കഴിഞ്ഞ 30 വര്‍ഷമായി യുകെയിലുണ്ടായിരുന്ന ഒരു പൗണ്ട് കോയിന്റെ മുഖം മാറുന്നു. പുതിയ കോയിന്റെ ഡിസൈനിന് സര്‍ക്കാര്‍ അനുവാദം നല്കി. ബജറ്റില്‍ ചാന്‍സിലര്‍ ജോര്‍ജ് ഓസ്ബോണ്‍ പുതിയ കോയിന്റെ ഡിസൈന്‍ അവതരിപ്പിക്കും.
ചാന്‍സിലര്‍ ജോര്‍ജ് ഓസ്ബോണ്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ വാര്‍ഷിക ടാക്സ് റിട്ടേണ്‍സ് സമര്‍പ്പിക്കുന്ന നടപടിക്രമം അവസാനിപ്പിക്കും. അതിനു പകരമായി ഡിജിറ്റല്‍ ടാക്സ് റിട്ടേണ്‍സ് പദ്ധതി അവതരിപ്പിക്കും.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ തുടക്കവും വളര്‍ച്ചയും വിശദീകരിക്കുന്ന പുസ്തകം പുറത്തിറങ്ങുന്നു. മിഡില്‍ ഈസ്റ്റ് മേഖലയിലെ ഐഎസിന്റെ സാന്നിദ്ധ്യവും വളര്‍ച്ചയുമാണ് പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. '
യാത്രക്കാരന് 'ജിഹാദി' 'ജിഹാദി' എന്ന് നിലവിളിച്ചുകൊണ്ട് കോക്ക്പിറ്റിനെ സമീപിച്ചതിനെ തുടര്‍ന്ന്യുണൈറ്റഡ്എയര്‍ലൈന്‍ വിമാനം അടിയന്തിരമായി താഴെയിറക്കി.
ഓഫീസ് കമ്പ്യൂട്ടറില്‍ പോണ് വീഡിയോ കണ്ട മൂന്ന് ജഡ്ജിമാരെ പുറത്താക്കി. ലണ്ടനിലാണ് സംഭവം. ജഡ്ജിമാര്‍ ഔദ്യോഗിക കമ്പ്യൂട്ടറുകളില്‍ നിന്ന് പോണ് വീഡിയോകള്‍ കണ്ടുവെന്ന് ഐടി വിഭാഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ നാലാമൊതു ജഡ്ജി ജോലി രാജി വച്ചിരുന്നു.
ഒന്നില്‍ കൂടുതല്‍ വാഹനങ്ങളുള്ള വീടുകളുടെ എണ്ണത്തില്‍ ദുബായ് ന്യൂയോര്‍ക്കിനെയും ലണ്ടനെയും മറികടന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെയാണ് ഏറ്റവും മുന്തിയ നഗരങ്ങളെന്ന് അറിയപ്പെടുന്ന നഗരങ്ങളെപ്പോലും പിന്നിലാക്കി ദുബായ് വാഹനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ മുന്നേറുന്നത്.
ഭാര്യയെ സ്യൂട്ട്കേസില്‍ പായ്ക്ക് ചെയ്ത് യൂറോപ്യന്‍ യൂണിയനിലേക്കു കടത്താന്‍ ഫ്രഞ്ചുകാരന് ഭര്‍ത്തവിന്റെ ശ്രമം പൊളിഞ്ഞു. ഭാര്യയ്ക്ക് വിസയില്ലാതിരുന്നതിനാല്‍ സ്യൂട്ട്കേസില്‍ പായ്ക്ക് ചെയ്ത് കടത്താനായിരുന്നു അറുപത് വയസുള്ള ഫ്രഞ്ചുകാരന്റെ ശ്രമം.
യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നഴ്സുമാര്‍, മിഡ്വൈഫുമാര്‍, ഡന്റിസ്റ്റുകള്‍ എന്നിവര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരിശോധന നിര്‍ബന്ധമാക്കി. എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നിന്ന് യുകെയില്‍ പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സുകള്‍ ലഭിക്കുന്നതിന് മുമ്പ് ഈ വിദേശ തൊഴിലാളികള്‍ ഈ ടെസ്റ്റുകള്‍ പാസാകേണ്ടതുണ്ട്. എന്‍എച്ച്എസില്‍ നിയമനം ലഭിക്കുന്ന യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നുള്ള ഡോക്ടര്‍മാര്‍ക്ക് ഇംഗ്ലീഷ് ഭാഷാ ടെസ്റ്റ് നിര്‍ബന്ധമാക്കികൊണ്ട് കഴിഞ്ഞ വര്‍ഷം …
സ്കോട്ടിഷ് നാഷ്ണല്‍ പാര്‍ട്ടിയുമായുള്ള സഖ്യ സാധ്യതകളെ തള്ളി ലേബര്‍ പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡ്. ലേബര്‍ പാര്‍ട്ടി ദേശീയ പാര്‍ട്ടികളുമായി കൈകോര്‍ത്ത് ബ്രിട്ടന്റെ ഭരണം പിടിക്കാന്‍ ശ്രമിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് തങ്ങള്‍ നേതൃത്വം നല്കുന്ന സര്‍ക്കാരില്‍ എസ്എന്‍പിക്ക് പ്രാതിനിധ്യമുണ്ടാകില്ലെന്ന് എഡ് മിലിബാന്‍ഡ് വ്യക്തമാക്കിയത്
സൗജന്യ മെസേജിംഗ് ആപ്പായ വാട്സ്ആപ്പിലൂടെ സൗദി വംശജനായ യുവാവിനെ വിമര്‍ശിച്ച 32കാരിക്ക് 70 ചാട്ടയടിയും 20,000 സൗദി റിയാല്‍ പിഴയും. ഈസ്റ്റേണ്‍ സൗദി അറേബ്യയിലെ അല്‍ ഖത്തീഫ് കോടതിയാണ് 32കാരിയായ സ്ത്രീക്ക് ഈ ശിക്ഷ നല്‍കിയത്.