മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ ശിക്ഷിക്കാനുള്ള നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. നിയമപരമായി അനുവദനീയമായതിലും കൂടുതല്‍ മയക്കുമരുന്നിന്റെ അംശമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നിയമമാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
വടക്ക് കിഴക്കന്‍ സിറിയയില്‍നിന്ന് കഴിഞ്ഞ ആഴ്ച്ച ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ അസീറിയന്‍ ക്രിസ്ത്യാനികളില്‍ 19 പേരെ മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഹസാക്ക നഗരത്തിലുള്ള കത്തീഡ്രലിലെ ആളുകളുടെ അടുത്ത് ഐഎസില്‍നിന്ന് മോചിതരായവര്‍ എത്തിയെന്ന് പ്രാദേശിക നേതാക്കളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രിട്ടീഷ് ആര്‍മ്മിക്ക് വേണ്ടി ചെലവഴിക്കുന്ന തുകയില്‍ കുറവ് വരുത്തുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് യുഎസ് ആര്‍മിയുടെ തലവന്‍ ജനറല്‍ റെയ്മണ്ട് ഒഡീര്‍ണോ. ബ്രിട്ടീഷ് പട്ടാളത്തിന് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്ന തുകയില്‍ കുറവ് വരുത്തുമ്പോള്‍ അത് പട്ടാളക്കാര്ക്കിടിയില്, മറ്റ് രാജ്യങ്ങളിലെ പട്ടാളക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍, വിഭജനമുണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
കുടിയേറ്റക്കാരെയും കൂടി ഉള്‍പ്പെടുത്തി നോക്കിയാല്‍ അടുത്ത 20 വര്‍ത്തേയ്ക്ക് യുകെയിലെ താമസ സൗകര്യത്തിനായി ഓരോ ഏഴ് മിനിറ്റിലും പുതിയ ഒരു വീട് നിര്‍മ്മിക്കണമെന്ന് കണക്കുകള്‍.
ജനിച്ച് മൂന്നാം ദിവസം നഷ്ടപ്പെട്ട മകളെ മാതാപിതാക്കള്‍ക്ക് 17 വര്‍ഷത്തിന് ശേഷം തിരിച്ച് കിട്ടി. കേപ്ടൗണ്‍ നിവാസികളായ മോര്‍നേ സെലസ്റ്റ് നഴ്സ് ദമ്പതിമാരുടെ മകള്‍ സീഫണിയെയാണ് ഡിഎന്‍എ ടെസ്റ്റിലൂടെ സ്വന്തം മകളാണെന്ന് കണ്ടെത്തി തിരികെ നേടിയിരിക്കുന്നത്.
ശൂന്യാകാശത്തെ ആദ്യ സെല്‍ഫിയ്ക്ക് വില 6,000 പൗണ്ട്. 1966ല്‍ ബസ് അല്‍ഡ്രിന്‍ നാസാ ദൗത്യത്തിന്റെ ഭാഗമായി പകര്‍ത്തിയ ചിത്രമാണ് ലണ്ടനില്‍ നടന്ന ലേലത്തില്‍ വന്‍ വിലയ്ക്കു വിറ്റഴിച്ചത്. അധികൃതര്‍ പ്രതീക്ഷിച്ചതിലും പത്തിരട്ടി പണമാണ് ചിത്രത്തിന് ലേലത്തിലൂടെ ലഭിച്ചത്.
ചൊവ്വഗ്രഹത്തില്‍ ഒരിക്കല്‍ ജീവന് നില നിന്നിരുന്നു എന്നതിന് വ്യക്തമായ തെളിവുകളുമായി നാസ.
സിറിയയിലേക്ക് പോയ പെണ്‍കുട്ടികള്‍ ഇസ്താംപൂള്‍ ബസ് സ്റ്റേഷനില്‍ നില്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ഫെബ്രുവരി 17നാണ് പെണ്‍കുട്ടികള്‍ ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍നിന്നും ടര്‍ക്കിയിലേക്ക് യാത്ര തിരിച്ചത്. അന്നേ ദിവസം തന്നെ ഭയറാംപേസ ബസ് സ്റ്റേഷനില്‍ ബസ് കാത്ത് നില്ക്കുന്ന പെണ്‍കുട്ടികളുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇത് യുകെയില്‍നിന്ന് പോയ പെണ്‍കുട്ടികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ആദ്യമായി വീട് വാങ്ങിക്കുന്ന 40 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സര്‍ക്കാര്‍ വക ഡിസ്ക്കൗണ്ട്. 20 ശതമാനം ഡിസ്ക്കൗണ്ടാണ് സര്‍ക്കാര്‍ പുതിയ പദ്ധതിയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രിട്ടണില്‍ വീടുകളുടെ ശരാശരി വില ഉയര്‍ന്ന തോതിലായതിനാല്‍ ആദ്യമായി വീട് വാങ്ങുന്ന ആളുകള്‍ക്ക് പതിനായിര കണക്കിന് പൗണ്ട് ലാഭിക്കാന്‍ സാധിക്കും.
ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായി താരങ്ങള്‍ അവരുടെ രാജ്യത്തിന്റെ ദേശീയഗാനം ആലപിക്കുമ്പോള്‍ കൂടെ പാടുന്നത് നമ്മള് കണ്ടിട്ടുണ്ട്. ദേശസ്നേഹത്തിന്റെ പരസ്യമായ വിളംബരവും മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനവുമാണത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ മത്സരങ്ങള്‍ക്ക് മുന്‍പ് ദേശീയ ഗാനം ആലപിക്കുമ്പോള്‍ മോര്ഗന് പാടാറില്ല. മൗനം പാലിച്ച് നില്‍ക്കാറാണ് പതിവ്. ഇതിന് കാരണം എന്തായിരിക്കും ?