റൂപേര്‍ട്ട് മര്‍ഡോക്കിന്റെ മീഡിയ സ്ഥാപനമായ ന്യൂസ് കോര്‍പിന്റെ തലപ്പത്തേക്ക് റെബേക്ക ബ്രൂക്ക്‌സ് മടങ്ങി വരുന്നതായി റിപ്പോര്‍ട്ട്. ന്യൂസ് കോര്‍പിന്റെ യുകെ വിഭാഗം മേധാവിയായിട്ടായിരിക്കും റെബേക്കയുടെ മടക്കം. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെ തുടര്‍ന്ന് നാല് വര്‍ഷം മുന്‍പാണ് റെബേക്കാ ബ്രൂക്ക്‌സ് ന്യൂസ് കോര്‍പ്പിന്റെ പടിയിറങ്ങിയത്. പിന്നീട് കേസ് കോടതിയില്‍ എത്തിയപ്പോള്‍ റെബേക്കയെ കുറ്റവിമുക്തയാക്കി.
ഫെയ്‌സ്ബുക്കിനെ സംബന്ധിച്ച് കഴിഞ്ഞ തിങ്കളാഴ്ച്ച വലിയ നാഴിക കല്ലായിരുന്നു. ഒരു ബില്യണ്‍ ആളുകളാണ് അന്ന് ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്തത്.
യൂറോപ്പിലെ മികച്ച ഫുട്‌ബോളര്‍ പട്ടത്തിനുള്ള അന്തിമപട്ടികയില്‍ ഇടംപിടിച്ച ബാഴ്‌സലോണ താരങ്ങളായ ലൂയി സുവാരസ്, റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ പിന്തള്ളിയായിരുന്നു മെസ്സിയുടെ ഈ നേട്ടം.
സഊദിയില്‍ സ്‌പോണ്‍സര്‍ഷിപ് മാറ്റത്തിനു പുതിയ നിയമം കര്‍ശനമാക്കി സഊദി തൊഴില്‍മന്ത്രാലയം. സ്വകാര്യ കമ്പനികള്‍ക്ക് ഇനി മൂന്നു മാസത്തില്‍ ഒരു സ്‌പോണ്‍സര്‍ഷിപ് മാത്രമെ മാറാന്‍ സാധിക്കുകയുള്ളൂ. വിദേശരാജ്യങ്ങളിലെ തൊഴിലാളികളുടെ തൊഴിലുടമകളെ മാറുന്നതു പുതിയ നിയമത്തിലൂടെ തിരിച്ചടിയാകും.
ഇസ്ലാമിക് സ്റ്റേറ്റിന്റെ കുപ്രസിദ്ധ കമ്പ്യൂട്ടര്‍ ഹാക്കറായ ജുനൈദ് ഹുസൈന്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഐഎസിന്റെ സൈബര്‍ യുദ്ധത്തിന്റെ തലയായിരുന്നു ബര്‍മിംഗ്ഹാം സ്വദേശിയായ ഇയാള്‍.
ഓണം ആഘോഷിക്കാന്‍ നാട്ടിലേക്ക് തിരിച്ച പ്രവാസികള്‍ റിയാദില്‍ കുടുങ്ങി കിടക്കുന്നു. എയര്‍ ഇന്ത്യ വിമാനത്തിന്റെ തകരാറ് മൂലമാണ് യാത്രക്കാര്‍ വലഞ്ഞത്. ചൊവ്വാഴ്ച ഉച്ചക്ക് 3.45ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ കൊച്ചി വിമാനം (എ.ഐ 924) യന്ത്ര തകരാര്‍ മൂലമാണ് റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നതെന്ന് ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
നൂറു മീറ്ററിലും 200 മീറ്ററിലും ബോള്‍ട്ടിന്റെ എതിരാളിയായിരുന്ന ജസ്റ്റിന്‍ ഗറ്റ്‌ലിന്‍ ഇത്തവണയും രണ്ടാം സ്ഥാനത്തായിയ 19.74 സെക്കന്‍ഡിലാണ് ജസ്റ്റിന്‍ ഫിനീഷ് ചെയ്തത്.
ഫോര്‍ട്ട് കൊച്ചിയില്‍ യാത്രാ ബോട്ട് മുങ്ങി 6 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ഉച്ചയ്ക്ക് 1.45ഓടെയാണ് അപകടം ഉണ്ടായത്. ഫോര്‍ട് കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്ക് പോവുകയായിരുന്ന യാത്രാ ബോട്ടില്‍ മത്സ്യബന്ധനബോട്ട് ഇടിക്കുകയായിരുന്നു.
അമേരിക്കയില്‍ ലൈവ് റിപ്പോര്‍ട്ടിംഗിനിടെ റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനും വെടിയേറ്റു. ഡബ്ലിയുഡിബിജെ സെവന്‍ ടിവിയുടെ റിപ്പോര്‍ട്ടര്‍ അലിസണ്‍ പാര്‍ക്കറും(24) കാമറമാന്‍ ആഡം വാര്‍ഡുമാണ്(27) വെടിയേറ്റ് മരിച്ചത്.
തിരുവനന്തപുരത്തു നിന്ന് ദുബായിലേക്ക് എയര്‍ ഇന്ത്യ ഇപ്പോള്‍ 51,390 രൂപയും കുവൈത്തിലേക്ക് 60,303 രൂപയും ഒമാനിലേക്ക് 57,612 രൂപയും സൗദിയിലേക്ക് 42,810 രൂപയും സൗദിയിലേക്ക് 39,554 രൂപയുമാണ് ഈടാക്കുന്നത്. മറ്റു കമ്പനികള്‍ ഇതില്‍ കൂടുതല്‍ തുകയും ഈടാക്കുന്നു. സീസണ്‍ കഴിയും വരെ നിരക്ക് വര്‍ധന നിലനില്‍ക്കുമെന്നാണ് സൂചന.