ജസ്റ്റിസ് ലോധ കമ്മിയുടെ ശുപാര്‍ശകള്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാന്‍ ടീമുകള്‍ക്കും ഉടമകള്‍ക്കും അവസരമുണ്ടാകും. വിധിയെ ചോദ്യം ചെയ്യുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വൃത്തങ്ങള്‍ അറിയിച്ചു.
ഹറമിനുള്ളില്‍ സെല്‍ഫി ഒഴിവാക്കാന്‍ നിര്‍ദ്ദേശം. റമദാന്‍ അവസാനിക്കാറായ സാഹചര്യത്തില്‍ അവസാന ദിവസങ്ങളിലുണ്ടാകുന്ന തിരക്ക് മുന്‍കൂട്ടി കണ്ട് സര്‍ക്കാര്‍ നല്‍കുന്ന എസ്.എം.എസ് സന്ദേശങ്ങളുടെ ഭാഗമായാണ് 'സെല്‍ഫി' വേണ്ടെന്ന് പറയുന്നത്.
ഐഎസ് ക്യാംപില്‍ പരിശീലനം നേടുന്ന തീവ്രവാദികള്‍ക്ക് മുന്‍പിലായിരുന്നു ഈ കണ്ണില്ലാത്ത ക്രൂരത. കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതാവിനെ ആഴ്ചകള്‍ക്ക് മുമ്പ് ഐ.എസ് തലയറുത്ത് കൊലപ്പെടുത്തിയിരുന്നു.
സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ സ്തംഭിച്ച് നില്‍ക്കുന്ന ഗ്രീസിന്റെ കടം തീര്‍ക്കുന്നതിനായി ബ്രിട്ടീഷ് നികുതി ദായകരുടെ പണം ഉപയോഗിക്കില്ലെന്ന് ട്രെഷറി സ്രോതസ്സുകളെ ഉദ്ധരിച്ച് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലേബര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്തു. എന്നാല്‍ ശമ്പള സുതാര്യതയുടെ കാര്യത്തിലുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ലേബര്‍ പാര്‍ട്ടി ആരോപിച്ചു.
അമേരിക്കന്‍ റാപ്പര്‍ 50 സെന്റ് യുഎസ് ബാങ്ക്‌റപ്‌സി കോര്‍ട്ടില്‍ പാപ്പര്‍ഹര്‍ജിക്ക് അപേക്ഷ നല്‍കി. കര്‍ട്ടിസ് ജെയിംസ് ജാക്ക്‌സണാണ് 50 സെന്റ് എന്ന സ്റ്റേജ് നെയിമില്‍ അറിയപ്പെടുന്നത്.
ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെ അണുയുദ്ധത്തിന് സമാനമായ പ്രാധാന്യത്തോടെ കാണണമെന്ന് യുകെ ഫോറിന്‍ മിനിസ്റ്റര്‍. കാലാവസ്ഥാ വ്യതിയാനം കൊണ്ട് നേരിട്ടുണ്ടാകുന്ന ദുരന്തങ്ങളേക്കാള്‍ ഭീകരം അല്ലാതെയുണ്ടാകുന്നവയാണെന്ന് ബറോണസ് ജോയ്‌സ് അനെലെ മുന്നറിയിപ്പ് നല്‍കി.
ബ്രിട്ടീഷ് കിരീടാവകാശികളിലെ രണ്ടാംനിരക്കാരനായ വില്യം രാജകുമാരന്‍ എയര്‍ ആംബുലന്‍സ് പൈലറ്റായി ജോലി ചെയ്ത് തുടങ്ങി. തിങ്കളാഴ്ച്ചയാണ് വില്യം രാജകുമാരന്‍ പുതിയ ജോലിയില്‍ പ്രവേശിച്ചത്.
ഇയാളുടെ കീഴില്‍ ചികിത്സ തേടിയിരുന്ന നിരവധി രോഗികള്‍ മരിച്ചതിനെ തുടര്‍ന്ന് 2013ലാണ് പൊലീസ് സുദീപിനെതിരായ അന്വേഷണം ആരംഭിച്ചത്.
ഐഫോണ്‍ ഐപാഡ് എന്നിവയില്‍ ഉപയോഗിക്കവുന്ന ഐഒഎസ് 9 ന്റെ ബീറ്റാ പതിപ്പ് ആപ്പിള്‍ പുറത്തിറക്കി. കഴിഞ്ഞയാഴ്ച്ച ഇതിന്റെ ഡെവലപ്പര്‍ വേര്‍ഷന്‍ ആപ്പിള്‍ പുറത്തിറക്കിയിരുന്നു . അതിന് ശേഷമാണിപ്പോള്‍ പൊതുജനങ്ങള്‍ക്കായി ബീറ്റാ വേര്‍ഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. വാട്ട്‌സ്ആപ്പിലും ഫെയ്‌സ്ബുക്ക് മെസഞ്ചറിലും വന്ന് അടിഞ്ഞ് കൂടുന്ന ചിത്രങ്ങളെ തരംതിരിക്കാനുള്ള കഴിവ് ഈ ഒഎസിനുണ്ട്. സെല്‍ഫികളും സ്‌ക്രീന്‍ ഷോട്ടുകളും ഓരോ ഫോള്‍ഡറിലാക്കി …