സ്വന്തം ലേഖകന്‍: അഭയാര്‍ഥികള്‍ക്കെതിരെ കണ്ണീര്‍ വാതകവും ജലപീരങ്കികളും, ഹംഗേറിയന്‍ അതിര്‍ത്തി കത്തുന്നു. ഹംഗറി, സെര്‍ബിയ അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമായതോടെ അഭയാര്‍ഥികള്‍ക്കു നേരെ ഹംഗറി പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കികളും പ്രയോഗിച്ചു. അഭയാര്‍ഥികള്‍ക്കെതിരെ കടുത്ത നിലപാടെടുത്ത ഹംഗറിയെ യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റ കമ്മിഷണര്‍ ദിമിത്രിസ് അവ്‌റൊമോപൗലൊസ് സംയുക്ത പത്രസമ്മേളനത്തില്‍ വിമര്‍ശിച്ചതാണ് പുതിയ സംഭവവികാസം. ഹംഗറി വിദേശകാര്യ മന്ത്രിയും ആഭ്യന്തര …
സ്വന്തം ലേഖകന്‍: മക്ക ഹറം പള്ളിയിലെ ക്രെയിന്‍ ദുരന്തം, നിര്‍മ്മാണ കമ്പനിയായ ബിന്‍ലാദന്‍ ഗ്രൂപ്പിന് കരാറുകള്‍ നഷ്ടമാകും. സൗദി അറേബ്യയിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ബിന്‍ലാദന്‍ ഗ്രൂപ്പിന് നല്‍കിയിട്ടുളള കരാര്‍ ജോലികള്‍ നിര്‍ത്തിവെക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. മക്ക ക്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ പുതിയ കരാറുകളില്‍ നിന്ന് കമ്പനിയെ വിലക്കാനും …
സ്വന്തം ലേഖകന്‍: ഹംഗറിയുടെ അതിര്‍ത്തിയില്‍ അഭയാര്‍ഥികളും പോലീസും ഏറ്റുമുട്ടി, സംഘര്‍ഷം പടരുന്നു. ഇന്നലെ സെര്‍ബിയയോട് ചേര്‍ന്നു കിടക്കുന്ന ഹംഗേറിയന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് പുറകെയാണ് പുതിയ സംഭവ വികാസം. ഹംഗറിയുടെയും സെര്‍ബിയയുടെയും അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച അഭയാര്‍ഥികള്‍ക്കു നേരെ ഹംഗറി പൊലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. അഭയാര്‍ഥികള്‍ അതിര്‍ത്തിയിലെ വേലി …
ബിനോയ് ജോര്‍ജ്: ഒരു പ്രവാസി കൂടി വിടപറയുന്നു, ജോണ്‍ മാഷിന് വെള്ളിയാഴ്ച യാത്രാമൊഴി. യു കെ മലയാളി സമൂഹത്തിന്റെ കായിക സങ്കല്‍പ്പത്തിനു പുത്തന്‍ ഉണര്‍വും തണലും ആയിരുന്ന ജോണ്‍ മാഷ് ഈ വരുന്ന വെള്ളിയാഴ്ച യു കെയുടെ മണ്ണില്‍ നിന്നും യാത്രതിരിക്കും ഇക്കഴിഞ്ഞ ഒന്‍പതാം തിയതി യു കെ മലയാളി സമൂഹത്തെ കണ്ണീര്‍ കടലില്‍ ആഴ്ത്തികൊണ്ട് …
സ്വന്തം ലേഖകന്‍: അഭയാര്‍ഥികളുടെ കുത്തൊഴുക്ക്, ഹംഗറി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അനിയന്ത്രിതമായ അഭയാര്‍ഥി പ്രവാഹത്തെത്തുടര്‍ന്ന് ഹംഗറി സെര്‍ബിയന്‍ അതിര്‍ത്തിയിലുള്ള രണ്ട് പ്രവിശ്യകളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അഭയാര്‍ഥികള്‍ യൂറോപ്പിലേക്ക് കടക്കാന്‍ പ്രധാനമായും ഉപയോഗിച്ചിരുന്ന തീവണ്ടിപ്പാതയില്‍ ഗതാഗതം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ അതിര്‍ത്തിവേലി നുഴഞ്ഞു കടക്കാന്‍ ശ്രമിച്ച 60 പേരെ പോലീസ് അറസ്റ്റ് ചെയ്തത് മേഖലയില്‍ സംഘര്‍ഷമുണ്ടാക്കി. അഭയാര്‍ഥികളാവാനുള്ള അപേക്ഷ …
സ്വന്തം ലേഖകന്‍: മഅദനിക്കെതിരായ സ്‌ഫോടന കേസില്‍ സാക്ഷി മൊഴി മാറ്റി, താന്‍ മഅദനിയെ കണ്ടിട്ടില്ലെന്ന് പുതിയ മൊഴി. ബെംഗളൂരു സ്‌ഫോടനക്കേസില്‍ മഅദനിക്കെതിരായ പ്രധാന സാക്ഷി കുടക് സ്വദേശി റഫീഖാണ് വിചാരണ കോടതിയില്‍ മൊഴി മാറ്റിപ്പടഞ്ഞത്. പൊലീസ് അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയാണ് തന്നെ പ്രധാന സാക്ഷിയാക്കിയതെന്ന് റഫീഖ് കോടതിയില്‍ പറഞ്ഞു. സ്‌ഫോടന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെ …
മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്കില്‍ ബ്രിഡ്ജ് ക്രെയിന്‍ പൊട്ടി വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 53 ലക്ഷംരൂപ ദിയാധനം ലഭിക്കും. സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഓരോരുത്തര്‍ക്കും ഇത്രവലിയ തുക ലഭിക്കുന്നത്.
എയ്ജിയന്‍ കടലില്‍ ശക്തമായ കാറ്റില്‍പ്പെട്ട് ബോട്ട് മറിഞ്ഞു. ഗ്രീക്ക് കോസ്റ്റ് ഗാര്‍ഡ് 34 കുടിയേറ്റക്കാരുടെ മൃതദേഹം വീണ്ടെടുത്തിട്ടുണ്ട്. ടര്‍ക്കിയില്‍നിന്ന് യൂറോപ്പിലേക്ക് കടക്കാനുള്ള പ്രയാണത്തിനിടെയാണ് ബോട്ട് മറിഞ്ഞത്.
യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി കാലിഫോര്‍ണിയയിലുള്ള ഫെയ്‌സ്ബുക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സന്ദര്‍ശിക്കും.
ഹജ്ജ് തീര്‍ത്ഥാടനത്തിന് തൊട്ടുമുന്‍പ് മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക്കിനുള്ളില്‍ ബ്രിഡ്ജ് ക്രെയിന്‍ പൊട്ടി വീണ് 107 പേര്‍ മരിക്കാന്‍ ഇടയായ കാരണം എന്താണെന്ന് കണ്ടെത്തുമെന്ന് പൗരന്മാര്‍ക്ക് സൗദി രാജാവിന്റെ ഉറപ്പ്.