അമേരിക്കയിലെ നോര്‍ത്ത് ചാര്‍ലെസ്റ്റണിലെ സൗത്ത് കരോലീനയില്‍ നിരായുധനായ കറുത്ത വംശക്കാരനെ വെടിവെച്ചു കൊന്ന കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കൊലകുറ്റം ചുമത്തി.
സ്വന്തം ലേഖകന്‍: സെല്‍ഫി അധികം വേണ്ടെന്ന് ആസ്‌ട്രേലിയന്‍ യുവാക്കള്‍ക്ക് ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെ ഉപദേശം. കഴിഞ്ഞ ദിവസം ആസ്‌ട്രേലിയന്‍ പ്രതിരോധ സേനയുമായുള്ള പ്രത്യേക ദൗത്യത്തിനായി രാജ്യത്തെത്തിയതായിരുന്നു അദ്ദേഹം. ഹാരിയുടെ പ്രസ്താവന ആസ്‌ട്രേലിയന്‍ യുവാക്കള്‍ക്കിടയില്‍ വ്യപകമായ അസംതൃപ്തി പരത്തിയിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍. തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ യുവാക്കള്‍ തിക്കും തിരക്കും കൂട്ടിയപ്പോഴായിരുന്നു ഹാരിയുടെ ഉപദേശം. സെല്‍ഫിക്കായി മത്സരിച്ച യുവാക്കളെ നിരാശപ്പെടുത്തിയ …
മദ്യം ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി ആഢംബര നൗകയില്‍ സെക്‌സ് പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട് 28 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവരില്‍ രണ്ടു പുരുഷന്മാരെയും മൂന്നൂ സ്ത്രീകളെയും വിവാഹ ബന്ധത്തിന് പുറത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ഒരു വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചു.
ഓസ്‌ട്രേലിയയില്‍ അനധികൃതമായി ഡല്ലാസ് ബയേസ് ക്ലബ് എന്ന ഹോളിവുഡ് സിനിമ ഡൗണ്‍ലോഡ് ചെയ്തവരുടെ ഐപി വിവരങ്ങള്‍ കൈമാറാന്‍ കോടതി ഉത്തരവ്.
പവര്‍ കമ്പനി വൈദ്യുതി കണക്ഷന്‍ റദ്ദാക്കിയപ്പോള്‍ ഉപയോഗിച്ച ജനറേറ്ററില്‍നിന്നുള്ള വിഷവാദകം ശ്വസിച്ച് പിതാവും ഏഴു കുട്ടികളും മരിച്ചു. മേരിലാന്‍ഡിലെ സോമര്‍സെറ്റ് കൗണ്ടിയിലുള്ള പ്രിന്‍സസ് ആനിയിലാണ് സംഭവം.
യൂറോപ്പില്‍ ഇപ്പോള്‍ താമസിക്കുന്ന ആളുകള്‍ മുന്‍പ് ഈ കോലത്തിലായിരുന്നില്ല. മുന്‍പ് ഇവര്‍ക്ക് വേറെ രൂപമായിരുന്നു, വേറെ നിറമായിരുന്നു. കൊക്കേഷ്യന്‍സ് വര്‍ഗത്തില്‍പ്പെട്ടവരാണ് ഇപ്പോഴുള്ള യൂറോപ്യന്മാര്‍.
യു.എ.ഇ എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റിയുടെ വെബ്‌സെറ്റില്‍ പുതുതായി ഉള്‍പ്പെടുത്തേണ്ട ഭാഷ ഏതെന്നറിയാന്‍ നടത്തുന്ന ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഏറെ ദിവസം മുന്നില്‍നിന്നതിന് ശേഷം മലയാളത്തിന് തിരിച്ചടി. മലയാളത്തെ പിന്‍തള്ളി ഉറുദു മുന്നിലെത്തിയതോടെ വെബ്‌സൈറ്റില്‍ മലയാളം ഉള്‍പ്പെടുത്തുന്ന കാര്യം സംശയത്തിലായി
ബ്രിട്ടണില്‍ പ്രസവാവധി അമ്മമാര്‍ക്ക് മാത്രമല്ല ഇനി മുതല്‍ പിതാവിനും ലഭിക്കും. കുഞ്ഞിനെ പ്രസവിക്കുകയാണെങ്കിലും ദത്തെടുക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്ക് ഈ അവധി പ്രയോജനപ്പെടുത്താന്‍ സാധിക്കും. സാധാരണയായി ബ്രിട്ടണില്‍ അനുവദനീയമായത് 36 ആഴ്ച്ചത്തെ പ്രസവ അവധിയാണ്. അമ്മമാര്‍ക്ക് മാത്രം ബാധകമായിരുന്ന ഇത് ഇനി മുതല്‍ പിതാവിനും ലഭിക്കും.
ദുബായിയില്‍ പ്രകൃതി സൗഹൃദ വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. സ്മാര്‍ട്ട് സിറ്റി പദ്ധതിയെന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി കൂടുതല്‍ ആളുകളെ ഇലക്ട്രിക് കാറുകളിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുകെയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിദേശ നേഴ്‌സുമാരുടെയും മിഡ്‌വൈഫ്‌സിന്റെയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍.