യുഎഇയില്‍ ആളില്ലാ വിമാനങ്ങള്‍ ഉപയോഗത്തില്‍ നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്തുന്നു. ഒരു കിലോയ്ക്ക് മുകളില്‍ ഭാരമുള്ള ആളില്ലാ എയര്‍ ക്രാഫ്റ്റുകള്‍ ജനറല്‍ ഏവിയേഷന്‍ അഥോറിറ്റിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് യുഎഇയില്‍ നിയമമാക്കാന്‍ പോകുകയാണ്.
തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ സൗദി അറേബ്യ വിപുലമായ നിയമ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. തൊഴിലാളികളെ ചൂഷണം ചെയ്യുന്നവരെ കോടതികളില്‍ വിചാരണ ചെയ്തു ശിക്ഷിക്കുന്നതിനായി ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പബ്ലിക് പ്രോസിക്യൂഷന്‍ ബ്യൂറോ ആയിരിക്കും കേസുകള്‍ കൈകാര്യം ചെയ്യുന്നത്.
ബുദ്ധിയുറക്കാത്ത കാലത്ത് സംഭവിച്ച തെറ്റിന്റെ പേരില്‍ ലോകത്ത് ഏറ്റവും അപഹസിക്കപ്പെട്ട ആളാണ് താനെന്ന് മോണിക്കാ ലെവിന്‍സ്‌കി. ബില്‍ കഌന്റണുമായി ബന്ധപ്പെട്ട ലൈംഗിക വിവാദത്തെ തുടര്‍ന്ന് തകര്‍ന്നു പോയ ജീവിതം തിരിച്ചു പിടിക്കാന്‍ താന്‍ ഏറെ പണിപ്പെട്ടെന്നും മോണിക്ക പറഞ്ഞു.
യമന്റെ തലസ്ഥാനമായ സാനയില്‍ മൂന്ന് വ്യത്യസ്ത മുസ്ലീം പള്ളികളില്‍ ഉണ്ടായ ബോംബ് സ്‌ഫോടനങ്ങളിലായി 55 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ചാവേറുകളാണ് മൂന്ന് മുസ്ലീം പള്ളികളിലും സ്‌ഫോടനം നടത്തിയത്. കൊല്ലപ്പെട്ട ആളുകളുടെ എണ്ണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം, കാരണം പുറത്തു വരുന്നത് ഔദ്യോഗികമായ കണക്കുകളല്ല.
വിദേശ മലയാളികള്‍ നാട്ടിലേക്ക് തിരികെ എത്തുമ്പോള്‍ കൂടെക്കരുതുന്ന വസ്തുക്കളിലൊന്നാണ് പെര്‍ഫ്യൂം. വിദേശത്ത്‌നിന്നു തിരികെ വരുമ്പോള്‍ കൈയ്യില്‍ പെര്‍ഫ്യൂമില്ലെങ്കില്‍ അതൊരു കുറച്ചിലാണെന്നാണ് പ്രവാസികള്‍ പോലും കരുതുന്നത്, പ്രത്യേകിച്ചും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍. അത്തരക്കാരെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയാണിത്.
വിദേശത്തു നല്ല ഒരു ഹോസ്പിറ്റലില്‍ മാന്യമായ ശമ്പളത്തോടെ മികച്ച ജീവിതസാഹചര്യങ്ങളില്‍ ഒരു ജോലി എന്നത് ഏതൊരു മലയാളി നെഴ്‌സിന്റ്‌റെയും സ്വപ്നമാണ്.അതിനായി കടം വാങ്ങിയും എജെന്റ്റ്റുമാര്‍ക്കു മുന്നില്‍ വിലപേശലുകള്‍ നടത്തിയും കിട്ടുന്ന ജോലിക്കായി വിദേശത്തേക്ക് പോകുന്ന കാലം അവസാനിക്കുന്നു എന്ന നല്ല വാര്‍ത്തയാണ് ഇപ്പോള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ …
പിന്‍കാലുകളുപയോഗിച്ച് നടന്നുകൊണ്ടിരുന്ന മുതലകള്‍ ജീവിച്ചിരുന്നുവെന്ന് പഠനം. ഫോസിലുകളെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞന്മാരാണ് പുരാതന ജീവിവര്‍ഗ്ഗങ്ങളിലേക്ക് വെളിച്ചം വീശുന്ന കണ്ടുപിടുത്തത്തിന്റെ വക്താക്കള്‍. നോര്‍ത്ത് കരോളിന സര്‍വകലാശാലയും നോര്‍ത്ത് കരോളിനയിലെ മ്യൂസിയം ഓഫ് നാച്ചുറല്‍ സയന്‍സിലെ ഗവേഷണ വിഭാഗവുമാണ് പഠനത്തിന് പിന്നില്‍.
ഓസ്‌ട്രേലിയന്‍ മുന്‍ പ്രധാനമന്ത്രി മാല്‍കം ഫ്രാസര്‍ (84) അന്തരിച്ചു. 1975 മുതല്‍ 1983 വരെയുള്ള കാലഘട്ടത്തിലായിരുന്നു ഫ്രാസര്‍ ഓസ്‌ട്രേലിയയുടെ പ്രധാനമന്ത്രി പദം അലങ്കരിച്ചത്. ഭരണഘടനാ പതിസന്ധി നേരിട്ട സമയത്താണ് ഫ്രാസര്‍ പ്രധാനമന്ത്രിയായി അധികാരമേറ്റത്. മുന്ന് തവണ ഫ്രാസര്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.
ടുണീഷ്യയില്‍ ദേശീയ മ്യൂസിയത്തില്‍ 27 ഓളം പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഭീകര സംഘടന ഏറ്റെടുത്തു.
സൗജന്യ മെസേജിംഗ് ആപ്പായ വാട്ട്‌സ്ആപ്പ് ലോകത്തെമ്പാടും വോയിസ് കോളിംഗ്് സംവിധാനം അവതരിപ്പിച്ചു. പക്ഷെ, യുഎഇയിലുള്ള ആളുകള്‍ക്ക് വാട്ട്‌സ്ആപ്പിന്റെ ഈ സൗജന്യ സേവനം ഉപയോഗിക്കാന്‍ കഴിയില്ല.