അമിതവണ്ണം ഉള്ളവര്‍ക്കും മദ്യത്തിനും മയക്കുമരുന്നിനും അടിമയായവര്‍ക്കും ഹെല്‍ത്ത് ബെനഫ്റ്റ് നല്‍കുന്നതിനെക്കുറിച്ച് പുനപരിശോധിക്കാന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സമിതിയെ നിയോഗിച്ചു.
കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന മൂന്ന് മാസത്തിനുള്ളില്‍ എന്‍എച്ച്എസില്‍ 20,000 ശസ്ത്രക്രിയകള്‍ മാറ്റിവെച്ചിട്ടുണ്ടെന്ന് കണക്കുകള്‍. അവസാന നിമിഷം മാറ്റിവെച്ച ശസ്ത്രക്രിയകളാണ് ഇവയില്‍ ഏറെയും.
അംഗഹീനനായ പട്ടാളക്കാരന്‍ ക്യാപ്റ്റന്‍ ഗയ് ഡിസ്‌നി കുതിരയോട്ട മത്സരത്തില്‍ രചിച്ചത് പുതുചരിത്രം.
റിവഞ്ച് പോണിനെതിരെ സര്‍ക്കാര്‍ വക പോസ്റ്റര്‍ പ്രചരണം. പങ്കാളിയുടെ അനുവാദമില്ലാതെ സ്വകാര്യ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാക്കുന്നതിന്റെ മുന്നോടിയായിട്ടാണ് പോസ്റ്റര്‍ പ്രചരണത്തിലൂടെ ബോധവത്ക്കരണം നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ആഗോള വ്യാപകമായി മാധ്യമ സ്വാതന്ത്ര്യത്തിന് തടസ്സങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് മീഡിയാ വാച്ച് ഡോഗ്. സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ നടത്തുന്ന കൊലപാതകങ്ങള്‍, പാരിസില്‍ ഷാര്‍ലി യെബ്ദോയ്ക്ക് നേരെ നടന്ന ആക്രമണം എന്നിവ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ കാലത്ത് സംഭവിച്ച ഏറ്റവും വലിയ ആക്രമണമാണ്.
നോര്‍ത്ത് ലണ്ടനിലെ സ്‌കൂള്‍ മെനുവില്‍ ഇനി മുതല്‍ പന്നിയിറച്ചി കൊണ്ടുണ്ടാക്കിയ വിഭവങ്ങളൊന്നും ഉണ്ടാവില്ല. മതപരമായ കാരണങ്ങള്‍ മുന്‍നിര്‍ത്തി പോര്‍ക്ക് മെനുവില്‍നിന്ന് ഒഴിവാക്കിയതാണ് കാരണം.
ബ്രിട്ടീഷ് സ്ത്രീകളില്‍ പകുതി പേരും കൊല ചെയ്യപ്പെടുന്നത് പങ്കാളിയാലോ മുന്‍പങ്കാളിയാലോ എന്ന് പഠനം. പുരുഷന്മാരാല്‍ കൊലചെയ്യപ്പെട്ട സ്ത്രീകളുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഈ കണക്കുകള്‍ ലഭ്യമായത്.
ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം വിവാഹേതര ബന്ധങ്ങള്‍ അവരെ ആശങ്കപ്പെടുത്തുന്നില്ല. അവര്‍ക്ക് ആശങ്കപ്പെടാന്‍ ജീവിതത്തില്‍ മറ്റ് പലതുമുണ്ട്. ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളില്‍പ്പെട്ട് ഉഴലുന്നവര്‍ക്ക് വിവാഹേതര ബന്ധങ്ങള്‍ അത്ര പ്രശ്‌നമല്ല.
ലോക ടൂറീസം ഭൂപടത്തില്‍ യുകെയ്ക്ക് നിര്‍ണായകമായ സ്ഥാനമുണ്ട്. ലോകത്തിലെ തന്നെ സമ്പന്ന നഗരങ്ങളിലൊന്നായ ലണ്ടന്‍ സന്ദര്‍ശകര്‍ക്കും മറ്റും ഏറെ ഇഷ്ടമാണ്. യുകെ സന്ദര്‍ശിക്കാനെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിലും അവര്‍ ചെലവഴിക്കുന്ന തുകയുടെ കാര്യത്തിലും 2014ല്‍ രേഖപ്പെടുത്തിയിരിക്കുന്നത് റെക്കോര്‍ഡ് വര്‍ദ്ധനയാണ്.
ബ്രിട്ടണിലെ മുസ്ലീം കുട്ടികളുടെ എണ്ണം കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍. ബ്രിട്ടന്റെ സാമൂഹീക വ്യവസ്ഥിതിയില്‍ ഇത്തരത്തിലുള്ള മാറ്റം ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്നാണ് ഈ മേഖലയില്‍ പഠനം നടത്തുന്നവരുടെ അഭിപ്രായം.