അണു ആയുധങ്ങളെക്കുറിച്ച് കഥകള്‍ മെനഞ്ഞ് അമേരിക്ക ഇറാന്‍ മറ്റ് രാജ്യങ്ങള്‍ക്കൊരു ഭീഷണിയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമെയ്‌നി പറഞ്ഞു. ഇറാനിലെ മിലിട്ടറി കമാന്‍ഡേഴ്‌സിനോട് സംസാരിക്കുമ്പോഴായിരുന്നു ഖമെയ്‌നിയുടെ പ്രസ്താവന.
അണ്‍ടില്‍ ഇറ്റ് കെയിം ടൂ ദെം - ദ് ക്ലിയര്‍ എവിഡെന്‍സ് എന്നാണ് വീഡിയോയ്ക്ക് ഇട്ടിരിക്കുന്ന ശീര്‍ഷകം. ഇത് രണ്ടാം തവണയാണ് കുരിശിന്റെ അനുയായികള്‍ എന്ന് അധിക്ഷേപിച്ചു കൊണ്ട് മുസ്ലീം തീവ്രവാദികള്‍ ക്രിസ്ത്യാനികളെ കൊന്നു തള്ളുന്നത്.
യുഎഇ പ്രവാസികളില്‍ ഭൂരിഭാഗവും നടുവേദനക്കാരെന്ന് പഠനം
കാറപകടത്തില്‍ മരിച്ച ഹോളിവുഡ് നടന്‍ പോള്‍ വോക്കര്‍ അവസാനമായി അഭിനയിച്ചു പൂര്‍ത്തിയാക്കാതെ പോയ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സെവന്‍ 17 ദിവസം കൊണ്ട് 6500 കോടി രൂപ കളക്ഷനുമായി റെക്കോര്‍ഡിലേക്ക്. വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്ന ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 7 ഇനിയും പണം വാരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ നിന്നും 265.35 മില്യണ്‍ ഡോളറും വിദേശ രാജ്യങ്ങളില്‍ നിന്നും 735.2 മില്യണ്‍ ഡോളറുമാണ് ഫ്യൂരിയസ് 7 നേടിയത്.
ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഏഷ്യക്കാരിക്ക് തുണയായി നില്‍ക്കുന്നത് ദുബായ് പൊലീസ്
ബ്രിട്ടണില്‍നിന്ന് ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്കായി സിറിയയിലെത്തിയ ഐഎസ് പ്രവര്‍ത്തകര്‍ വീട്ടിലേക്ക് മടങ്ങി പോകാനുള്ള ശ്രമം നടത്തുമെന്ന ഭയമുള്ളതിനാല്‍ ഐഎസ് ജയിലില്‍ അടച്ചു. ഐഎസ് ഭരണത്തിന് കീഴില്‍ മനംമടുക്കുകയും ദുര്‍ബലരായി തീരുകയും ചെയ്ത ഭീകരവാദികളാണ് ഇപ്പോള്‍ ഐഎസ് ജയിലില്‍ അടച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യരുതെന്ന് ആവശ്യപ്പെട്ട് മുസ്ലീം യാഥാസ്ഥിതികരുടെ പോസ്റ്ററുകള്‍. കാര്‍ഡിഫിലെ തെരുവോരങ്ങളിലാണ് അപായ സൂചനയോടെ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. മനുഷ്യനുണ്ടാക്കിയ നിയമത്തിന് വോട്ടു ചെയ്യുന്നത് ദൈവത്തെ അതൃപ്തിപ്പെടുത്തുമെന്നാണ് പോസ്റ്ററുകള്‍ പറയുന്നത്.
ഒന്നാം ലോകമഹാ യുദ്ധ സ്മാരകത്തിന് നേര്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റിനെ പിന്തുണയ്ക്കുന്ന ഭീകരസംഘടന നടത്താന്‍ പദ്ധതിയിട്ട ഭീകരാക്രമണം ഓസ്‌ട്രേലിയന്‍ പൊലീസ് തകര്‍ത്തു. ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ച് കൗമാരക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു. ഇതില്‍ 18 വയസ്സുള്ള ഒരാള്‍ക്കെതിരെ ടെററിസം ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സൗദി അറേബ്യ ഷെയര്‍ മാര്‍ക്കറ്റ് വിദേശ നിക്ഷേപകര്‍ക്കായി ജൂണ്‍ 15 മുതല്‍ തുറന്നു കൊടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വ്യാഴാഴ്ച്ചയാണ് സൗദി ഭരണകൂടം ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. നിലവിലെ നിയമം അനുസരിച്ച് സൗദിയില്‍ താമസിക്കുന്ന ആളുകള്‍ക്ക് മാത്രമെ സൗദിയിലെ ഓഹരികള്‍ വാങ്ങാന്‍ സാധിക്കുമായിരുന്നുള്ളു. ഈ നിയമത്തിനാണ് ഇപ്പോള്‍ മാറ്റം വരുത്തുന്നത്.
വീടുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റേയും വൈദ്യുതിയുടേയും നിരക്കുകള്‍ സൗദി അറേബ്യയില്‍ വര്‍ദ്ധിപ്പാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍. സൗദിയിലെ ജലത്തിന്റെയും വൈദ്യുതിയുടെയും ഉപയോഗം നിയന്ത്രിക്കുന്നതിനാണ് നിരക്കുകള്‍ പുനര്‍നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. മരുഭൂരാജ്യമായ സൗദി അറേബ്യയില്‍ ശുദ്ധജലത്തിന് വലിയതോതില്‍ ക്ഷാമമുള്ള രാജ്യമാണ്. കടലിലെ ഉപ്പുവെള്ളവും മറ്റും ശുദ്ധീകരിച്ചാണ് ഇവിടെ ജലവിതരണം നടത്തുന്നത്.