സ്പീഡ് ലിമിറ്റിനെ മറികടന്ന് കാറോടിച്ച മുന്‍ ചെല്‍സി, ലിവര്‍പൂള്‍ താരം ഫെര്‍ണാണ്ടോ ടോറസിന് പിഴ. 400 പൗണ്ട് പിഴയടക്കാനാണ് സ്റ്റെയിന്‍സ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.
സ്‌കോട്ട്‌ലന്‍ഡില്‍ നടന്ന റെഫറണ്ടത്തിന് ശേഷം റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളില്‍ കുതിച്ച് ചാട്ടമുണ്ടായതായി കണക്കുകള്‍. സ്‌കോട്ടീഷ് കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളില്‍ നടന്ന നിക്ഷേപത്തില്‍ 81 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
കുട്ടികളോടൊത്ത് യാത്ര ചെയ്യുമ്പോള്‍ കാറിനുള്ളില്‍ മാതാപിതാക്കളോ ബന്ധുക്കളോ പുകവലിക്കാന്‍ പാടില്ലെന്നുള്ള നിയമത്തിന്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അംഗീകാരം.
മെഡിറ്ററേനിയന്‍ കടലില്‍ മോട്ടോര്‍ ബോട്ടുകള്‍ മുങ്ങി നൂറു കണക്കിന് ആളുകള്‍ മരിക്കുന്നത് പതിവ് വാര്‍ത്തയാകുന്നുണ്. കഴിഞ്ഞ ദിവസവും അത്തരത്തിലൊരു സംഭവം നടന്നിട്ടുണ്ടെന്ന് യൂണൈറ്റഡ് നേഷന്‍സ് ഹൈക്കമ്മീഷന്‍ ഫോര്‍ റെഫ്യൂജീസിനെ ഉദ്ധരിച്ച് എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
എയര്‍ക്രാഫ്റ്റ് എന്‍ജിന്‍ ഫെയിലര്‍ സംഭവിച്ചാല്‍ എന്ത് ചെയ്യണമെന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയാതെ പോയ പത്ത് പൈലറ്റുമാരെ ട്രാന്‍സ് ഏഷ്യ സസ്‌പെന്‍ഡ് ചെയ്തു. തായ്‌വാന്റെ ഏവിയേഷന്‍ റെഗുലേറ്ററാണ് ഇക്കാര്യം അറിയിച്ചത്
ബ്രിട്ടണിലെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ കാമുകന്മാരില്‍ നിന്ന് പീഡനങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്ന് പഠന റിപ്പോര്‍ട്ട്
ഫ്രഞ്ച് മാഗസിന്‍ ഷാര്‍ലി യെബ്ദോയുടെ പ്രത്യേക പതിപ്പ് വിറ്റ ന്യൂസ് ഏജന്റുമാരെ യുകെ പൊലീസ് ചോദ്യം ചെയ്യുന്നതായി റിപ്പോര്‍ട്ട്. യുകെ പത്രമായ ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
2016 മുതല്‍ മൂന്ന് വര്‍ഷത്തേക്ക് പ്രീമിയല്‍ ലീഗ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള അവകാശം സ്‌കൈ, ബിടി സ്‌പോര്‍ട്ട് എന്നീ ചാനലുകള്‍ നേടി. മുന്‍ കരാറുകളെക്കാള്‍ 71 ശതമാനം തുക അധികം നല്‍കിയാണ് ഇത്തവണ സംപ്രേഷണാവകാശം നേടിയിരിക്കുന്നത്.
ബ്രിട്ടണിലെ തടവറകളില്‍ ആയിര കണക്കിന് ആളുകള്‍ ലൈംഗിക ചൂഷണത്തിനും പീഡനത്തിനും ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്
അയര്‍ലന്‍ഡില്‍ മൂന്നാംലിംഗക്കാരോട് വിവേചനമെന്ന് റിപ്പോര്‍ട്ട്. ഗേ ആന്‍ഡ് ലെസ്ബിയന്‍ ഇക്വാളിറ്റി നെറ്റുവര്‍ക്ക് നടത്തിയ പഠനത്തിലാണ് ഗേ ആന്‍ഡ് ലെസ്ബിയന്‍ വിഭാഗത്തില്‍പ്പെട്ട 30 ശതമാനം ആളുകള്‍ ജോലി സ്ഥലത്ത് വിവേചനം നേരിടുന്നുണ്ടെന്ന് കണ്ടെത്തിയത്.