>യൂറോപ്പിലെ വംശീയതയ്ക്കെതിരെയും ജുദ വിരോധത്തിനെതിരെയും പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ചുമതലക്കാരനായി ടോണി ബ്ലെയര്‍ ചുമതലയേല്‍ക്കും. ഇക്കാര്യം ഇന്ന് ബ്ലെയര്‍ തന്നെ പ്രഖ്യാപിക്കും.
ട്ടികളുടെ ശരീരഭാരം വര്‍ദ്ധിക്കുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ ജാഗ്രത കാണിക്കുന്നില്ലെന്ന പരാതിയുമായി എന്‍എച്ച്എസ് മേധാവി സൈമണ്‍ സ്റ്റീവന്‍സ്. കുട്ടികളുടെ ശരീരഭരം സംബന്ധിച്ച് മാതാപിതാക്കള്‍ ചെയ്യുന്നത് തെറ്റായ കാര്യങ്ങളാണെന്നും എന്‍എച്ച്എസ് മേധാവി പറഞ്ഞു.
യുകെയില്‍നിന്ന് നാടുകടത്തപ്പെട്ടവര്‍ക്ക് പോലും സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കിട്ടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ബലാത്സംഗം, കൊലപാതകം, മോഷണം, കള്ളക്കടത്ത് തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍ രാജ്യത്ത്നിന്ന് പുറത്താക്കിയവര്‍ക്ക് വരെയാണ് സര്‍ക്കാര്‍ ബെനഫിറ്റ്സ് നല്‍കുന്നത്.
പ്രവാസി മലയാളികളുടെ സ്വപ്നങ്ങളില്‍ ഒന്നായ എയര്‍കേരള യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നതായി സൂചനകള്‍. കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയ സമിതി ഈ വിമാന സര്‍വീസ് തുടങ്ങുന്നതിനുള്ള നിബന്ധനകളില്‍ ഇളവു നല്കി.
ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, വിപ്രോ ചെയര്മാന് അസിം പ്രേംജി തുടങ്ങി നിരവധി ബിസിനസ് പ്രമുഖര്‍ ബില്‍ ഗെയ്റ്റ്സിന്റെ ദ് ഗീവിംഗ് പ്ലെഡ്ജില്‍ ഒപ്പിട്ടിട്ടുണ്ട്.
രോഗാവസ്ഥയിലായതിനെ തുടര്‍ന്ന് എലിസബത്ത് രാജ്ഞിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തെറ്റായ വാര്‍ത്ത നല്കിയ ബിബിസി മാപ്പ് പറഞ്ഞു.
പത്തുവര്‍ഷത്തേക്കുള്ള പ്രതിരോധ സഹകരണ ഉടമ്പടികളില്‍ ഇന്ത്യയും യുഎസും ഒപ്പുവച്ചു. ഡല്‍ഹിയില്‍ യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടറും ഇന്ത്യന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുമാണ് ഉടമ്പടിയില്‍ ഒപ്പുവച്ചത്. തീരദേശ സുരക്ഷ,
ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാലിനെ പരാജയപ്പെടുത്തി ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച്ച് സെമിയില്‍. 2012ലും 2014ലും നദാലിനോട് തോല്‍വി വഴങ്ങേണ്ടി വന്ന ദ്യൊക്കോവിച്ചിന്റെ മധുര പ്രതികാരം കൂടിയായി റൊളാന്‍ഡ് ഗാരോസിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെയും യുഎസ് നിരീക്ഷിച്ചിരുന്നതായി എഡ്വേര്‍ഡ് സ്നോഡന്റെ വെളിപ്പെടുത്തല്‍. കാമറൂണിന്റെ ഫോണ്‍ റെക്കോര്‍ഡ്സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുഎസ് ശേഖരിച്ചിട്ടുണ്ടെന്ന് സ്നോഡന് പറഞ്ഞു.
സെപ്പ് ബ്ലാറ്റര്‍ ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. തുടര്‍ച്ചയായി അഞ്ചാം തവണയും ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് ബ്ലാറ്ററുടെ രാജി. തന്റെ സ്ഥാനം പലരുടെയും അനിഷ്ടം ക്ഷണിച്ചു വരുത്തിയിട്ടുണ്ടെന്നും എല്ലാവരുടേയും പിന്തുണയില്ലാതെ പ്രസിഡണ്ട് സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബ്ലാറ്റര്‍ പറഞ്ഞു.