സ്വന്തം ലേഖകൻ: റോയല്‍ കോളേജ് ഓഫ് നഴ്സിംഗിന്റെ തുടര്‍ച്ചയായ ഇടപെടലുകള്‍ ലക്ഷ്യം കണ്ടു. നഴ്സിംഗ് മേഖലയിലെ ശമ്പള ഘടന പൊളിച്ചു പണിയുന്നതിനുള്ള കണ്സള്ട്ടേഷന് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്കിയിരിക്കുന്നു. നഴ്സിംഗ് മേഖലയ്ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നും, നിലവിലെ ജീവനക്കാരുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ശമ്പളഘടന പൊളിച്ചെഴുതേണ്ടത് അത്യാവശ്യമാണെന്നും ഉള്ളതിന് തങ്ങളുടെ ആയിരക്കണക്കിന് അംഗങ്ങളില്‍ നിന്നും ശേഖരിച്ച തെളിവുകള്‍ …
സ്വന്തം ലേഖകൻ: തെക്കന്‍ അമേരിക്കന്‍ രാജ്യമായ സുരിനാമിലെ ഇന്ത്യന്‍ വംശജര്‍ക്ക് ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡ് നല്‍കിയതിന് ശേഷം അതേ പദ്ധതി ഫിജി ഉള്‍പ്പടെയുള്ള മറ്റു രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. 2023ല്‍ ആയിരുന്നു സുരിനാമിലെ ഇന്ത്യന്‍ വംശജര്‍ക്കായി ഒ സി ഐ കാര്‍ഡിനുള്ള …
സ്വന്തം ലേഖകൻ: യുകെയിൽ പലയിടങ്ങളിലും പ്രളയമുണ്ടായപ്പോള്‍ നാലോളം വാഹനങ്ങള്‍ ഒലിച്ചു പോയി. അതില്‍ ഒരു വാനിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ കയറിയിരുന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ അഗ്നിശമന പ്രവര്‍ത്തകര്‍ എത്തി രക്ഷിച്ചു. എസ്സെക്സിലെ മേഴ്സ ദ്വീപില്‍ നടന്ന സംഭവത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ മറ്റ് ആറുപേരും കുടുങ്ങിപ്പോയിരുന്നു. എന്നാല്‍, രക്ഷാ പ്രവര്‍ത്തകര്‍ എത്തുന്നതിന് മുന്‍പേ അവര്‍ സ്വയം …
സ്വന്തം ലേഖകൻ: ഗർഭഛിദ്രം നിരോധിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ആഞ്ഞടിച്ച് ബൈഡൻ. നവംബറിൽ ട്രംപ് വിജയിച്ചാൽ ഉണ്ടാകുന്ന അനന്തരഫലങ്ങളെക്കുറിച്ച് ബൈഡൻ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച രാവിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് തന്റെ പ്രഖ്യാപനം നടത്തിയത്. ഗർഭഛിദ്രം സംബന്ധിച്ച് പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ വിഷയത്തിൽ ട്രംപിനെ നേരിടാൻ ബൈഡന്റെ പ്രചാരണ സംഘം തയാറായി. അതിനിടെ എന്റെ ശരീരം …
സ്വന്തം ലേഖകൻ: പാക് ഭീകരവാദികളെ ലക്ഷ്യംവെച്ച് അതിര്‍ത്തികടന്നുള്ള അക്രമണങ്ങള്‍ ഇന്ത്യ നടത്തുന്നു എന്ന ബ്രിട്ടീഷ് ദിനപത്രം ദി ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പ്രതികരിക്കാനില്ലെന്ന് യുഎസ് വക്താവ് മാത്യൂ മില്ലര്‍. റിപ്പോട്ട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തള്ളിയതിനു പിന്നാലെയാണ് അമേരിക്കയയും പ്രതികരിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ പ്രതികരിക്കാനില്ലെന്നും ഇരു രാജ്യങ്ങളും സമവായ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും …
സ്വന്തം ലേഖകൻ: ഡെലിവറി ജോലികളിൽ സ്വദേശിവത്കരണം ആദ്യഘട്ടത്തിന് തുടക്കം. ഡെലിവറി മേഖലയിലെ സ്വയം തൊഴിൽ സംരംഭങ്ങൾ സൗദി പൗരൻമാർക്ക് മാത്രമായി പരിമിതപ്പെടുത്തും. മോട്ടോർ സൈക്കിളുകളിലെ ഡെലിവറി നിയന്ത്രിക്കും. ഡെലിവറി ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമാക്കും. ലൈസൻസുള്ള ലൈറ്റ് ട്രാൻസ്പോർട്ട് കമ്പനികൾക്ക് കീഴിൽ രാജ്യത്തെ നാല് മേഖലകളിലാണ് വിദേശികൾക്ക് ഡെലിവറി ജോലി ചെയ്യാൻ അനുമതി. അൽ ബാഹ, ജിസാൻ, …
സ്വന്തം ലേഖകൻ: ലുസൈല്‍ ട്രാം സര്‍വീസുകളുടെ വിപുലീകരണത്തിന്റെ ഭാഗമായി ഇന്നലെ മുതല്‍ പിങ്ക് ലൈനില്‍ ട്രാം ഓടിത്തുടങ്ങി. നിലവിലെ ഓറഞ്ച് ലൈനിനു പുറമെയാണ് പിങ്ക് ലൈനില്‍ കൂടി തിങ്കാളഴ്ച ഖത്തര്‍ ഗതാഗത മന്ത്രാലയം സര്‍വീസ് ആരംഭിച്ചത്. ലെഖ്തൈഫിയ മുതല്‍ സീഫ് ലുസൈല്‍ നോര്‍ത്ത് വരെയാണ് പിങ്ക് ലൈന്‍ സര്‍വീസ്. 10 സ്റ്റേഷനുകളാണ് പിങ്ക് ലൈനില്‍ ഉള്ളത്. …
സ്വന്തം ലേഖകൻ: ലിവിംഗ് കോസ്റ്റ് പ്രതിസന്ധിക്കിടെ കൂനിന്മേല് കുരു എന്നവിധം എന്‍ എച്ച് എസ്സ് പ്രിസ്ക്രിപ്ഷന് ചാര്‍ജുകളും വര്‍ദ്ധിക്കുന്നു. മെയ് മാസം മുതലാണ് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരിക. നിരവധി രോഗികള്‍ക്ക് ഒരു മോശം വാര്‍ത്ത എന്നാണ് ഈ വര്‍ദ്ധനവിനെ കമ്മ്യൂണിറ്റി ഫാര്‍മസി ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് ജാനറ്റ് മോറിസണ്‍ വിശേഷിപ്പിച്ചത്. ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചു നില്ക്കുന്ന …
സ്വന്തം ലേഖകൻ: യുകെയില്‍ പ്രവേശിക്കാന്‍ ലഭിക്കേണ്ട മിനിമം ശമ്പളം കഴിഞ്ഞ ആഴ്ച മുതലാണ് 38,750 പൗണ്ടായി ഉയര്‍ത്തിയത്. ഇതുവഴി കുടിയേറ്റ നിരക്ക് കുറയ്ക്കാനാണു ശ്രമം. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ യുകെയിലേക്കുള്ള കുടിയേറ്റക്കാരുടെ ശരാശരി ശമ്പളം 10,000 പൗണ്ട് വരെ കുറയുകയാണുണ്ടായതെന്ന് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 42,884 പൗണ്ടായിരുന്ന ശരാശരി ശമ്പളം 32,946 പൗണ്ടായാണ് ചുരുങ്ങിയത്. …
സ്വന്തം ലേഖകൻ: യുഎഇയിലെ ചെറുകിട സ്ഥാപനങ്ങൾ ഈവർഷം ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണമെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം. സ്വദേശിവൽകരണ നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴ ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. 20 മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങൾ ഈവർഷം ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണം എന്നാണ് നിർദേശം. അല്ലാത്തപക്ഷം 68,000 ദിർഹം പിഴ …