ഇന്നാണ് ബജറ്റ് അവതരണം. മാണിയുടെ പതിമൂന്നാം ബജറ്റ് എന്ന പ്രത്യേകതയുമുണ്ട്. ഏറ്റവും വലിയ പ്രത്യേകത അതൊന്നുമല്ല. ബാര്‍ കോഴ വിവാദത്തില്‍ അകപ്പെട്ട മന്ത്രി കെ എം മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കില്ലെന്ന പ്രതിപക്ഷത്തിന്റെ വെല്ലുവിളിയാണ് ഏറ്റവും വലിയ പ്രത്യേകത. പതിമൂന്ന് പേരക്കുട്ടികളുള്ള മാണിയുടെ പതിമൂന്നാം ബജറ്റ് എന്നൊക്കെയുള്ള ബാക്കിയെല്ലാ പ്രത്യേകതകളും അതിന് പിന്നാലെ മാത്രമേ വരൂ.
ബ്രിട്ടണിലെ അധ്യാപികമാര്‍ക്ക് രണ്ട് ശതമാനം ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിക്കും. നാളെ ഇതിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പ്രശ്‌നബാധിത പ്രദേശമായ ഫെര്‍ഗൂസണില്‍ രണ്ട് പൊലീസുകാര്‍ക്ക് വെടിയേറ്റു. കഴിഞ്ഞ വര്‍ഷം നടന്ന വെടിവെപ്പില്‍ കറുത്ത വര്‍ഗക്കാരനായ ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിലാണ് പൊലീസുകാര്‍ക്ക് വെടിയേറ്റത്.
ടൈം ഹയര്‍ എജ്യുക്കേഷന്‍ മാഗസിന്‍ എല്ലാ വര്‍ഷവും നടത്തുന്ന മികച്ച സര്‍വകലാശാലകളുടെ പട്ടിക തയാറാക്കലില്‍ ഇത്തവണയും മുന്‍പന്തിയില്‍ യുഎസ്. 23 ഓളം രാജ്യങ്ങള്‍ ആദ്യ നൂറ് സര്‍വകലാശാലകളുടെ ലിസ്റ്റില്‍ ഇടംനേടിയിട്ടുണ്ടെങ്കിലും ഇവയില്‍ 43 എണ്ണവും അമേരിക്കന്‍ സര്‍വകലാശാലകളാണ്. ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാലയായി തെരഞ്ഞെടുക്കപ്പെട്ട ഹാര്‍വെര്‍ഡ് സര്‍വകലാശാലയും അമേരിക്കയിലണ്.
vvഇന്ന് ലോക വൃക്ക ദിനം. വൃക്കരോഗങ്ങള്‍ വര്‍ദ്ധിക്കുന്നതും മരണങ്ങള്‍ പെരുകുന്നത് തടയുന്നതിനുമുള്ള ബോധവല്‍ക്കരണത്തിന്റെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായിട്ടാണ് ഇത്തരത്തിലൊരു ദിനം ആചരിക്കുന്നത്. അതോടൊപ്പം. ആരോഗ്യമുള്ളൊരു ഭാവിക്കായി ആരോഗ്യമുള്ള വൃക്കകളുടെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ദിനം കൂടിയായിട്ടാണ് സന്നദ്ധ സംഘടനകള്‍ ഈ ദിനത്തെ കാണുന്നത്.
>ഫെര്‍ഗൂസണ്‍ പൊലീസ് ഡിപ്പാര്‍ട്ടമെന്റിനെതിരെ ഫെഡറല്‍ റിപ്പോര്‍ട്ടില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഫെര്‍ഗൂസണ്‍, മിസൗറി പൊലീസ് മേധാവി രാജിവെച്ചു. വംശീയമായ വിദ്വേഷത്തോടെയാണ് ഫെര്‍ഗൂസണ്‍ പൊലീസ് പെരുമാറുന്നതെന്ന ഫെഡറല്‍ റിപ്പോര്‍ട്ട് പുറത്തു വന്ന് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് പൊലീസ് മേധാവിയുടെ രാജി. യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഉള്‍പ്പെടെ വംശീയമായി പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ ഫെര്‍ഗൂസണ്‍ പൊലീസിനെ കുറ്റപ്പെടുത്തിയിരുന്നു.
ക്യാന്‍സര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വേഗത നഷ്ടപ്പെട്ടെന്ന് എംപിമാരുടെ ആരോപണം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയിലാണ് ഇത്തരം ഒരു പ്രവണ പല ഭാഗങ്ങളില്‍നിന്നായി കണ്ടു വരുന്നത്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എന്‍എച്ച്എസിനാകണമെന്നും എംപിമാരുടെ സംഘം തയാറാക്കിയ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.
ടോറി മിനിസ്റ്ററുടെ സംസാരം വാഷിംഗ് മെഷീനെ പോലെ എപ്പോഴും കറങ്ങി കൊണ്ടിരിക്കുന്നതാണെന്ന് പറഞ്ഞ ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ മാപ്പ് പറഞ്ഞു. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞുള്ള സെഷനിലായിരുന്നു സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.
അമിതവണ്ണക്കാരെ അപമാനിക്കുന്നു എന്ന ആക്ഷേപത്തെ തുടര്‍ന്ന് 'ഫീലിങ് ഫാറ്റ്' എന്ന ഇമോഷന്‍ ഫെയ്‌സ്ബുക്ക് നിര്‍ത്തലാക്കി. 'എന്‍ഡേഞ്ചേര്‍ട് ബോഡി' എന്ന സംഘടനയുടെയും നിരവധി സാമൂഹിക പ്രവര്‍ത്തകരുടെയും ശ്രമഫലമായാണ് ഫെയ്‌സ്ബുക്ക് ഇമോഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
ലോകകപ്പ് ക്രിക്കറ്റില്‍ സെഞ്ച്വറി പെരുക്കത്തോടെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര. ലോകകപ്പ് ക്രിക്കറ്റില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ സെഞ്ച്വറി നേടിയ സംഗക്കാര രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി നാലു സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് സ്വന്തമാക്കിയത്. 86 പന്തുകളില്‍ നിന്ന് 124 റണ്‍സാണ് സംഗക്കാരയുടെ നേട്ടം.