സ്വന്തം ലേഖകൻ: നോർത്ത് ടെക്സസിലെ പ്ലാനോയിൽ ഒന്നിലധികം പേരെ ചുറ്റിക കൊണ്ട് ആക്രമിച്ച പ്രതിയെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രകോപനമില്ലാതെ തന്നെ നിരവധി ആക്രമണങ്ങൾ ഇത്തരത്തിൽ പ്രതി നടത്തിയെന്ന് പൊലീസ് അറിയിച്ചു. റേസ്ട്രാക്ക് കൺവീനിയൻസ് സ്റ്റോറിൽ പ്ലാനോ പാർക്ക്വേയ്ക്ക് സമീപമുള്ള കോയിറ്റ് റോഡിലൂടെ യാത്ര ചെയ്ത ഒരാളെ ചൊവ്വാഴ്ച …
സ്വന്തം ലേഖകൻ: വിദേശത്ത് ജോലി ചെയ്യുന്നവരുടെ നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ പൊലീസിന്റെ ജാഗ്രതാ നിർദേശം. നിങ്ങൾക്കുള്ള കുറിയർ കസ്റ്റംസ് പിടിച്ചെടുത്തിരിക്കുന്നു എന്ന ഓട്ടമാറ്റിക് റെക്കോർഡ് വോയ്സ് സന്ദേശം മൊബൈലിൽ ലഭിക്കുന്നതാണ് ആദ്യപടി. കൂടുതൽ അറിയുന്നതിനായി 9 അമർത്താൻ ആവശ്യപ്പെടും. ഇത് അമർത്തുന്നതോടെ കോൾ തട്ടിപ്പുകാർക്ക് കണക്ട് ആവും. നിങ്ങളുടെ …
സ്വന്തം ലേഖകൻ: കൊളംബസിൽ മലയാളികൾ ഉൾപ്പെടെ 27 ഇന്ത്യൻ വിദ്യാർഥികൾ താമസിച്ചിരുന്ന കെട്ടിടത്തിന് തീപ്പിടിച്ചു. ഏതാനും പേർക്ക് പൊള്ളലേറ്റു. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 6.30 നായിരുന്നു സംഭവം. ആരുടേയും പരിക്കുകൾ സാരമുള്ളതല്ല. കുട്ടികൾ വാടകയ്ക്ക് താമസിച്ചിരുന്ന താൽക്കാലിക നിർമ്മിതിയാണ് അഗ്നിക്കിരയായത്. മൊബൈൽ ഫോണും ധരിച്ചിരുന്ന വസ്ത്രവുമൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ടതായി പുതുപ്പള്ളി സ്വദേശിനി പറഞ്ഞു. പോലീസും …
സ്വന്തം ലേഖകൻ: യുകെയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിയുന്നു. അഭിപ്രായ വോട്ടെടുപ്പുകളില്‍ ഇതുവരെ വലിയ ലീഡിലായിരുന്ന പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ വലിയ തിരിച്ചടിയുണ്ടായി. രണ്ടാഴ്ച മുന്‍പ് നടന്ന സര്‍വ്വേയില്‍ 21 പോയിന്റ് നേടിയ ലേബറിന് പുതിയതില്‍ ലീഡ് 15 പോയിന്റുകള്‍ ആയി. പൊതു തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വോട്ട് …
സ്വന്തം ലേഖകൻ: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ഉഴവൂര്‍ സ്വദേശിയും പ്രമുഖ ഫോട്ടോഗ്രാഫറുമായ അജോ ജോസഫ് (41) അന്തരിച്ചു. അജോയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. പ്രഭാത ഭക്ഷണം കഴിക്കവേ പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഫോണ്‍ ചെയ്തിട്ട് മറുപടിയില്ലാത്തതിനാല്‍ അടുത്ത മുറികളില്‍ താമസിക്കുന്നവര്‍ വന്നു നോക്കിയപ്പോഴാണ് അജോയെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പാരാമെഡിക്കല്‍സിന്റെ സേവനം തേടിയെങ്കിലും …
സ്വന്തം ലേഖകൻ: അയർലൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി ഫിനഗേൽ പാർട്ടിയിലെ മുൻ വിദ്യാഭ്യാസ, ആരോഗ്യ മന്ത്രി സൈമൺ ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ പ്രധാനമന്ത്രിയാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് 37കാരനായ ഹാരിസ്. ഇന്ത്യൻ വംശജനായ ലിയോ വരാഡ്കർ കഴിഞ്ഞ മാസം രാജിവച്ചതിനെത്തുടർന്നാണ് ഹാരിസിന് അവസരമൊരുങ്ങിയത്. പൊതുതിരഞ്ഞെടുപ്പിന് ഒരു വർഷത്തിൽ കുറവു സമയമേയുള്ളു എന്നതിനാൽ കടുത്ത വെല്ലുവിളികളാണ് ഹാരിസിനെ കാത്തിരിക്കുന്നത്. …
സ്വന്തം ലേഖകൻ: അബുദാബി ഹിന്ദു ശിലാക്ഷേത്രത്തിലേക്ക് സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. മുൻകൂട്ടി റജിസ്റ്റർ ചെയ്ത സന്ദർശകർക്കാണ് പ്രവേശനം. എല്ലാ മതങ്ങളില്‍പ്പെട്ട ആളുകൾക്കുമായാണ് ക്ഷേത്രം വാതിലുകൾ തുറന്നിരിക്കുന്നത്. അതേസമയം, ക്ഷേത്ര സന്ദർശനത്തിനായി പുതിയ ഉപയോക്തൃ-സൗഹൃദ പ്രീ-റജിസ്ട്രേഷൻ ബുക്കിങ് സംവിധാനം അവതരിപ്പിച്ചതായി അധികൃതർ പറഞ്ഞു. ക്ഷേത്രത്തിലേക്ക് സന്ദർശകരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണിത്. തിരക്ക് നിയന്ത്രിക്കാൻ പുതിയ ബുക്കിങ് സംവിധാനത്തിലൂടെ …
സ്വന്തം ലേഖകൻ: ഇത്തിഹാദ്, എയർ അറേബ്യ, വിസ് എന്നീ വിമാനങ്ങളിൽ കഴിഞ്ഞ വർഷം യാത്ര ചെയ്തത് 1.9 കോടി പേർ. ലോകത്തിലെ 140 വിമാനത്താവളങ്ങളിലേക്കാണ് ഈ മൂന്ന് എയർലൈനുകളും സർവീസ് നടത്തിയത്. ഇത്തിഹാദ് എയർലൈൻസ് മാത്രം യാത്ര ചെയ്തത് 1.4 കോടി യാത്രക്കാർ. മുൻ വർഷത്തെക്കാൾ 40% വർധന. 15 പുതിയ സർവീസുകൾക്ക് തുടങ്ങിയത് ഇത്തിഹാദിന്റെ …
സ്വന്തം ലേഖകൻ: ചൈന സതേൺ എയർലൈൻസിന് പച്ചക്കൊടി വീശി സൗദി അറേബ്യ. ചൈനീസ് വിമാനക്കമ്പനിയുടെ പാസഞ്ചർ, കാർഗോ സർവീസുകൾക്ക് സൗദി അറേബ്യയുടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അനുമതി നൽകി. ഇതോടെ ഏപ്രിൽ 16 മുതൽ സർവീസുകൾക്ക് തുടക്കമാകും. ബീജിങ്, ഗ്വാങ്ഷൂ, ഷെൻഷൻ എന്നിവിടങ്ങളിൽനിന്ന് റിയാദിലേക്കാണ് സർവീസ്. സമ്മർ ഷെഡ്യൂൺ പ്രകാരം, ആഴ്ചയിൽ നാല് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ പ്രവാസികള്‍ നിയമാനുസൃത മാര്‍ഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ച പണത്തില്‍ വീണ്ടും ഇടിവ്. 2024 ഫെബ്രുവരിയിലെ കണക്കാണ് അധികൃതര്‍ പുറത്തുവിട്ടത്. തൊട്ടുമുമ്പുള്ള ജനുവരി മാസത്തെ അപേക്ഷിച്ച് 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവ് (ഫെബ്രുവരി) വച്ച് നോക്കുമ്പോള്‍ നാലു ശതമാനം കുറവുണ്ടായെന്നും സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) കണക്കുകള്‍ …