കേരളത്തിലും വിദേശത്തുമുള്ള മലയാളികളുടെ ഇടയില്‍ സുപരിചിതനായിരുന്ന ബിഷപ് തോമസ് ഫിലിപ്പ് മരംകൊള്ളിലിനെ അടക്കം നിരവധി പേരെ പണം കടം വാങ്ങിയ ശേഷം വണ്ടിചെക്ക് നല്‍കി കബളിപ്പിച്ച പാസ്റ്ററെ റാന്നി പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയില്‍ താമസമാക്കിയിരുന്ന കോട്ടയം ആനിക്കാട് സ്വദേശിയായ പാസ്റ്ററാണ് പോലിസിന്റ്‌റെ പിടിയില്‍ ആയത്.
പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം ജയിലുകള്‍ക്ക് ബാധകമല്ലെന്ന നിയമ സെക്രട്ടറിയുടെ വാദങ്ങള്‍ ഹൈക്കോടതി ജഡ്ജി തള്ളിക്കളഞ്ഞു. അതേസമയം ജയിലില്‍ കഴിയുന്ന പത്തില്‍ ഒമ്പത് പേരെയും ബാധിക്കുന്ന കാര്യമായതിനാല്‍ നിയമ സെക്രട്ടറി ക്രിസ് ഗ്രെയ്‌ലിംഗിന് അപ്പീല്‍ നല്‍കാനുള്ള സമയം ജഡ്ജി അനുവദിച്ചു നല്‍കി.
ബലാത്സംഗക്കുറ്റത്തിന് പിടിയിലായ പ്രതിയെ സെന്‍ട്രല്‍ ജയില്‍ തകര്‍ത്ത് തട്ടിക്കൊണ്ടു പോയി നഗ്‌നനായി വലിച്ചിഴച്ചശേഷം ജനക്കൂട്ടം തല്ലിയും കല്ലെറിഞ്ഞും കൊലപ്പെടുത്തി.
2050ഓടു കൂടി അയര്‍ലണ്ടിലെ ജനസംഖ്യ 10 മില്യനാകുമെന്ന് ഐറിഷ് ബിസിനസ് സംഘടനയുടെ മുന്നറിയിപ്പ്. ഇത്രയും വലിയ ജനസംഖ്യ വര്‍ധനവ് മുന്നില്‍ കണ്ട് അതിന് അനുസൃതമായി രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും ഐബിഇസി ചീഫ് എക്‌സിക്യൂട്ടീവ് ഡാനി മെക്കോയ് പറഞ്ഞു.
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ഗ്രൂപ്പില്‍ അംഗമാകാന്‍ പോകാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്ന അധ്യാപകനെ ആറ് വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് വിധിച്ചു. മാഞ്ചസ്റ്ററില്‍നിന്നുള്ള ജംഷെദ് ജാവേദാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അപേക്ഷകള്‍ നിരസിച്ച് സിറിയയിലേക്ക് പോകാനൊരുങ്ങിയത്. വൂള്‍വിച്ച് ക്രൗണ്‍കോടതിയാണ് ഇയാളെ ജയിലിലേക്ക് അയച്ചത്.
ന്യൂയോര്‍ക്കിലെ ലഗ്വാര്‍ഡിയാ എയര്‍പോര്‍ട്ടില്‍ യാത്രാ വിമാനം റണ്‍വെയില്‍നിന്ന് തെന്നി മാറി അപകടം. പ്രാദേശിക സമയം 11 മണിക്ക് നടന്ന സംഭവത്തില്‍ യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരുക്കേറ്റിട്ടില്ല. റണ്‍വെയില്‍നിന്ന് ദൂരത്തേക്ക് തെന്നിമാറിയ ഡെല്‍റ്റാ എംഡി-88 എന്ന വിമാനം വിമാനത്താവളത്തിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ചുകയറിയാണ് നിന്നത്
ബീഫ് നിരോധനത്തോടും സോഷ്യല്‍ മീഡിയ ശക്തമായ ഭാഷയില്‍ തന്നെയാണ് പ്രതികരിച്ചിരിക്കുന്നത്. ബീഫ് നിരോധനത്തെ നഖശിഖാന്തം എതിര്‍ക്കുന്നതില്‍ തുടങ്ങി ബീഫ് ജനതാ പാര്‍ട്ടി (ബിജെപി) എന്ന പേജുണ്ടാക്കി വരെയാണ് പ്രതികരണങ്ങള്‍ നിറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ഏതാനും പ്രതികരണങ്ങള്‍ താഴെ കൊടുക്കുന്നു.
രണ്ടാം ലോക മഹായുദ്ധകാലത്ത് ഇന്ത്യയില്‍ തങ്ങി അമേരിക്കയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ എലിസബത്ത് ബെറ്റി മക്കിന്റോഷിന് നൂറു വയസു തികഞ്ഞു. ജപ്പാന്‍ സേനയെ അട്ടിമറിക്കാന്‍ തെറ്റായ വിവരങ്ങള്‍ കൈമാറുന്നതില്‍ പ്രധാന പങ്കു വഹിച്ച അവര്‍ 1943 ലാണ് ഇന്ത്യയിലെത്തിയത്.
ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വ്യവസായ പ്രമുഖരില്‍ ഒരാളാണ് മാര്‍ക്ക് സക്കര്‍ബെര്‍ഗ് എന്ന കാര്യത്തില്‍ ഓരു സംശയവുമുണ്ടാകില്ല. ജീവിതത്തില്‍ വിജയിച്ച വ്യക്തികള്‍ കരിയറിനെക്കുറിച്ചും ജീവിത വിജയത്തെക്കുറിച്ചും എന്ത് പറഞ്ഞാലും നമ്മള്‍ അത് ശ്രദ്ധിക്കാറുണ്ട്, ചില അവസരങ്ങളില്‍ അത് അതേപടി പകര്‍ത്താനും ശ്രമിക്കാറുണ്ട്.
ആര്‍മി ബാരക്കില്‍ വിളമ്പുന്ന മോശം ഭക്ഷണത്തെ തുടര്‍ന്ന് പട്ടാളക്കാര്‍ മിലിട്ടറി ട്രെയിനിംഗില്‍ പരാജയപ്പെടുകയാണെന്ന് റിപ്പോര്‍ട്ട്.