിഞ്ഞ് മുഴുകരുതെന്ന് 120 കോടി റോമന്‍ കത്തോലിക്കാ വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. വിശ്വാസികള്‍ തടിച്ചുകൂടിയ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ആയിരുന്നു പോപ്പിന്റെ ക്രിസ്മസ് ദിനാഘോഷം. വെള്ളിയാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ …
സ്വന്തം ലേഖകന്‍: യുഎസിലേക്ക് പോകാനായി എത്തിയ 17 ഇന്ത്യന്‍ വിദ്യാര്‍ഥികളെ അബുദാബി വിമാനത്താവളത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പരസ്യമായി അപമാനിച്ചതായി പരാതി. ഹൈദരാബാദില്‍ നിന്നും യുഎസിലേക്ക് പോകാനായി വിദ്യാര്‍ഥികള്‍ അബുദാബി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് യുഎസ് കസ്റ്റംസ് ആല്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്യോഗസ്ഥര്‍ അപമാനിച്ചത്. കാലിഫോര്‍ണിയയിലെ രണ്ടു സര്‍വ്വകലാശാലകളിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ എമിഗ്രേഷന്‍ ക്ലിയറന്‍സിന് ചെന്നപ്പോഴായിരുന്നു സംഭവം. …
സ്വന്തം ലേഖകന്‍: കാബൂളില്‍ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം കഴിഞ്ഞ് മടങ്ങും വഴി പ്രധാനമന്ത്രി മോദിയുടെ മിന്നല്‍ പാകിസ്താന്‍ സന്ദര്‍ശനം. അഫ്ഗാനിസ്ഥാനില്‍ നിന്നും ദില്ലിയിലേയ്ക്ക് മടങ്ങും വഴിയാണ് മോദി പാകിസ്താനില്‍ ഇറങ്ങിയത്. ലാഹോറില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വീടു സന്ദര്‍ശിച്ച മോദി തീവ്രവാദം അടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ പാക് പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തതായി ട്വീറ്റ് ചെയ്തു. …
സ്വന്തം ലേഖകന്‍: ഏഴു മണിക്കൂര്‍ കൊണ്ട് തുര്‍ക്കിയില്‍ നിന്ന് ഗ്രീസിലേക്ക് നീന്തിക്കയറിയ അഭയാര്‍ഥികള്‍ക്കിടയിലെ സൂപ്പര്‍മാന്‍. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്നാണ് മറ്റു ആയിരക്കണക്കിന് സിറിയക്കാരെപ്പോലെ അമീര്‍ മെഹ്ത്രയും അഭയാര്‍ഥിയാകാന്‍ തീരുമാനിച്ചത്. എന്നാല്‍ മറ്റുള്ളവരെപ്പോലെ തുര്‍ക്കി അതിര്‍ത്തി കടന്ന ഗ്രീസിലെത്തുന്നതിന് പകരം അമീര്‍ തെരഞ്ഞെടുത്തത് അല്പം കടന്ന കൈയ്യാണ്. ഏഴ് മണിക്കൂര്‍ തുടര്‍ച്ചയായി കടലിലൂടെ നീന്തിയാണ് അമീര്‍ തുര്‍ക്കിയില്‍ …
സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടിലെ മുന്‍ സൗന്ദര്യ റാണിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മയക്കുമരുന്നുകളും വേശ്യാവൃത്തിയുമടക്കം കുത്തഴിഞ്ഞ ജീവിതത്തിന്റെ ഇരയെന്ന് സൂചന. 2007 ലെ പ്ലിമോത്ത് സൗന്ദര്യ മത്സരത്തില്‍ സൗന്ദര്യ റാണിയായി കിരീടം ചൂടിയ നതാലി ജെന്റിലിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നാളായി അസ്വഭാവികമായി അടഞ്ഞു കിടന്നരുന്ന 33 കാരിയായ നാതാലിയുടെ വീട്ടില്‍ …