യുകെയില്‍ പൊതു തെരഞ്ഞെടുപ്പിന് ശേഷം വരാന്‍ പോകുന്ന സര്‍ക്കാരിന് തലവേദനയുണ്ടാക്കുന്ന പ്രധാന കാര്യങ്ങളില്‍ ഒന്ന് എന്‍എച്ച്എസിന്റെ പണലഭ്യത കുറവായിരിക്കും.
ബ്രിട്ടീഷ് ജനത വീണ്ടും ഒരു രാജകുമാരന്റെയോ രാജകുമാരിയുടെയോ വരവ് കാത്തിരിക്കുകയാണ്. വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ടണ്‍ രാജകുമാരിയുടെയും രണ്ടാമത്തെ കുഞ്ഞിനായാണ് ഈ കാത്തിരിപ്പ്. രാജകീയ ജനനം ലോകത്തെ അറിയിക്കാന്‍ ബ്രിട്ടനിലെ മാധ്യമപ്പട സെന്റ് മേരീസ് ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയിട്ടുണ്ട്.
ഉപയോഗശൂന്യമായ മരുന്നുകള്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റിക്ക് (ഡിഎച്ച്എ) കീഴിലെ ഫാര്‍മസികളില്‍ ഏല്‍പ്പിക്കണമെന്ന് അധികൃതര്‍. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ നിയമം ബാധകമാണ്.
ന്യൂയോര്‍ക്കിലെ ആദ്യ ഇന്ത്യന്‍ വനിതാ ജഡ്ജിയായി രാജ രാജേശ്വരിയെ തിരഞ്ഞെടുത്തു. ചെന്നൈയില്‍ ജനിച്ച രാജ രാജേശ്വരി പതിനാറാം വയസ്സിലാണ് അമേരിക്കയിലെത്തിയത്.
നിതാഖാത്ത് മൂന്നാംഘട്ടം നടപ്പാക്കുന്നത് സൗദി സര്‍ക്കാര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നീട്ടി. ഇതേക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 20 മുതലാണ് നിതാഖാത്ത് മൂന്നാംഘട്ടം നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്.
സിറിയയിലെ പിഞ്ചുകുഞ്ഞുങ്ങള്‍ പോലും വളരുന്നത് തോക്കും ബോംബുമൊക്കെ കണ്ടാണ്. കലാപം തുടങ്ങി നാലു വര്‍ഷത്തോളമായിട്ടും ഈ മേഖലയില്‍ ഇതുവരെ സമാധാനം പുനസ്ഥാപിക്കാനായിട്ടില്ല. അതുകൊണ്ടു തന്നെ ഇവിടെ വളരുന്ന കൊച്ചുകുട്ടികള്‍ക്ക് പോലും മരണത്തെയും കൊലപാതകങ്ങളെയും ഭയമില്ല.
ഇന്തോനേഷ്യന്‍ യാത്രാവിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. 122 യാത്രക്കാരുമായി ഇന്തോനേഷ്യയുടെ കിഴക്കന്‍ നഗരമായ അംബോണ്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് ബോംബു ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയത്.
സൗദി രാജാവിന്റെ ചെറുമകന്‍ യെമനിലെ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനിയന്‍ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സൗദി സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫ് സീനിയര്‍ കമാന്‍ഡറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇയാളെന്നും ഇറാനിയന്‍ മാധ്യമങ്ങള്‍ പറയുന്നു.
ബാഷര്‍ അല്‍ അസദിനെതിരെയുള്ള പ്രതിഷേധവുമായി തുടങ്ങിയ സിറിയയിലെ ആഭ്യന്തര കലാപങ്ങളില്‍ ഇതുവരെ 220,000 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് മേധാവി റാമി അബ്ദെല്‍ റഹ്മാന്‍ പറഞ്ഞു. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ കലാപങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ഇതുവരെയായിട്ടും അറുതിയില്ല.
യെമനിലെ യുന്‍ സംഘത്തലവന്‍ ജെമാല്‍ ബെനോമാള്‍ രാജിവെച്ചു. ഹൂത്തികള്‍ക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ നടക്കുന്ന ആക്രമണങ്ങളെയും ആഭ്യന്തരകലാപത്തെയും ഇല്ലായ്മ ചെയ്യുന്നതില്‍ യുഎന്‍ പരാജയപ്പെട്ടെന്ന വ്യക്തമായ സന്ദേശം നല്‍കുന്നതാണ് ജമാല്‍ ബെനോമാറിന്റെ രാജി. ഇയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് രാജിക്കാര്യം അറിയിച്ചിരിക്കുന്നത്.