സൗദി അറേബ്യയിലെ മെക്കയില്‍ സെക്‌സ് ഷോപ്പ് ആരംഭിക്കുന്നു. ഷെരിയാ നിയമങ്ങള്‍ അനുസരിച്ചു കൊണ്ടുള്ള ഹലാല്‍ സെക്‌സ് ഷോപ്പാണ് പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങുന്നത്. ഷെരിയാ നിയമ പ്രകാരം ഉല്‍പ്പാദിപ്പിക്കുന്ന ഉത്രപന്നങ്ങള്‍ക്കാണ് ഹലാല്‍ പ്രൊഡക്ട്‌സ് എന്ന് പറയുന്നത്.
രാഷ്ട്രീയ പ്രതിയോഗികളുടെ വിക്കി പേജ് എഡിറ്റ് ചെയ്‌തെന്ന് കണ്‍സര്‍വേറ്റീവ് ചെയര്‍മാനെതിരെ ആരോപണം
അറബ് വംശജരായ യുവാക്കള്‍ക്ക് സമയം ചെലവഴിക്കാനും താമസിക്കാനും ഇഷ്ടപ്പെട്ട സ്ഥലം യുഎഇയാണെന്ന് സര്‍വെ. അറബ് യുവാക്കള്‍ക്കിടയില്‍ പെന്‍ സ്‌ക്കോയന്‍ ബെര്‍ലാന്റ് എന്ന സ്ഥാപനം സംഘടിപ്പിച്ച ഏഴാമത് അറബ് യൂത്ത് സര്‍വ്വെയിലാണ് യുഎഇ ഇഷ്ട നഗരമായി തെരഞ്ഞെടുക്കപ്പെട്ടത്.
ആം ആദ്മി പാര്‍ട്ടിയിലെ പടല പിണക്കങ്ങളെ മാധ്യമങ്ങളും മറ്റിതര രാഷ്ട്രീയ കഷികളും വലിയ പ്രാധാന്യത്തോടെ അവതരിപ്പിക്കുമ്പോളും അതിലൊന്നും വലിയ ശ്രദ്ധ കൊടുക്കാതെ, തന്നെ തിരഞ്ഞെടുത്ത ഒരു വലിയ വിഭാഗം സാധാരണ ജനങ്ങളോടുള്ള കടമകള്‍ നിറവേറ്റി മുന്നേറുകയാണ് ഡല്‍ഹി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കേജരിവാള്‍. മുന്‍ ഗവര്‍മെന്ടുകളുടെ കാലത്ത് അധികമാരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന മേഖലകളില്‍ ആണ് ഇപ്പോള്‍ …
മെഡിറ്ററേനിയന്‍ കടലില്‍ ബോട്ടു മുങ്ങി 700 ഓളം പേര്‍ മരിച്ച അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍ ഇറ്റലിയില്‍ എത്തി. ലിബിയയിലെ ഓഫ് കോസ്റ്റിലാണ് ബോട്ട് മുങ്ങിയത്. ബോട്ടിലുണ്ടായിരുന്നവരില്‍ 27 പേര്‍ മാത്രമെ ജീവനോടെ രക്ഷപ്പെട്ടുള്ളു. ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലാണ് ഇവരെ രക്ഷപ്പെടുത്തി ഇറ്റലിയില്‍ എത്തിച്ചത്.
ലണ്ടനില്‍നിന്നും ഹോങ്കോംഗിലേക്ക് പോകുന്ന വിമാനത്തില്‍ കത്തിയുമായി കയറാനൊരുങ്ങിയ പൈലറ്റിനെ സുരക്ഷാ ജീവനക്കാര്‍ അറസ്റ്റ് ചെയ്തു. ഹീത്രു വിമാനത്താവളത്തിലാണ് ലഗേജനുള്ളില്‍ കത്തിയുമായി ഇയാള്‍ പിടിയിലാകുന്നത്.
മൊബൈല്‍ ഡിവൈസുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെയ്ക്കുന്ന വെബ്‌സൈറ്റുകളിലേക്ക് കൂടുതല്‍ ട്രാഫിക്ക് എത്തിക്കുന്ന വിധത്തില്‍ ഗൂഗിള്‍ സെര്‍ച്ച് അല്‍ഗോറിഥത്തില്‍ മാറ്റം വരുത്തുന്നു. സെര്‍ച്ച് റിസല്‍ട്ടുകള്‍ ലിസ്റ്റ് ചെയ്യുന്നതില്‍ ഗൂഗിള്‍ മുന്തിയ പരിഗണന നല്‍കുന്നത് മൊബൈല്‍ ഫ്രണ്ട്‌ലി സൈറ്റുകള്‍ക്കായിരിക്കും.
യു.എ.ഇ എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റിയുടെ വെബ്‌സെറ്റില്‍ ഇനി മലയാള ഭാഷയും. മലയാളം ഉള്‍പ്പെടെ അഞ്ച് വിദേശ ഭാഷകള്‍ക്ക ഉള്‍പ്പെടുത്താനാണ് ഇപ്പോള്‍ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.
നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ അല്‍ സറഫ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉടമ വര്‍ഗീസ് ഉതുപ്പിനെ നാട്ടിലെത്തിക്കാന്‍ സി.ബി.ഐ ഇന്റര്‍പോളിന്റെ സഹായം തേടുന്നു. സി.ബി.ഐ ഡല്‍ഹി ആസ്ഥാനവുമായി സഹകരിച്ച് ഇന്റര്‍പോളിനെ സമീപിക്കാനാണ് കൊച്ചി സി.ബി.ഐയുടെ നീക്കം.
ജപ്പാനില്‍ ശക്തമായ ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് ജപ്പാനിലെ ഒക്കിനാവാ ദ്വീപ് സമുച്ഛയത്തില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഭൂചലനത്തിന്റെ കാഠിന്യം കുറവായിരുന്നതിനാല്‍ മുന്നറിയിപ്പ് പിന്‍വലിച്ചു.