ഇറാനില്‍ ബ്രിട്ടണ്‍ വീണ്ടും എംബസി തുറക്കുന്നു. നാലു വര്‍ഷത്തിന് ശേഷമാണ് ബ്രിട്ടണ്‍ ടെഹ്‌റാനില്‍ എംബസി തുറക്കുന്നത്. ഇറാനിലെ ബ്രിട്ടീഷ് എംബസിക്ക് നേരെ ഒരു കൂട്ടം ആളുകള്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് എംബസി അടച്ചത്. ലണ്ടനിലെ ഇറാനിയന്‍ എംബസിയും ഇതേദിവസം തുറക്കും.
ഈ വര്‍ഷം ഏപ്രിലിനും ജൂണിനും മധ്യത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 9,163,385 പൗണ്ട് ലഭിച്ചപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് 7,800,618 പൗണ്ട് ലഭിച്ചു. യുകെഐപിക്ക് ലഭിച്ചത് 2,016,582 പൗണ്ടാണ്. രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കുറവ് സംഭാവന ലഭിച്ചത് ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കാണ് 1,391,939 പൗണ്ട്.
350 ഓളം കോയിനുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഒമ്പത് എണ്ണം അത്യപൂര്‍വമാണ്. ഇതുപോലുള്ള 20 എണ്ണം മാത്രമെ ഇതുവരെ ഉള്ളതായി അറിയുകയുള്ളായിരുന്നു. സ്‌പെയിനിലെ രാജകൊട്ടാരത്തിലേക്ക് കൊണ്ടുപോകുകയായിരുന്ന കോയിനുകളാണ് ഇതെന്ന് കരുതുന്നു.
മസ്‌ക്കറ്റില്‍നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള വിമാനങ്ങളുടെ യാത്രാ സമയത്തില്‍ മാറ്റം വരുന്നു. അടുത്തമാസം ഒന്ന് മുതല്‍ പുതുക്കിയ സമയക്രമം പ്രാബല്യത്തില്‍ വരും.
ബങ്കോക്കിലെ വാണിജ്യകേന്ദ്രത്തിനടുത്തുണ്ടായ ബോംബ് സ്‌ഫോടനം നടത്തിയ പ്രതിയുടെ രേഖാ ചിത്രം പൊലിസ് പുറത്തുവിട്ടു. തിങ്കളാഴ്ച നടന്ന സ്‌ഫോടനത്തില്‍ 27 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ലണ്ടനിലെ 'ബെത്‌നാല്‍ ഗ്രീന്‍ അക്കാദമി' സ്‌കൂളില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്പ് സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ സിറിയയിലേക്ക് കടന്നിരുന്നു.
ഫ്രഞ്ച് പോര്‍ട്ടില്‍നിന്നുള്ള കുടിയേറ്റക്കാരുടെ ശല്യം കുറയ്ക്കുന്നതിനായി ബ്രിട്ടണും ഫ്രാന്‍സും തമ്മില്‍ കരാര്‍ ഒപ്പിടുന്നു. ഇരു രാജ്യങ്ങളുടെയും മന്ത്രിമാര്‍ വ്യാഴാഴ്ച്ച കലെയ്‌സില്‍ ചേരുന്ന യോഗത്തില്‍ വെച്ച് കരാര്‍ ഒപ്പിടും. ബ്രിട്ടന്റെ ഭാഗത്ത്‌നിന്ന് യുകെ ഹോം സെക്രട്ടറി തെരേസ മെയും ഫ്രഞ്ച് ഹോം സെക്രട്ടറിയുമാണ് കരാറില്‍ ഒപ്പിടുന്നത്.
ബ്രിട്ടണിലെ കുട്ടികള്‍ തീര്‍ത്തും സന്തുഷ്ടരല്ല. ചാരിറ്റി സംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത് സര്‍വെയില്‍ പങ്കെടുത്ത 15 രാജ്യങ്ങളിലെ 13 രാജ്യങ്ങളിലെ കുട്ടികളെക്കാളും ബ്രിട്ടീഷ് കുട്ടികള്‍ അസന്തുഷ്ടരാണെന്നാണ്. ബ്രിട്ടീഷ് കുട്ടികളെക്കാള്‍ ഏറെ അസന്തുഷ്ടിയുള്ളത് സൗത്ത് കൊറിയയിലെ കുട്ടികള്‍ക്ക് മാത്രമാണ്.
ഗൂഗിള്‍ ലോലിപോപ്പിന് ശേഷമുള്ള മാഷ്മാലോ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് എം അല്ലെങ്കില്‍ മാഷ്മാലോ 6.0 എന്നാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം അറിയപ്പെടുന്നത്. സുന്ദര്‍ പിച്ചായി ഗൂഗിളിന്റെ അമരത്ത് എത്തിയശേഷം ആന്‍ഡ്രോയിഡില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ റിലീസാണ് ആന്‍ഡ്രോയിഡ് എം.
ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗള്‍ഫ് റെയില്‍ രണ്ട് വര്‍ഷത്തിനകം യാഥാര്‍ത്ഥ്യമാകും. 200 ദശലക്ഷം കോടി ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. 2,117 കിലോമീറ്റര്‍ റെയില്‍ ശൃംഖലയാണ് ഗള്‍ഫ് റെയിലിനായി പദ്ധതിയിടുന്നത്.