1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സഹാറയില്‍നിന്നുള്ള പൊടിക്കാറ്റ് യുകെയുടെ ചില ഭാഗങ്ങളെ മലിനമാക്കുമെന്ന് മുന്നറിയിപ്പ്
സഹാറയില്‍നിന്നുള്ള പൊടിക്കാറ്റ് യുകെയുടെ ചില ഭാഗങ്ങളെ മലിനമാക്കുമെന്ന് മുന്നറിയിപ്പ്
യുകെയില്‍ നാളെ ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിവസമായിരിക്കും. 22 ഡിഗ്രി സെല്‍ഷ്യസായിരിക്കും നാളത്തെ ചൂട്. ഇതോടൊപ്പം സഹാറ മരുഭൂമിയില്‍നിന്നുള്ള പൊടിക്കാറ്റ് നാളെ യുകെയുടെ ചില ഭാഗങ്ങളില്‍ വീശിയടിക്കും.
യെമനില്‍നിന്നുള്ള രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിച്ചു; അവസാന വിമാനവും യെമനില്‍നിന്ന് പറന്നുയര്‍ന്നു
യെമനില്‍നിന്നുള്ള രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിച്ചു; അവസാന വിമാനവും യെമനില്‍നിന്ന് പറന്നുയര്‍ന്നു
യെമനില്‍ നിന്ന് വിമാനമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം അവസാനിച്ചു. ഇന്ന് ജിബൂത്തിയിലെത്തിച്ച എല്ലാവരും രാത്രിയോടെ നാട്ടിലെത്തും. നാല് വിമാനങ്ങളിലായി 750 പേര്‍ വൈകിട്ട് നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഇതില്‍ 400 പേര്‍ മലയാളികളാണ്. മലയാളികളെ കൊച്ചിയില്‍ ഇറക്കിയ ശേഷം വിമാനങ്ങള്‍ മുംബൈയിലേക്ക് പോകും.

എന്‍എച്ച്എസില്‍ കാത്തിരിപ്പ് സമയം വര്‍ദ്ധിക്കുന്നുവെന്ന് പരാതി
എന്‍എച്ച്എസില്‍ കാത്തിരിപ്പ് സമയം വര്‍ദ്ധിക്കുന്നുവെന്ന് പരാതി
എന്‍എച്ച്എസ് ആശുപത്രിയില്‍ ചികിത്സ തേടുന്ന രോഗികള്‍ 18 ആഴ്ച്ച കാത്തിരിക്കേണ്ടി വരണമെന്ന് കണക്കുകള്‍. ഏഴു വര്‍ഷത്തിനിടെയിലെ ഏറ്റവും നീണ്ട കാത്തിരിപ്പു സമയമാണിത്. ഫെബ്രുവരി മാസത്തില്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട 40,000 രോഗികള്‍ക്ക് 18 ആഴ്ച്ച കാത്തിരിക്കേണ്ടി വന്നു റെഫര്‍ ചെയ്ത രോഗികള്‍ക്ക് ചികിത്സ ലഭിച്ചു തുടങ്ങാന്‍.
സൗദിവത്കരണ നിയമം തത്ക്കാലം നടപ്പാക്കേണ്ടെന്ന് തൊഴില്‍ മന്ത്രിയുടെ തീരുമാനം
സൗദിവത്കരണ നിയമം തത്ക്കാലം നടപ്പാക്കേണ്ടെന്ന് തൊഴില്‍ മന്ത്രിയുടെ തീരുമാനം
സൗദിവത്ക്കരണത്തിന്‍െ തോത് വര്‍ദ്ധിപ്പിക്കാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുന്ന നിയമം നടപ്പാക്കുന്നത് സൗദി തൊഴില്‍ മന്ത്രി അദെല്‍ ഫാക്കെ മാറ്റി വെച്ചു. പുതിയ നിയമത്തില്‍ നിര്‍ദ്ദേശിക്കുന്നത് എന്തൊക്കെയാണെന്ന് മനസ്സിലാക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അവസരം നല്‍കുന്നതിനാണ് നിയമം നടപ്പാക്കുന്നത് മാറ്റി വെച്ചിരിക്കുന്നത്.
ഇംഗ്ലണ്ടില്‍ ഡോക്ടര്‍മാര്‍ സണ്‍ക്രീം കുറിച്ചു നല്‍കിയത് 404,556 തവണ
ഇംഗ്ലണ്ടില്‍ ഡോക്ടര്‍മാര്‍ സണ്‍ക്രീം കുറിച്ചു നല്‍കിയത് 404,556 തവണ
1.1 ബില്യണ്‍ സാധനങ്ങള്‍ ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്താല്‍ മൂന്ന് ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇക്കാര്യത്തിലുണ്ടായിട്ടുള്ളത്.
ബാങ്കിംഗിലും ഫിനാന്‍സിലും യുഎഇയില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍; യുഎഇ പൗരന്മാര്‍ അല്ലാത്തവര്‍ക്കും അപേക്ഷിക്കാം
ബാങ്കിംഗിലും ഫിനാന്‍സിലും യുഎഇയില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍; യുഎഇ പൗരന്മാര്‍ അല്ലാത്തവര്‍ക്കും അപേക്ഷിക്കാം
ഫിനാന്‍സ് മേഖലയില്‍ തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ശുഭ വാര്‍ത്ത. യുഎഇയിലെ ബാങ്കുകള്‍ അതി തീവ്രമായി റിക്രൂട്ട്‌മെന്റുകള്‍ നടത്താന്‍ ഒരുങ്ങുകയാണ്.
ഐപിഎല്ലിലെ ആദ്യ വിജയം കിംഗ് ഖാന്റെ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന്
ഐപിഎല്ലിലെ ആദ്യ വിജയം കിംഗ് ഖാന്റെ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന്
ഐപിഎല്‍ എട്ടാം പതിപ്പിലെ ആദ്യമത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴു വിക്കറ്റിന്റെ ജയം. ശക്തരായ മുംബൈ ഇന്ത്യന്‍സിനെയാണ് നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത തകര്‍ത്തത്.
ബാങ്കു കൊള്ളയ്ക്ക് പിടിക്കപ്പെട്ട ഇന്ത്യന്‍ നേഴ്‌സിന് യുഎസില്‍ 66 മാസത്തെ തടവ് ശിക്ഷയും പിഴയും
ബാങ്കു കൊള്ളയ്ക്ക് പിടിക്കപ്പെട്ട ഇന്ത്യന്‍ നേഴ്‌സിന് യുഎസില്‍ 66 മാസത്തെ തടവ് ശിക്ഷയും പിഴയും
ബോംബ്‌ഷെല്‍ ബാന്‍ഡിറ്റ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ വംശജയായ നേഴ്‌സിനെ ബാങ്ക് കൊള്ളയടിച്ചതിന്റെ പേരില്‍ 66 മാസത്തെ ജയില്‍ശിക്ഷയ്ക്ക് യുഎസ് കോടതി വിധിച്ചു. യുഎസിലെ മൂന്ന് സംസ്ഥാനങ്ങളിലായി നാല് ബാങ്കുകളില്‍നിന്ന് മോഷണം നടത്തിയതിനാണ് 24കാരിയായ സന്ദീപ് കോറിനെ ശിക്ഷിച്ചത്.
പോള്‍ ഡൗണ്‍ടണിനെ ഇംഗ്ലണ്ട് ടീം എംഡി സ്ഥാനത്ത്‌നിന്ന് പുറത്താക്കി
പോള്‍ ഡൗണ്‍ടണിനെ ഇംഗ്ലണ്ട് ടീം എംഡി സ്ഥാനത്ത്‌നിന്ന് പുറത്താക്കി
ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മാനേജിംഗ് ഡയറക്ടര്‍ പോള്‍ ഡൗണ്‍ടണിനെ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ടോം ഹാരിസണ്‍ പുറത്താക്കി. ടീം സെലക്ടര്‍ ജെയിംസ് വൈറ്റ്‌ലാക്കര്‍ക്കും ഇതേ സ്ഥിതി തന്നെയാണ് വരാനിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍.
കംബര്‍ബാച്ചും കോള്‍മാനും ബാഫ്റ്റ ടിവി പുരസ്‌കാര നാമനിര്‍ദ്ദേശ പട്ടികയില്‍
കംബര്‍ബാച്ചും കോള്‍മാനും ബാഫ്റ്റ ടിവി പുരസ്‌കാര നാമനിര്‍ദ്ദേശ പട്ടികയില്‍
ബാഫ്റ്റാ ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശ പട്ടികയില്‍ ഇത്തവണ ബെനഡിക്ട് കംബര്‍ബാച്ചും ഒലീവിയ കോള്‍മാനും. തുടര്‍ച്ചയായ നാലാം തവണയാണ് കോള്‍മാന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നത്. കംബര്‍ബാച്ച് മൂന്നാം തവണയാണ് നാമനിര്‍ദ്ദേശ പട്ടികയില്‍ വരുന്നത്.