സ്വന്തം ലേഖകൻ: പെരുന്നാൾ (ഈദുൽ ഫിത്ർ) പ്രമാണിച്ച് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഈ മാസം (ഏപ്രിൽ) 8 മുതൽ അറബി മാസം ശവ്വാൽ 3 വരെയാണ് അവധി. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധി ദിനങ്ങൾ നാലോ, അഞ്ചോ ലഭിക്കും. ഏപ്രിൽ 9 ചൊവ്വാഴ്ചയോ 10 ബുധനാഴ്ചയോ ആണ് രാജ്യത്ത് പെരുന്നാൾ പ്രതീക്ഷിക്കുന്നത്. തൊട്ടുമുൻപുള്ള വാരാന്ത്യഅവധിയും …
സ്വന്തം ലേഖകൻ: ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സമ്മര്‍ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മസ്‌കത്തില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 40 നഗരങ്ങളിലേക്ക് ഒമാന്‍ എയര്‍ സര്‍വീസ് നടത്തും. ആഭ്യന്തര സെക്ടറുകളായ സലാലയിലേക്ക് ഇരുപത്തിനാലും ഖസബിലേക്ക് ആറും പ്രതിവാര സര്‍വീസുകള്‍ നടത്തുമെന്നും കമ്പനി അറിയിച്ചു. കേരള സെക്ടറുകളില്‍ 28 പ്രതിവാര സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് …
സ്വന്തം ലേഖകൻ: കുവൈത്ത്, സൗദി അറേബ്യ രാജ്യ തലസ്ഥാനങ്ങളെ രണ്ടു മണിക്കൂര്‍ കൊണ്ട് ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ അതിവേഗ റെയില്‍വേ നെറ്റ്വര്‍ക്ക് പദ്ധതി പുരോഗമിക്കുന്നു. പദ്ധതി 2028 ഓടെ പൂര്‍ത്തിയാകുമെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം പ്രതീക്ഷിക്കുന്നു. ജിസിസി രാജ്യങ്ങള്‍ക്കിടയിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കുന്ന തന്ത്രപ്രധാനമായ ജിസിസി റെയില്‍വേ നെറ്റ്വര്‍ക്ക് പദ്ധതിയുടെ ഭാഗമാണിത്. റിയാദ്-കുവൈത്ത് അതിവേഗ റെയില്‍ പദ്ധതിക്ക് …
സ്വന്തം ലേഖകൻ: വീസ സമ്പ്രദായം പുനഃപരിശോധിക്കാനും കുടിയേറ്റ നിയമങ്ങള്‍ കർശനമാക്കാനും ന്യുസിലന്‍ഡ്. കഴിഞ്ഞ വർഷം ന്യൂസിലന്‍ഡിലേക്കുള്ള കുടിയേറ്റം സര്‍വകാല റെക്കോര്‍ഡിലേക്ക് എതിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നീക്കം. കഴിഞ്ഞ വർഷം മാത്രം 1.73 ലക്ഷം പേരാണ് രാജ്യത്തേക്ക് കുടിയേറിയത്. സുസ്ഥിരമല്ലാത്ത കുടിയേറ്റത്തിന് കാരണമായെന്ന് വിമർശിക്കപ്പെടുന്ന വീസ സമ്പ്രദായം രാജ്യം പുതുക്കുന്നത്. കോവിഡ് മൂലം തൊഴിലാളുടെ എണ്ണത്തിലുണ്ടായ കുറവ് നികത്താന്‍ …
സ്വന്തം ലേഖകൻ: യുകെയിൽ സമ്മര്‍ സീസണ്‍ ആരംഭിക്കവേ വാഹന ഉപയോക്താക്കള്‍ക്ക് ഹെഡ്‌ലൈറ്റ് ഉപയോഗം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നറിയിപ്പ്. നിങ്ങളുടെ കാറുകളുടെ ഹെഡ്‌ലൈറ്റ് എതിരെ വരുന്ന ഡ്രൈവര്‍മാരുടെ കാഴ്ചയെ തടസപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ വളരെ നേരത്തെ ഹെഡ്ലൈറ്റുകള്‍ ഓണാക്കരുതെന്നാണ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. മാത്രമല്ല, ലൈറ്റ് മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കുകയും വേണം. ഹെഡ്ലൈറ്റുകള്‍ ഓണാക്കാനുള്ള …
സ്വന്തം ലേഖകൻ: അയർലൻഡിൽ റോഡപകടങ്ങളെ തുടർന്നുള്ള മരണങ്ങളിൽ വൻ വർധന. ഏപ്രില്‍ 2 വരെയുള്ള കണക്കുകൾ പ്രകാരം ഈ വര്‍ഷം 58 പേരുടെ ജീവനാണ് രാജ്യത്തെ വിവിധ റോഡുകളില്‍ നഷ്ടപ്പെട്ടത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 16 പേരാണ് കൂടുതലായി മരിച്ചത്. റോഡപകടമരണങ്ങള്‍ വര്‍ധിക്കുന്നതിന് പ്രധാന കാരണങ്ങളിൽ ഡ്രൈവിങിനിടയിലെ അമിതവേഗതയും ലഹരിമരുന്ന് ഉപയോഗവും ഉൾപ്പെടുന്നുവെന്ന് പഠന …
സ്വന്തം ലേഖകൻ: ജര്‍മന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം മാത്രമാണ് യൂണിഫോമിനുള്ള വസ്തുക്കൾ ലഭ്യമാകുന്നതെന്ന പരാതി വ്യാപകമാകുന്നു. പൂര്‍ണ യൂണിഫോമില്ലെങ്കില്‍ പൊതുജനങ്ങളില്‍ നിന്ന് ബഹുമാനം കിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ, യൂണിഫോം ക്ഷാമത്തില്‍ പ്രതിഷേധിച്ച് രണ്ടു പൊലീസുകാര്‍ പാന്‍റസിടാതെ പരസ്യമായി പ്രതിഷേധിച്ചു. ഈ ദൃശ്യങ്ങൾ യൂട്യൂബിലൂടെ പങ്കുവച്ചു. രണ്ടു ഉദ്യോഗസ്ഥർ ജര്‍മന്‍ പൊലീസിന്‍റെ …
സ്വന്തം ലേഖകൻ: വിമാനത്തിലിരുന്ന് കപ്പില്‍ മൂത്രമൊഴിച്ച 53-കാരന് പിഴശിക്ഷ വിധിച്ച് കോടതി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം. സിഡ്‌നിയിലെ കോടതിയാണ് ഇയാള്‍ക്ക് 600 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 32,000 ഇന്ത്യന്‍ രൂപ) പിഴയിട്ടത്. ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാന്‍ഡില്‍നിന്ന് സിഡ്‌നിയിലേക്ക് എത്തിയ എയര്‍ ന്യൂസിലാന്‍ഡ് വിമാനത്തിലാണ് സംഭവം നടന്നത്. ലാന്‍ഡ് ചെയ്തശേഷം ഏത് ടെര്‍മിനല്‍ ഗെയിറ്റിലേക്കാണ് പോകേണ്ടതെന്ന അറിയിപ്പ് ലഭിക്കാനായി …
സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് മേയ് ഒന്നു മുതൽ റാസൽഖൈമയിൽ നിന്ന് കണ്ണൂരിലേക്കും 2 മുതൽ ലക്നൗവിലേക്കും പുതിയ സർവീസ് ആരംഭിക്കുന്നു. അബുദാബിയിൽനിന്ന് കണ്ണൂർ, കൊച്ചി, മുംബൈ സെക്ടറിലേക്ക് സർവീസ് വർധിപ്പിച്ചു. പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച് എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി – ഇന്ത്യ സെക്ടറിലെ സർവീസുകളുടെ എണ്ണം ആഴ്ചയിൽ 31ൽ നിന്ന് 43 …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ മുതിര്‍ന്ന ഡോക്ടര്‍മാര്‍ സര്‍ക്കാരുമായുള്ള ശമ്പള തര്‍ക്കം അവസാനിപ്പിച്ചു . രണ്ട് പ്രധാന ട്രേഡ് യൂണിയനുകളില്‍ നിന്നുള്ള കണ്‍സള്‍ട്ടന്റുകള്‍ പുതിയ ശമ്പള കരാറിനെ പിന്തുണച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ചിലര്‍ക്ക് ഏകദേശം 20% ശമ്പള വര്‍ദ്ധനവ് ലഭിക്കുമെന്നാണ് ഇതിനര്‍ത്ഥം. കഴിഞ്ഞ മാസങ്ങളില്‍ കണ്‍സള്‍ട്ടന്റുമാരുടെ നാല് പണിമുടക്കിനെ തുടര്‍ന്നാണിത്. എന്നിരുന്നാലും, ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ …