ഇന്ന് മുതല്‍ ലോകം ഗൂഗിളിനെ കാണുന്നത് പുതിയ ലോഗോയോടെയായിരിക്കു. തങ്ങളുടെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് പുതിയ ലോഗോ അവതരിപ്പിക്കുന്നതിനെക്കുറിച്ചും അതിനെ ആവശ്യകതയെക്കുറിച്ചും കമ്പനി പുറംലോകത്തെ അറിയിച്ചത്. ഗൂഗിളിന്റെ ഹോം പേജില്‍ അനിമേഷന്‍ രൂപത്തിലാണ് പുതിയ ലോഗോ അവതരിപ്പിച്ചിരിക്കുന്നത്.
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മലയാളി യുവാവിനെ രഹസ്യാന്വേഷണ ഏജന്‍സി, റോ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയിലെ തിരൂര്‍ സ്വദേശിയായ യുവാവാണ് ഭീകര സംഘടനയുമായി ബന്ധമുള്ളതായി സംശയത്തെതുടര്‍ന്ന് പിടിയിലായത്
ഇന്ത്യയുടെ യുവതാരം വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടെസ്റ്റ് ടീം ചരിത്രം തിരുത്തിക്കുറിച്ച് ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി. 22 വര്‍ഷത്തെ വിജയരാഹിത്യത്തിന് ഒടുവിലാണ് യുവഇന്ത്യ ഇപ്പോള്‍ ലങ്കന്‍ മണ്ണില്‍ കപ്പുയര്‍ത്താന്‍ പോകുന്നത്.
കത്തോലിക്കാ സഭയുടെ നിയമാവലിയില്‍ ഗര്‍ഭച്ഛിദ്രം ഇന്നും പാപം തന്നെയാണ്. എന്നാല്‍, പാപപരിഹാരത്തിനായി ഇനി ബിഷപ്പിന്റെ അടുത്ത് പോകേണ്ട. ഇടവക വികാരിയില്‍നിന്ന് തന്നെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിച്ച് പാപമോചനം നേടാം.
മെര്‍സ് രോഗം വ്യാപകമായി പടരുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒട്ടകങ്ങളുടെ അടുത്ത് പോകരുതെന്ന് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദിയുടെ മുന്നറിയിപ്പ്. സൗദിയില്‍ തങ്ങുന്ന സമയത്ത് ഒട്ടകത്തിന്റെ പാല്‍ കുടിക്കരുതെന്നും തീര്‍ത്ഥാടനത്തിന്റെ ഭാഗമായ മൃഗബലിയ്ക്ക് വേണ്ടി ഒട്ടകത്തെ ഉപയോഗിക്കരുതെന്നും കര്‍ശന നിര്‍ദേശം നല്‍കിയതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രിട്ടീഷ് സര്‍ക്കാര്‍ പുതിയ ചെലവ് ചുരുക്കല്‍ നയങ്ങള്‍ പ്രഖ്യാപിക്കുന്നതോടെ 22,000 പൊലീസുകാര്‍ക്ക് പണി പോകും. ഇത്രയധികം പൊസീസുകാരുടെ എണ്ണത്തില്‍ കുറവ് വരുന്നതോടെ പൊതു സുരക്ഷയ്ക്കുള്ള ജീവനക്കാരുടെ എണ്ണം ഏതാണ്ട് ഒരു ലക്ഷമായി കുറയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍, ചെലവ് ചുരുക്കലിന്റെ ഭാഗമായിട്ടല്ല കമ്പനികളില്‍ ചിലതിനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതെന്ന് എന്‍എച്ച്എസ് വക്താവ് സ്‌കൈന്യൂസിനോട് പ്രതികരിച്ചു.
ബ്രോംലി കൌണ്ടിയിലെ പെറ്റ്‌സ് വുഡില്‍ ഇന്ന് രാവിലെ എട്ടു മാസം പ്രായമായ മലയാളി കുഞ്ഞ് നിര്യാതനായി.റോയി ചിറ്റിലപ്പിള്ളി, നില്‍ജോ റോയി ദമ്പതികളുടെ ഇളയ മകന്‍ ജെറാള്‍ഡ് ആണ് നിര്യാതനായത്. ജന്മനാ അസുഖബാധിതനായിരുന്നു ജെറാള്‍ഡ്.
കാറിനുള്ളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ കാറപകടത്തില്‍ കാമുകി കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്കാരന് ബ്രിട്ടണില്‍ തടവുശിക്ഷ.
വിവിധ ബാങ്കുകളില്‍നിന്നായി 900 കോടി രൂപ വായ്പ എടുത്ത് തിരിച്ചടയ്ക്കാനാകാതെ കുടിശ്ശിക വരുത്തിയ അറ്റ്‌ലസ് ഗ്രൂപ്പ് ഉടമ അറ്റ്‌ലസ് രാമചന്ദ്രനെയും മകളെയും ദുബായിയിലെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ബാങ്കുകള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ചാണ് അറസ്റ്റ്. കഴിഞ്ഞ ഒരാഴാച്ചയായി രാമചന്ദ്രനും മകളും അറസ്റ്റിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.