1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പിന്തുണ അര്‍പ്പിച്ച് കമ്പനി മേധാവികളുടെ കത്ത്
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് പിന്തുണ അര്‍പ്പിച്ച് കമ്പനി മേധാവികളുടെ കത്ത്
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് പിന്തുണ അര്‍പ്പിച്ച് യുകെയിലെ നൂറു കണക്കിന് കമ്പനി മേധാവികളുടെ കത്ത്. ബ്രിട്ടീഷ് പത്രമായ ഡെയിലി ടെലിഗ്രാഫിലാണ് കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡന്‍കന്‍ ബനാട്ടിന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.
യുകെയിലെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഏപ്രില്‍ 8 മുതല്‍ എക്‌സിറ്റ് ചെക്കുകള്‍ നിര്‍ബന്ധം
യുകെയിലെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഏപ്രില്‍ 8 മുതല്‍ എക്‌സിറ്റ് ചെക്കുകള്‍ നിര്‍ബന്ധം
സ്വന്തം ലേഖകന്‍: യുകെയിലെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഏപ്രില്‍ 8 മുതല്‍ വീണ്ടും എക്‌സിറ്റ് ചെക്കുകള്‍ നിര്‍ബന്ധമാക്കുന്നു. രാജ്യത്തിന് പുറത്തു പോകുന്നവരുടെ വിശദ വിവരങ്ങള്‍ ശേഖരിക്കുകയാണ് എക്‌സിറ്റ് ചെക്ക് കര്‍ശനമാക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ഭീകരപ്രവര്‍ത്തകരുടേയും കുറ്റവാളികളുടേയും നീക്കങ്ങള്‍ സൂക്ഷമായി നിരീക്ഷിക്കിക്കാനാണ് പുതിയ തീരുമാനം കൈകൊണ്ടതെന്ന് ഹോം ഓഫീസ് അറിയിച്ചു. ആരെല്ലാം എന്തെല്ലാം ആവശ്യത്തിന് രാജ്യത്തിന് പുറത്തു പോകുന്നു …
എലിസബത്ത് രാജ്ഞിയുടെ കൊട്ടാര ജീവനക്കാര്‍ വേതന വര്‍ദ്ധനവിനായി സമരത്തിന്
എലിസബത്ത് രാജ്ഞിയുടെ കൊട്ടാര ജീവനക്കാര്‍ വേതന വര്‍ദ്ധനവിനായി സമരത്തിന്
സ്വന്തം ലേഖകന്‍: വേതന വ്യവസ്ഥകളും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കാനായി സമരം ചെയ്യാനൊരുങ്ങുകയാണ് എലിസബത്ത് രാജ്ഞിയുടെ കൊട്ടാര ജീവനക്കാര്‍. 14,400 രൂപയാണ് കൊട്ടാരം ജീവനക്കാരുടെ ശരാശരി വാര്‍ഷിക വേതനം. ഇത് ദേശീയ ശരാശരിയേക്കാള്‍ ഏറെ താഴെയാണ്. കൊട്ടാരം ജീവനക്കാരകട്ടെ മറ്റു അധിക വേതനം ലഭിക്കാത്ത നിരവധി ജോലികള്‍ ചെയ്യേണ്ടി വരുന്നുണ്ടെന്ന് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊട്ടാരം സന്ദര്‍ശിക്കാന്‍ …
കാറില്‍നിന്ന് വീടിനു തീപിടിച്ചു; പൊള്ളലേറ്റ ഇന്ത്യക്കാരന്‍ ഗുരുതരാവസ്ഥയില്‍
കാറില്‍നിന്ന് വീടിനു തീപിടിച്ചു; പൊള്ളലേറ്റ ഇന്ത്യക്കാരന്‍ ഗുരുതരാവസ്ഥയില്‍
വീടിന് സമീപം പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്ന കാറില്‍നിന്ന് തീ വീട്ടിലേക്ക് ആളിപ്പടര്‍ന്ന് ഇന്ത്യക്കാരന്‍ ഗുരുതരാവസ്ഥയില്‍. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ട്രൂഗാനിനായിലെ റോമക് വേയില്‍ താമസിക്കുന്ന റോബി സിംഹിനാണ് തീപിടുത്തത്തില്‍ ഗുരുതരമായി പരുക്കേറ്റത്
ബ്രിട്ടണില്‍ താമസത്തിന് യോഗ്യമായ റൂറല്‍ പ്ലേസ് റുട്‌ലാന്‍ഡ്
ബ്രിട്ടണില്‍ താമസത്തിന് യോഗ്യമായ റൂറല്‍ പ്ലേസ് റുട്‌ലാന്‍ഡ്
ബ്രിട്ടണില്‍ താമസിക്കാന്‍ അനുയോജ്യമായ ഏറ്റവും മികച്ച ഗ്രാമീണ സ്ഥലം റുട്‌ലാന്‍ഡ്. താമസക്കാരുടെ മികച്ച ആരോഗ്യം, തൊഴില്‍ സാഹചര്യങ്ങള്‍, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചാണ് ഈസ്റ്റ് മിഡ്‌ലാന്‍ഡിലുള്ള റൂട്‌ലാന്‍ഡിനെ മികച്ച റൂറല്‍ പ്ലെയ്‌സായി തെരഞ്ഞെടുത്തത്. ഇതാദ്യമായിട്ടാണ് റൂട്‌ലാന്‍ഡിന് ഇങ്ങനെയൊരു പട്ടം കിട്ടുന്നത്.
ഇതാണോ ലോകത്തിലെ ഏറ്റവും സുന്ദരമായ മുഖങ്ങള്‍ ?
ഇതാണോ ലോകത്തിലെ ഏറ്റവും സുന്ദരമായ മുഖങ്ങള്‍ ?
കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ നടന്നു കഴിയുമ്പോള്‍ പ്രതികളുടെ രൂപരേഖ തയാറാക്കുന്നതിന് പൊലീസ് ഉപയോഗിക്കുന്ന സോഫ്റ്റുവെയര്‍ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും സുന്ദരമായ മുഖങ്ങള്‍ വികസിപ്പിച്ചിരിക്കുകയാണ് ശാസ്ത്രലോകം.
കാമറൂണ്‍ ഭരണം നിലനിര്‍ത്താതിരിക്കാന്‍ ലേബര്‍ പാര്‍ട്ടി നിയമോപദേശം തേടുന്നു
കാമറൂണ്‍ ഭരണം നിലനിര്‍ത്താതിരിക്കാന്‍ ലേബര്‍ പാര്‍ട്ടി നിയമോപദേശം തേടുന്നു
ഭൂരിപക്ഷം ഇല്ലെങ്കിലും ഡേവിഡ് കാമറൂണ്‍ അധികാരത്തില്‍ കടിച്ചു തൂങ്ങി കിടക്കുമോ എന്ന ഭയമുള്ളതിനാല്‍ എഡ് മിലിബാന്‍ഡും ലേബര്‍ പാര്‍ട്ടിയും നിയമോപദേശം തേടിയിരിക്കുകയാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് എംപിമാരുടെ എണ്ണം കുറവാണെങ്കിലും ലേബര്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു മാസത്തേക്ക് ഭരണത്തില്‍ തുടരാനുള്ള നീക്കം കാമറൂണിന്‌റെ ഭാഗത്തുനിന്ന് ഉണ്ടായേക്കും എന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ലേബര്‍ പാര്‍ട്ടിയുടെ നീക്കം.
തെറ്റായ ആരോപണങ്ങളുടെ പേരില്‍ ജോലി ഉപേക്ഷിക്കുന്ന അധ്യാപകരുടെ എണ്ണം വര്‍ദ്ധിക്കുന്നു
തെറ്റായ ആരോപണങ്ങളുടെ പേരില്‍ ജോലി ഉപേക്ഷിക്കുന്ന അധ്യാപകരുടെ എണ്ണം വര്‍ദ്ധിക്കുന്നു
തെറ്റായ കുറ്റാരോപണങ്ങളുടെ പേരില്‍ നിരവധി ടീച്ചര്‍മാര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും തൊഴില്‍ ഉപേക്ഷിക്കേണ്ടി വരുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. തങ്ങള്‍ക്കെതിരെ നിലവില്‍ ആരോപണങ്ങള്‍ ഒന്നും ഇല്ലെങ്കിലും ഭാവിയില്‍ വന്നേക്കുമോ എന്ന ആശങ്കയെ തുടര്‍ന്ന് ഈ പ്രൊഫഷന്‍ തന്നെ ഉപേക്ഷിക്കാന്‍ നീക്കം നടത്തുന്നവരുമുണ്ട് അധ്യാപകവൃത്തിയില്‍.
യമനില്‍ കുടുങ്ങിയ മലയാളികളെ തിരികെ എത്തിച്ചു തുടങ്ങി; ആദ്യം എത്തിയത് മൂന്ന് മലയാളികള്‍; കൂടുതല്‍ ആളുകള്‍ ഉടനെത്തും
യമനില്‍ കുടുങ്ങിയ മലയാളികളെ തിരികെ എത്തിച്ചു തുടങ്ങി; ആദ്യം എത്തിയത് മൂന്ന് മലയാളികള്‍; കൂടുതല്‍ ആളുകള്‍ ഉടനെത്തും
ആഭ്യന്തര കലാപം രൂക്ഷമായ യെമനില്‍നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്തി തുടങ്ങി. യെമനില്‍നിന്ന് പുറത്തുകടന്ന ആദ്യസംഘത്തിലുണ്ടായിരുന്ന മൂന്നു മലയാളികള്‍ ഇന്ന് പുലര്‍ച്ചെ കേരളത്തിലെത്തി. ഒരാള്‍ തിരുവനന്തപുരം വിമാനത്താവളത്തിലും രണ്ടു പേര്‍ നെടുംബാശ്ശേരി വിമാനത്താവളത്തിലുമാണ് എത്തിയത്.
ഇന്ത്യന്‍ ഓപ്പണ്‍ സൈനയ്ക്കും ശ്രീകാന്തിനും കിരീടം; ഇത്തവണ കിരീട ജേതാക്കള്‍ ഇന്ത്യക്കാര്‍
ഇന്ത്യന്‍ ഓപ്പണ്‍ സൈനയ്ക്കും ശ്രീകാന്തിനും കിരീടം; ഇത്തവണ കിരീട ജേതാക്കള്‍ ഇന്ത്യക്കാര്‍
ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരിസ് വനിതാ സിംഗിള്‍സില്‍ സൈന നെഹ്‌വാളിനും പുരുഷ സിംഗിള്‍സില്‍ ശ്രീകാന്തിനും കിരീടം. തായ്‌ലണ്ട് താരം റാച്ചനോക്ക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സൈന കിരീടം നേടിയത്.