സ്വന്തം ലേഖകന്‍: മിനായില്‍ ഹജ് കര്‍മ്മത്തിനിടെ കഴിഞ്ഞ മാസമുണ്ടായ അപകടത്തില്‍ 1,453 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം, 101 പേര്‍ ഇന്ത്യക്കാര്‍. മിനായിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണമാണ് 1,453 ആയതായി ഏറ്റവുമൊടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹജ് കര്‍മത്തിനിടെയുണ്ടായ ഏറ്റവും വലിയ അപകടമാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 1990 ലുണ്ടായ അപകടത്തില്‍ 1,426 ആളുകള്‍ മരിച്ചതായിരുന്നു …
സ്വന്തം ലേഖകന്‍: ഒടുവില്‍ സോഷ്യല്‍ മീഡിയ ജയിച്ചു, ബീഫ് ഫെസ്റ്റ് വിവാദത്തില്‍പ്പെട്ട അധ്യാപിക ദീപ നിശാന്തിനെതിരെ നടപടിയില്ല. തൃശ്ശൂര്‍ കേരള വര്‍മ കൊളേജിലെ ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട് വിവാദത്തിലായ അധ്യാപിക ദീപ നിശാന്തിനെതിരെ നിയമ നടപടി വേണ്ടെന്ന് കോളേജിന്റെ ഭരണ ചുമതലയുള്ള കൊച്ചി ദേവസ്വം ബോര്‍ഡ് തീരുമാനം. ബീഫ് മേളയോട് അനുബന്ധിച്ച് നടന്ന വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ …
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ജനപ്രിയ നായകനായ അരവിന്ദ് കേജരിവാളിനെ തേടി പിന്തുണയുമായി എത്തുന്ന പ്രമുഖരുടെ എണ്ണം കൂടിവരികയാണ്.ഉന്നത ഉദ്ധ്യോഗസ്ഥര്‍ മുതല്‍ സിനിമാ രംഗത്തെ താര രാജാക്കള്‍ വരെ പലപ്പോഴായി ആം ആദ്മി പാര്‍ട്ടിയുടെ നയങ്ങളെയും പാര്‍ട്ടി നേതാവായ അരവിന്ദ് കേജരിവാളിനെയും പ്രകീര്‍ത്തിച്ചു കൊണ്ട് പരസ്യമായി …
സ്വന്തം ലേഖകന്‍: യുപിയില്‍ ദളിത് യുവതികളെ പോലീസ് പൊതുസ്ഥലത്ത് നഗ്‌നരാക്കി മര്‍ദ്ദിച്ചു, ദൃശ്യങ്ങള്‍ പുറത്ത്. ഗ്രേറ്റര്‍ നോയിഡയിലെ ദന്‍കോര്‍ പോലീസ് സ്റ്റേഷനിനു മുന്നിലാണ് സംഭവം. സമരം ചെയ്യുകയായിരുന്ന ദലിത് യുവതികളെ പോലീസ് നഗ്‌നരാക്കുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസറായ പ്രവീണ്‍ യാദവാണ് യുവതിയെ മര്‍ദിച്ചത്. നോയിഡയിലെ അട്ട ഗ്രാമത്തിലാണ് സംഭവം നടന്ന പോലീസ് സ്റ്റേഷന്‍. …
സ്വന്തം ലേഖകന്‍: ഇന്ത്യ ഹിന്ദു സൗദി അറേബ്യയായി മാറുകയാണെന്ന് എഴുത്തുകാരി തസ്ലീമ നസ്രീന്‍. പാകിസ്താനിയായ ഗസല്‍ ഗായകന്‍ ഗുലാം അലി മുംബയില്‍ പരിപാടി നടത്തുന്നത് തടഞ്ഞ ശിവസേന നടപടിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ അതിവേഗം ഒരു ‘ഹിന്ദു സൗദി അറേബ്യ’യായി മാറുകയാണെന്ന തസ്ലീമ നസ്രിന്റെ പരാമര്‍ശം. ഗുലാം അലിയെ വിലക്കിയ സംഭവത്തില്‍ തസ്ലീമ നടുക്കം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് …
സ്വന്തം ലേഖകന്‍: സൗദിയില്‍ വീട്ടുടമ ഇന്ത്യന്‍ വീട്ടുജോലിക്കാരിയുടെ കൈ വെട്ടി, ശിക്ഷ ഉടമയുടെ പീഡനത്തിനെതിരെ പരാതി നല്‍കിയതിന്. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലാണ് സംഭവം. തമിഴ്‌നാട്ടിലെ വെല്ലൂര്‍ സ്വദേശിയായ കസ്തൂരിയാണ് വീട്ടുടമസ്ഥന്റെ അതിക്രമത്തിന് ഇരയായത്. വീട്ടുടമസ്ഥന്റെ പീഡനത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ക്രൂരത. കസ്തൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരന്തരമായ പീഡനത്തെ തുടര്‍ന്നാണ് വീട്ടുടമസ്ഥനെതിരെ പരാതിയുമായി …
മിണ്ടാപ്രാണികളായ പശുവും പോത്തും പന്നിയുമൊക്കെ സമാധാനത്തോടെ ജീവിക്കുമ്പോള്‍ അവയുടെ പേരില്‍ തമ്മില്‍ കലഹിച്ചു മതസ്പര്‍ദ്ധ വളര്‍ത്തുന്നവരുടെ ബുദ്ധിശൂന്യതയിലേക്ക് വിരല്‍ചൂണ്ടുന്ന ഒരു സംഭവം ഗുരു നിത്യ ചൈതന്യയതി വര്‍ഷങ്ങള്‍ക്കു മുന്‍പ് പറഞ്ഞു വച്ചു.അതിങ്ങനെ ; ‘എനിക്ക് ആറു വയസ്സുള്ളപ്പോള്‍ ഞാന്‍ ഒരു പ്രൈമറി സ്‌കൂള്‍ …
ടോം ജോസ് തടിയംപാട്: കഴിഞ്ഞ ശനിയാഴ്ച പതിനൊന്നു മണിക്ക് ലിവര്‍പൂള്‍ ഐന്റ്രീ ഹോസപിറ്റലില്‍ മരിച്ച ലിവര്‍പൂള്‍ ഫസർക്കലി താമസിക്കുന്ന തിരുവല്ല സ്വദേശി അനില്‍ പോത്തന്റെ(48) മൃതദേഹം പൊതു ജനങ്ങള്‍ക്ക് അന്ത്യ ഉപചാരം അര്‍പ്പിക്കുന്നതിനു വേണ്ടി ഒക്ടോബര്‍ 10 ശനിയാഴ്ച രണ്ടു മണിക്ക് ലിവര്‍പൂള്‍ ഓള്‍ സെയ്ന്റ് സ്‌റോണി ക്രോഫ്റ്റ് പാരിഷ് ചര്‍ച്ചില്‍ പൊതു ദര്‍ശനത്തിനു വയ്ക്കുമെന്ന് …
സ്വന്തം ലേഖകന്‍: നേപ്പാളില്‍ ഇന്ധന ക്ഷാമം രൂക്ഷം, ഇന്ത്യന്‍ എംബസി നേപ്പാള്‍ ഓയില്‍ കോര്‍പറേഷനോട് ഇന്ധനം ആവശ്യപ്പെട്ടതോടെ ട്വിറ്ററില്‍ നേപ്പാളികളുടെ പൊങ്കാല. ഇന്ത്യന്‍ എംബസി എന്‍.ഒ.സിയോട് ഇന്ധനം ആവശ്യപ്പെട്ടതോടെ ഇന്ത്യന്‍ ദൗത്യത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള തമാശകള്‍ ട്വിറ്ററില്‍ സജീവമാണ്. കടുത്ത ഇന്ധനക്ഷാമത്തെ തുടര്‍ന്നാണ് ഇന്ത്യയുള്‍പ്പെടെ 16 നയതന്ത്ര സംഘങ്ങള്‍ നേപ്പാള്‍ ഓയില്‍ കോര്‍പറേഷനോട് …
സ്വന്തം ലേഖകന്‍: പാക്ക് ഗസല്‍ ഗായകന്‍ ഗുലാം അലിയെ ഇന്ത്യയില്‍ പാടാന്‍ അനുവദിക്കില്ലെന്ന് ശിവസേന, പരിപാടി റദ്ദാക്കി. പാക്കിസ്ഥാനുമായി ഇന്ത്യയ്ക്ക് സാംസ്‌കാരിക സഹകരണമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ശിവസേനയുടെ നടപടി. ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് ഗുലാം അലിയുടെ മുംബൈയിലെ സംഗീത പരിപാടി റദ്ദാക്കി. ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയും പരിപാടിയുടെ സംഘാടകരും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് …