ഫെയ്‌സ്ബുക്ക് കഴിഞ്ഞ ദിവസമാണ് അവരുടെ ഫ്രണ്ട് റിക്വസ്റ്റ് ഐക്കണില്‍ ചെറിയ മാറ്റം വരുത്തിയത്. ആ ചെറിയ മാറ്റം പക്ഷെ, ലോകത്തോട് വിളിച്ചു പറയുന്നത് ലിംഗ സമത്വം എന്ന വലിയ സന്ദേശമാണ്.
ഇന്‍ഡിയാനയിലെ പള്ളിയില്‍ കഞ്ചാവ് വലിക്കുന്നത് ആരാധനയുടെ ഭാഗമാണ്. ഇന്‍ഡിയാനയില്‍ നിലവിലുള്ള നിയമങ്ങള്‍ പ്രകാരം കഞ്ചാവ് വലിക്കുന്നതും വില്‍ക്കുന്നതും അത് ലഭിക്കുന്ന സ്ഥലത്ത് പോകുന്നതും നിയമവിരുദ്ധമാണ്.
സൗദിയിലുള്ള ചില മലയാളികളാണ് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി അല്‍അസരിക്കുള്ള രൂപസാദൃശ്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതുകൂടാതെ ഇരുവരുടെയും രൂപസാദൃശ്യമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ എടുത്തിട്ടതോടെ ചിത്രങ്ങള്‍ വൈറലായി.
ഹാര്‍ഡ്‌വെയര്‍ ഗ്രൂപ്പ്, സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് എന്നിവിടങ്ങളില്‍നിന്നായിരിക്കും മൈക്രോസോഫ്റ്റി ജീവനക്കാരെ പിരിച്ചുവിടുന്നത്. അതേസമയം ഇക്കാര്യത്തില്‍ മൈക്രോസോഫ്റ്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബാങ്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ചെയര്‍മാന്‍ ജോണ്‍ മക്‌ഫെര്‍ലെയ്ന്‍ പറഞ്ഞു. 'ബാങ്കിന് വേണ്ടത് ലാഭത്തിലുള്ള വര്‍ദ്ധനവാണ്. ബാര്‍ക്ലെ ഇപ്പോള്‍ കാര്യക്ഷമമല്ല, ക്ലേശകരമായ അവസ്ഥയിലാണ്.'
യൂറോപ്യന്‍ ഇതര രാജ്യങ്ങളില്‍നിന്ന് എത്തുന്ന കുടിയേറ്റക്കാര്‍ കാര്യക്ഷമമായ ആരോഗ്യ പരിരക്ഷ ഇല്ലാത്തവരും ആരോഗ്യ പരിശോധന നടത്താതെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് എത്തുന്നവരുമാണ്.
ട്യൂബ് ട്രെയിനുകളും ബസുകളും സര്‍വീസ് നിര്‍ത്തിവെച്ചു. വിംബിള്‍ഡണ്‍ മത്സരം തുടങ്ങി രാജ്യത്ത് നടന്ന എല്ലാ പ്രധാന ഇവന്റുകളും ഒരു മിനിറ്റത്തേക്ക് മൗനത്തിലായിരുന്നു. ഈ ആഴ്ച്ചയില്‍ ഇത് രണ്ടാം തവണയാണ് ബ്രിട്ടണില്‍ മൗനാചരണം നടത്തുന്നത്.
പത്തിനും പതിനഞ്ചിനും മധ്യേ പ്രായമുള്ള കുട്ടികളെയാണ് ഐഎസ് തട്ടിക്കൊണ്ട് പോയിരിക്കുന്നത് എന്നാണ് അറബിക് ന്യൂസ് ചാനലായ അല്‍ സുമരിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടികളെ തട്ടിയെടുക്കുന്നതിനെ എതിര്‍ത്ത 78 പുരുഷന്മാരെ ഐഎസ് തീവ്രവാദികള്‍ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മല്‍സരത്തില്‍നിന്നുള്ള പാരിതോഷികത്തിന്റെ 200,000 ഡോളര്‍ അടയ്‌ക്കേണ്ട അവധി കഴിഞ്ഞതായും മാത്രമല്ല ജൂനിയര്‍ മിഡില്‍വെയ്റ്റ് എന്ന പദവി മെയ്‌വെതര്‍ ഉപേക്ഷിച്ചില്ലെന്നും സംഘടന പറയുന്നു.
ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റായ ഫഌപ്ക്കാര്‍ട്ട് ആപ്പ് ഒണ്‍ലി ആക്കുന്നു. മിന്ത്രയ്ക്ക് പിന്നാലെയാണ് ഫഌപ്പ്കാര്‍ട്ടും ഇപ്പോള്‍ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മൊബൈല്‍ ആപ്പിലേക്ക് മാത്രം ചുരുങ്ങുന്നത്.