സ്വന്തം ലേഖകന്‍: ലണ്ടനിലെ ഹാരോള്‍ഡ് വുഡില്‍ തിരുവല്ല സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ലണ്ടനിലെ ഹരോള്‍ഡ് വുഡ് നിവാസിയായ തിരുവല്ല വെണ്ണക്കുളം സ്വദേശി സണ്ണി ഉമ്മനാണ് ഇന്നലെ ഉച്ചയോടെ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ഇന്നലെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഏതാനും മണിക്കുറുകള്‍ക്കകം മരണം സംഭവിക്കുകയായിരുന്നു. സണ്ണിയെ ശാരീരികമായി അസ്വസ്ഥകളെ …
സ്വന്തം ലേഖകന്‍: സിറിയയില്‍ നിന്നുള്ള 10,000 അഭയാര്‍ഥികളെ സ്വീകരിക്കാമെന്ന് അമേരിക്ക. ആഭ്യന്തരകലാപം രൂക്ഷമായ സിറിയയില്‍ നിന്നുള്ള 10,000 പേരെ അടുത്ത ഒരു വര്‍ഷത്തിനിടെ പല ഘട്ടങ്ങളായി രാജ്യത്തേക്ക് കൊണ്ടുവരുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു. 2011 ല്‍ ആഭ്യന്തര കലാപം തുടങ്ങിയതുമുതല്‍ ഇതുവരെ 1,500 സിറിയന്‍ അഭയാര്‍ഥികളെ അമേരിക്ക സ്വീകരിച്ചിട്ടുണ്ട്. ഒക്ടോബറോടെ 300 പേരെ കൊണ്ടുവരുമെന്നും …
പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയില്‍ എത്തുമ്പോള്‍ ഇന്ത്യയുമായി അമേരിക്ക നടത്തുന്ന നയതന്ത്ര ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും വൈസ് പ്രസിഡന്റ് ജോ ബിഡനും പങ്കെടുക്കും. ഒരാഴ്ച്ചയോളം ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച നടക്കുമെന്നാണ് അനൗദ്യോഗിക വിവരം. ഇന്ത്യ-അമേരിക്ക ചര്‍ച്ച നടക്കുന്ന കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇറാഖ് ഉള്‍പ്പെടെയുള്ള ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീന മേഖലകളില്‍നിന്ന് രക്ഷപ്പെട്ട് പുതിയ സങ്കേത നഗരങ്ങള്‍ തേടുന്നവരെ ഭയപ്പെടുത്തുന്നതിനായി ഐഎസ് അയ്‌ലാന്‍ കുര്‍ദിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നു. സിറിയയില്‍നിന്ന് പാലായനം ചെയ്ത് പോകുന്നത് പാപമാണെന്നും അത് ദൈവം ഇഷ്ടപ്പെടുന്നില്ലെന്നും ദൈവഹിതത്തിന് എതിരായി പ്രവര്‍ത്തിക്കുന്നവരുടെ വിധി ഇതായിരിക്കുമെന്നും പറഞ്ഞാണ് ഐഎസ് സിറിയക്കാര്‍ക്കിടയില്‍ ഭീതിയും ഭയവും ജനിപ്പിക്കുന്നത്.
ഈ വര്‍ഷം മാര്‍ച്ചു മാസം വരെ ബ്രിട്ടണില്‍ തീവ്രവാദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തവരുടെ എണ്ണം 299 ആയി. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 31 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. 2001ല്‍ അധികൃതര്‍ വിവരശേഖരണം തുടങ്ങിയത് മുതലുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതിന് മുന്‍പ് ഏറ്റവും കൂടുതല്‍ ആളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടത് 2005ലായിരുന്നു.
യുഎസിലെ ചില സംസ്ഥാന മാതൃകകള്‍ പിന്‍പറ്റി യുകെയിലും മരിയുവാന നിയമവിധേയമാക്കുന്നതിനുള്ള ചര്‍ച്ചകള്‍
ഹംഗേറിയന്‍ ചാനലായ എന്‍1ടിവിയിലാണ് പെട്രാ ലാസ് ജോലി ചെയ്തിരുന്നത്. കുടിയേറ്റക്കാരോടുളള ഇവരുടെ പെരുമാറ്റം മോശമാണെന്ന് മനസിലാക്കി തൊഴില്‍ കരാര്‍ റദ്ദാക്കുകയാണെന്ന് എന്‍1ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫായ സബോള്‍ക്‌സ് കിസ്ബര്‍ക്ക് ചാനലിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
റാന്നി:സഹോദരന്റ്‌റെ കുഞ്ഞിന്റ്‌റെ മാമ്മോദീസയും സ്വന്തം പിറന്നാളും ആഘോഷിക്കാന്‍ ഘ്രസ്വ അവധിക്കു സൌദിയില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ അയല്‍വാസി കല്ലെറിഞ്ഞു കൊന്നു.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് റാന്നിക്ക് സമീപം നാട്ടുകാരെ ഒന്നടങ്കം നടുക്കിയ ദാരുണമായ സംഭവം നടന്നത്. റാന്നി അങ്ങാടി ചെട്ടിമുക്ക് ഇടപ്പറമ്പില്‍ റോജി ഇ. തോമസാണ് വളരെ പ്രാകൃതമായ രീതിയില്‍ കൊല ചെയ്യപ്പെട്ടത്.അതിരുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ കശപിശയാണ് സംഭവത്തിലേക്ക് നയിച്ചത് …
സ്വന്തം ലേഖകന്‍: ലിവര്‍പൂളില്‍ വയറു വേദനയും ചര്‍ദിയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി ജോണ്‍ ജോസഫ് മരിച്ചു. കഴിഞ്ഞ 13 വര്‍ഷമായി യുകെയില്‍ താമസിക്കുന്ന കോട്ടയം കുറുപ്പന്തറ സ്വദേശി ജോണ്‍ ജോസഫാണ് ഇന്ന് പുലര്‍ച്ചെ നാലരയോടെ മരണമടഞ്ഞത്. യുകെയില്‍ റോയല്‍ മെയിലില്‍ ജോലി ചെയ്തിരുന്ന ജോണ്‍ ജോസഫ് വിവിധ വടംവലി,വോളിബോള്‍ മത്സരങ്ങളുടെ റഫറിയായും മറ്റും യുകെ മലയാളികള്‍ക്കിടയില്‍ …
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാല് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും നേടി കരിയറിലെ ആദ്യ കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാം നേടാനുള്ള ശ്രമത്തിലാണ് സെറീന. ഇങ്ങനെ നേടാനായാല്‍ ഏറെനാളുകള്‍ക്ക് ശേഷം കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാം നേടുന്ന വനിതയാകും സെറീനാ വില്യംസ്.