സ്വന്തം ലേഖകൻ: ആദ്യാക്ഷരം നുകരാൻ സ്കൂളിലെത്തിയതിന്റെ ആകാംക്ഷയും പുതിയ ക്ലാസിലിരിക്കുന്നതിന്റെ ആവേശവുമായി കൊച്ചുകൂട്ടുകാർ ഇന്ന് (തിങ്കൾ) വീണ്ടും സ്കൂളുകളിൽ. ഇന്ത്യൻ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്ക് യുഎഇയിലെ വിദ്യാലയങ്ങളിൽ ഇന്ന് പുതിയ അധ്യയന വർഷം തുടങ്ങി. സിബിഎസ്ഇ, ഐസിഎസ്ഇ, കേരള സിലബസ് പിന്തുടരുന്ന നൂറിലേറെ സ്കൂളുകളാണ് പുതിയ അധ്യയനത്തിലേക്കു കടക്കുന്നത്. എന്നാൽ പ്രാദേശിക, വിദേശ സിലബസ് സ്കൂളുകൾ …
സ്വന്തം ലേഖകൻ: പീഡനക്കേസില്‍ കുറ്റക്കാരാകുന്നവര്‍ക്ക് കടുത്ത ശിക്ഷയുമായി സൗദി ഭരണകൂടം. ഇനി മുതല്‍ ഇത്തരം കേസുകളില്‍ അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് സൗദി സുരക്ഷാ അധികൃതര്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍, സ്ത്രീയെ ശല്യപ്പെടുത്തിയതിന് ഈജിപ്ഷ്യന്‍ പ്രവാസിയെ അറസ്റ്റ് ചെയ്തതായി പ്രഖ്യാപിക്കുന്നതിനിടെയാണ് പ്രതിയുടെ മുഴുവന്‍ പേര് മക്ക പോലീസ് ആദ്യമായി വെളിപ്പെടുത്തിയത്. അതിനിടെ, സ്ത്രീയെ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ ട്രാഫിക് കുടിശ്ശിക ഇനത്തില്‍ അടച്ചു തീര്‍ക്കാനുള്ള തുക പകുതിയായി കുറയ്ക്കുന്ന പദ്ധതി ഏപ്രില്‍ 18 വ്യാഴാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഏപ്രില്‍ 18 മുതല്‍ ഒക്ടോബര്‍ 18 വരെയുള്ള ആറു മാസമായിരിക്കും പദ്ധതി പ്രാബല്യത്തില്‍ ഉണ്ടാവുക. സൗദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ …
സ്വന്തം ലേഖകൻ: ഒമാനില്‍ ദുരിതം വിതച്ച് മഴ തുടരുന്നു. ഒമ്പത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നു. മഴയെ തുടര്‍ന്ന് മതിലിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശി സുനില്‍ കുമാര്‍ സദാനന്ദന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സമദ് അല്‍ ശാനില്‍ സ്കൂള്‍ ബസ് വാദിയില്‍ പെട്ടാണ് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടത്. …
സ്വന്തം ലേഖകൻ: കുവൈത്തിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനുള്ള നീക്കവുമായി വീണ്ടും അധികൃതര്‍. സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസി അധ്യാപകരില്‍ പിരിച്ചു വിടപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കിയ ശേഷം അത് മന്ത്രാലയം അധികൃതരുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് അല്‍ റായ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ അധ്യയന വര്‍ഷത്തില്‍ ജോലിയില്‍ …
സ്വന്തം ലേഖകൻ: കുടിയേറ്റം പിടിച്ചുനിർത്താൻ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നോണ്‍ റെസിഡന്റ് ഇന്ത്യാക്കാരെ (എന്‍ ആര് ഐ) യും അടുത്തിടെ ബ്രിട്ടനിലേക്ക് കുടിയേറിയവരെയും ഇത് ബാധിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ സ്ഥിരതാമസം ആക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തികളെയും കുടുംബങ്ങളെയും കൂടുതല്‍ നികുതി നല്കാന് നിര്‍ബന്ധിതരാക്കുന്ന പുതിയ നയം, …
സ്വന്തം ലേഖകൻ: ഹാംപ്ഷയറില്‍ രോഗികളെ ലൈംഗീകരമായി ദുരുപയോഗം ചെയ്ത കേസില്‍ മലയാളി ഡോക്ടര്‍ക്ക് മൂന്നര വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് കോടതി. ഗുരുതരമായി ക്യാന്‍സര്‍ ബാധിച്ച സ്ത്രീ ഉള്‍പ്പെടെയുള്ളവര ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരകളാക്കിയ ഡോ മോഹന്‍ ബാബുവിനാണ് കോടതി ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. 47 കാരനായ ഡോ. മോഹന്‍ ബാബു മരണം കാത്തുകഴിയുന്ന രോഗിയ്ക്ക് നേരെ …
സ്വന്തം ലേഖകൻ: കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഉറക്കത്തില്‍ നെഞ്ചു വേദനിച്ചു പിടഞ്ഞ ബാസില്ഡണ് മലയാളിയായ കോട്ടയം കാഞ്ഞിരപ്പള്ളിക്കടുത്ത ചെങ്ങളം സ്വദേശി ബിനോയ് തോമസ് ഇനി മുതല്‍ പ്രിയപ്പെട്ടവരുടെ കണ്ണീരോര്‍മ്മ. ഒരുറക്കത്തില്‍ ഒരാള്‍ക്ക് ആരോടും ഒന്നും പറയാനാകാതെ ജീവിതത്തില്‍ നിന്നും കടന്നു പോകാനാകും എന്ന ഞെട്ടല്‍ നല്കി യാത്രയായ ബിനോയ് എന്ന ചെറുപ്പക്കാരന് ഇല്ലാതാകുമ്പോള്‍ ആ വേദന …
സ്വന്തം ലേഖകൻ: മേഖലയിലെ നിലവിലെ ‘സാഹചര്യം’ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. ഈ മാസം സിറിയയിലെ തങ്ങളുടെ എംബസിക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നൽകുമെന്ന ഇറാന്റെ ഭീഷണികൾക്കിടയിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഉപദേശം. യുഎസും റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ …
സ്വന്തം ലേഖകൻ: ഇസ്രയേലിനെതിരായ പ്രത്യാക്രമണത്തിന് നൂറിലധികം ക്രൂയിസ് മിസൈലുകൾ ഇറാൻ വിന്യസിച്ചതായി റിപ്പോർട്ട്. മേഖലയിൽ സംഘർഷം മൂർച്ഛിക്കുന്നതിന്റെ പശ്ചാത്തലത്തിൽ അമേരിക്കയും കൂടുതൽ യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. കിഴക്കൻ മെഡിറ്റേറിയൻ കടലിൽ രണ്ട് യുഎസ് നേവി ഡിസ്ട്രോയറുകളെയാണ് വിന്യസിച്ചത്. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള സൗകര്യങ്ങൾ ഈ യുദ്ധക്കപ്പലുകളിലുണ്ട്. ഇസ്രയേലിനെതിരായ ആക്രമണത്തിന് ഉപയോഗിക്കാനായി ഇറാൻ നൂറിലധികം ക്രൂയിസ് മിസൈലുകൾ തയ്യാറാക്കിയിട്ടുണ്ടെന്ന് …