സയദ് നഗരത്തില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി 16 അധിക നിരീക്ഷണ ക്യാമറകള്‍ കൂടി സ്ഥാപിച്ചു. അബുദാബി പൊലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവ ഏപ്രില്‍ 13 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.
ഷാര്‍ജാ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്ക്‌സ് ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. 800 ഓളം പേര്‍ക്ക് തൊഴില്‍ അവസരമുണ്ട്. ഒക്ടോബര്‍ മാസം ആരംഭിക്കുന്ന ഷാര്‍ജാ സെന്‍സസിലേക്കാണ് ആളുകളെ ജോലിക്ക് എടുക്കുന്നത്.
ബ്രിട്ടണിലെ പകുതിയിലേറെ ആളുകള്‍ക്ക് കോണ്‍വാല്‍ ഡച്ചസ് കാമില്ല രാജ്ഞി ആകുന്നതിനോട് താല്‍പര്യമില്ല. ബ്രിട്ടണില്‍ ഡെയിലി മെയില്‍ നടത്തിയ സര്‍വെയിലാണ് ബ്രിട്ടീഷുകാര്‍ കാമില്ലയെ രാജ്ഞിയായി കാണാന്‍ ആഗ്രഹമില്ലെന്ന് അഭിപ്രായ പ്രകടനം നടത്തിയത്.
എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന ദന്ത ഡോക്ടര്‍മാരില്‍ അഞ്ചു പേര്‍ക്ക് പ്രധാനമന്ത്ര ഡേവിഡ് കാമറൂണ് ലഭിക്കുന്നതിനേക്കാള്‍ അഞ്ചിരട്ടി ശമ്പളമുണ്ടെന്ന് കണക്കുകള്‍. 142,500 പൗണ്ടാണ് കാമറൂണിന്റെ ശബളം.
ടോറികള്‍ തെരഞ്ഞെടുപ്പ് ജയിക്കുകയാണെങ്കില്‍ എന്‍എച്ച്എസിന്റെ സുഗമമായ നടത്തിപ്പിന്ന് എട്ട് ബില്യണ്‍ പൗണ്ട് അധികമായി അനുവദിക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന എന്‍എച്ച്എസിന് ആദ്യ പഞ്ചവത്സര പദ്ധതി പ്രഖ്യാപിക്കുന്നത് തന്റെ പാര്‍ട്ടിയാണെന്നാണ് ഡേവിഡ് കാമറൂണ്‍ അവകാശപ്പെടുന്നത്.
കഷണ്ടിക്ക് മരുന്നു വികസിപ്പിച്ചെന്ന സന്തോഷ വാര്‍ത്ത ലോകത്തോട് പങ്കു വെയ്ക്കുകയാണ് ശാസ്ത്രജ്ഞന്മാര്‍. എന്നാല്‍ അക്കൂട്ടത്തില്‍ ചെറിയ ദുഖവുമുണ്ടായേക്കാം. കഷണ്ടിക്ക് ചികിത്സ തുടങ്ങണമെങ്കില്‍ തലയില്‍ ബാക്കിയുള്ള മുടി കൂടി നീക്കം ചെയ്യണം.
വിശക്കുന്നവന് ഭാര്യയെ കൊന്നു തിന്നാമെന്ന് ഫത്വ ഇറക്കിയെന്ന വാര്‍ത്ത സൗദി ഗ്രാന്‍ഡ് മഫ്തി ഷെയ്ക് അബ്ദുള്‍ അസീസ് അല്‍ അഷെയ്ക് നിരസിച്ചു. സൗദി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയിലാണ് ഗ്രാന്‍ഡ് മഫ്തി ആരോപണങ്ങള്‍ നിഷേധിച്ചത്.
വംശീയ വിദ്വേഷ കൊലപാതകത്തിന്റെ പേരില്‍ രണ്ട് സ്ത്രീകള്‍ക്ക് യുഎസ് ഡിസ്ട്രിക്ട് കോടതി ജയില്‍ശിക്ഷ നല്‍കി. 2011ല്‍ വംശീയ വിദ്വേഷത്തെ തുടര്‍ന്ന് കറുത്ത വര്‍ഗക്കാരനായ ജെയിംസ് ക്രെയിഗ് ആന്‍ഡേഴ്‌സണ്‍ കൊല്ലപ്പെട്ട കേസിലാണ് യുഎസ് കോടതി ഇന്ന് ശിക്ഷ വിധിച്ചത്.
വിദഗ്ധ തൊഴിലാളികളുടെ അഭാവം ശമ്പളം വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. വിദഗ്ധ തൊഴിലാളികളെ കിട്ടാനില്ലാത്തതിനാല്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ തൊഴിലാളികളുടെ തുടക്ക ശമ്പളം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ കണ്ടെത്തി.
മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഞായറാഴ്ച്ചയോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള അനൗദ്യോഗിക പ്രചരണങ്ങള്‍ ആരംഭിക്കുമെന്ന് സൂചന. ബ്രിട്ടീഷ് ദിനപത്രമായ ദ് ഗാര്‍ഡിയനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.