ഹാംപ്‌ഷെയറില്‍ മൂന്നു പേര്‍ക്ക് പക്ഷിപ്പനിയുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് ആളുകള്‍ ആശങ്കയില്‍. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റ്, ഫുഡ് ആന്‍ഡ് റൂറല്‍ അഫെയ്‌സ് എന്നിവിടങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് രോഗമുണ്ടെന്ന സംശയമുണ്ടായത്
അവിവാഹിതയായ അമ്മ തന്നെ വില്‍ക്കുന്നതിനായി ഇബെയില്‍ പരസ്യം നല്‍കി. ഏറ്റവും അധികം തുക ഓഫര്‍ ചെയ്യുന്ന ആളമായിട്ടായിരിക്കും ലൂയിസ് കര്‍ട്ടിസ് എന്ന 49 കാരി വില്‍പ്പന ഉറപ്പിക്കുക.
പാശ്ചാത്യ ജീവിതരീതിയെ ചൊല്ലിയും സംസ്‌കാരത്തെ ചൊല്ലിയും തമ്മില്‍ കലഹിച്ച കാമുകി കാമുകനെ കുത്തിക്കൊന്നു. മുസ്ലീം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പെണ്‍കുട്ടിയാണ് കാമുകന്‍ അധികമായി തന്റെമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കാമുകനെ കുത്തി കൊന്നത്.
റയല്‍ മാഡ്രിഡ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മൂല്യ 300 മില്യണ്‍ പൗണ്ടിലേറെയാണെന്ന് റൊണാള്‍ഡോയുടെ ഏജന്റ്. നാളെ റയല്‍ മാഡ്രിഡ് ക്രിസ്റ്റിയാനോയെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തീരുമാനിച്ചാല്‍ 300 മില്യണ്‍ പൗണ്ടായിരിക്കും ക്രിസ്റ്റ്യാനോയുടെ മൂല്യമെന്ന് ജോര്‍ഡ് മെന്‍ഡസ് ബിബിസി സ്‌പോര്‍ട്ട്‌സിനോട് പറഞ്ഞു.
ഇംഗ്ലണ്ടിലെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ കുറ്റവാളികളുടെ ഫോട്ടോകളും വിവരങ്ങളും സൂക്ഷിക്കുന്ന ഡേറ്റാ ബേസില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത് ആയിര കണക്കിന് നിരപരാധികളുടെ ഫോട്ടോകളും. കുറ്റവാളികളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനൊപ്പം പൊതുജനങ്ങളുടെ ഇമേജൂകള്‍ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ് എന്നുള്ള കോടതിയുടെ വിധി നിലനില്‍ക്കെയാണ് നിയമങ്ങള്‍ കാറ്റിപ്പറത്തി കൊണ്ടുള്ള നിയമപാലകരുടെ നടപടി.
മൂന്നു പേരുടെ ഡിഎന്‍എ ഉപയോഗിച്ച് ഐവിഎഫിലൂടെ കുട്ടികളുടെ ഉല്‍പ്പാദിപ്പിക്കുന്നതിന് അനുമതി നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ വോട്ടിംഗിന് ഒരുങ്ങി ബ്രിട്ടീഷ് പാര്‍ലമെന്റ്.
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍നിന്ന് രണ്ടാമത്തെ ആരോഗ്യപ്രവര്‍ത്തകനും ഇബോള ഏറ്റതിനെ തുടര്‍ന്ന് ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത് ആശങ്ക വര്‍ദ്ധിപ്പിച്ചു. ആഫ്രിക്കയിലെ ഇബോള ബാധിതരായ ആളുകളെ ചികിത്സിക്കുന്നതിനിടയില്‍ സൂചി കൊണ്ട് മുറിവേറ്റാണ് രണ്ടാമത്തെ ആള്‍ക്കും ഇബോള വൈറസ് പിടിപെട്ടതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ആശുപത്രിയില്‍ എത്തിച്ചയാള്‍ക്കും സമാനമായ രീതിയിലായിരുന്നു ഇബോള വൈറസ് പിടിപെട്ടത്. കഴിഞ്ഞ ദിവസം പടിഞ്ഞാറന്‍ …
യുകെയിലെ സ്‌കൂളുകളില്‍ നിന്ന് ഓരോ വര്‍ഷവും ആയിരക്കണക്കിന് കൗമാരക്കാരാണ് കൊഴിഞ്ഞു പോകുന്നത്. ഇത് സര്‍ക്കാരിന് വരുത്തിവെയ്ക്കുന്നത് 800 മില്യണ്‍ പൗണ്ടിന്റെ ചെലവാണെന്ന് കൗണ്‍സില്‍. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പാക്കുന്ന നയങ്ങളാണ്
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം എയ്ഞ്ചല്‍ ഡീ മരിയയുടെ വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്.
നോര്‍ത്ത് കോണ്‍വാളില്‍ സഹോദരിയുടെ ചിതാഭസ്മം കടലില്‍ ഒഴുക്കുന്നതിനിടെ 51കാരനെ കടലെടുത്തു. ടിന്‍ടാഗലിന് സമീപമുലഌട്രെബര്‍വിത്ത് സ്ട്രാന്‍ഡിലാണ് ഷെയ്ന്‍ ഗാലിയേഴ്‌സിനെ അവസാനമായി കണ്ടത്.