കണ്‍സര്‍വെറ്റീവ് പാര്‍ട്ടി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ എംപി സ്ഥാനവും രാജി വെയ്ക്കാന്‍ ഒരുങ്ങുകയാണ് ടോറി പാര്‍ട്ടിയിലെ നേതാവ് മാല്‍ക്കോം റിഫ്കിന്‍ഡ്.
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി ലണ്ടനില്‍നിന്നും വിമാനം കയറിയ മൂന്ന് മുസ്ലീം പെണ്‍കുട്ടികള്‍ സിറിയന്‍ അതിര്‍ത്തി കടന്നെന്ന് ബ്രിട്ടീഷ് പൊലീസ്.
ചെറുതും വലുതുമായി ഫെയ്സ്ബുക്കില്‍ പരസ്യം നല്കുന്ന കമ്പനികളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും എണ്ണം രണ്ട് മില്യണ്‍ കടന്നെന്ന് ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ്.
ബ്രിട്ടനിലെ യുവതികളില്‍ 100 പേരില്‍ 33 പേര് മൂന്നു ദിവസം കൂടുമ്പോഴോ അതില്‍ കൂടുതല്‍ ദിവസങ്ങള്‍ക്ക് ശേഷമോ മാത്രമാണ് കുളിക്കുന്നത്.
അതിസാഹസികമായ ശസ്ത്രക്രിയയിലൂടെ നെഞ്ചും വയറും ഒട്ടിച്ചേര്‍ന്ന് സയാമീസ് ഇരട്ടകളെപ്പോലെ ജനിച്ച കുഞ്ഞുങ്ങളെ പരസ്പരം വേര്‍പെടുത്തി. അമേരിക്കയിലെ ടെക്സാസിലെ കുട്ടികളുടെ ആശുപത്രിയിലായിരുന്നു അതി സങ്കീര്‍ണമായ ശസ്ത്രക്രിയ നടന്നത്. ഏകദേശം 26 മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് ഇരട്ടകളെ വേര്‍പെടുത്തിയതെന്ന ആശുപത്രി അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചു.
ഡ്രൈവിങ് ആന്റ് വെഹിക്കിള്‍ ലൈസന്‍സിങ്ങ് അതോറിറ്റിയുടെ പേരില്‍ വ്യാജ ഇമെയില്‍ പ്രചരിക്കുന്നതായി വാര്‍ത്ത. ഡിവിഎല്‍എ യുടെ ഔദ്യോഗിക മെയില്‍ ആണെന്നും വാഹന ഉടമകള്‍ തങ്ങളുടെ ലൈസന്‍സിന്റേയും വാഹന ടാക്സിന്റേയും വിവരങ്ങള്‍ സ്ഥിരീകരിക്കണം എന്നുമാണ് ഇമെയില്‍ ഉള്ളടക്കം. ഇത്തരം ഇമെയിലുകളെ കുറിച്ചുള്ള പരാതി വ്യാപകമായതിനെ തുടര്‍ന്ന് ഡിവിഎല്‍എ വാഹന ഉടമകള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്കി. വ്യക്തികളുടെ സ്വകാര്യ …
സ്കൂളില്‍ പോയിട്ടില്ലാത്ത പത്ത് വയസ്സുകാരിക്ക് ബ്രിട്ടീഷ് സര്‍വകലാശാലയില്‍ മാത്സ് ഡിഗ്രിക്ക് പ്രവേശനം ലഭിച്ചു. വോള്സലില്നിന്നുള്ള എസ്തര് ഒകഡേയ്ക്കാണ് ഓപ്പണ്‍ യൂണിവേഴ്സിറ്റി കോഴ്സിന് എന്റോള്‍മെന്റ് ലഭിച്ചത്.
ആശുപത്രി വിട്ടാല്‍ പിന്നെ പരിചരണവും തുണയും ലഭിക്കാത്തതിനാല്‍ എന്‍എച്ച്എസ് നേഴ്സുമാര്‍ പ്രായമായവരുടെ ഡിസ്ചാര്‍ജ് വൈകിപ്പിക്കുകയാണെന്ന് സര്‍വെ ഫലം.
ചൈനീസ് കമ്പനിയില്‍നിന്ന് കോഴ കൈപറ്റിയ രണ്ട് ബ്രിട്ടീഷ് എംപിമാര്‍ ടെലിവിഷന്‍ ചാനലിന്റെ ഒളിക്യാമറയില്‍ കുടുങ്ങി. ഒളിക്യാമറ ദൃശ്യങ്ങള്‍ വാര്‍ത്തയായതോടെ ബ്രിട്ടനിലെ ഭരണ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇവരെ പുറത്താക്കി. മുന്‍ വിദേശകാര്യ മന്ത്രിമാരായ മാല്‍ക്കോം റിഫ്കിന്‍ഡ്, ജാക്ക് സ്ട്രോ എന്നിവരെയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
ലണ്ടനിലെ സ്കൂളില്‍നിന്നുള്ള മൂന്ന് പെണ്‍കുട്ടികള്‍ അധികൃതരുടെയും കുടുംബാംഗങ്ങളുടെയും കണ്ണ് വെട്ടിച്ച് ഐഎസില്‍ ചേരാന്‍ പോയ സംഭവം ബ്രിട്ടണില്‍ ഉയര്‍ത്തി വിട്ടിരിക്കുന്നത് വിവാദത്തിന്റെ കൊടുംകാറ്റാണ്. സര്‍ക്കാരിനെതിരെയും അധികൃതര്‍ക്കെതിരെയും ചൂണ്ടിക്കാണിക്കാനുള്ള തെറ്റുകളില്‍ ഒന്നായിട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെ നോക്കി കാണുന്നത്.