ലണ്ടനിലെ സ്‌കൂളില്‍നിന്നു മൂന്ന് പെണ്‍കുട്ടികള്‍ സിറിയയിലേക്ക് കടക്കുന്നതിനായി ടര്‍ക്കിയിലെത്തിയ സംഭവത്തില്‍ ബ്രിട്ടനെ കുറ്റപ്പെടുത്തി ടര്‍ക്കി. പെണ്‍കുട്ടികള്‍ ടര്‍ക്കിയിലേക്ക് എത്തിയിട്ടുണ്ടെന്നും പിന്നീട് കാണാതായെന്നും അറിയിക്കുന്നതിനായി ബ്രിട്ടണ്‍ താമസിച്ചു. അതുകൊണ്ട് തന്നെ ഇവരെ കണ്ടെത്താനോ ട്രാക്ക് ചെയ്യാനോ ടര്‍ക്കിക്ക് ആയില്ല.
ശാസ്ത്രലോകത്തിന് ഇന്നുവരെ പോംവഴി കണ്ടെത്താന്‍ സാധിക്കാത്ത പ്രശ്‌നമാണ് മനുഷ്യന് പ്രായം കൂടുന്നത് തടയാന്‍ സാധിക്കുന്നില്ല എന്നത്. കോശങ്ങളുമായി ബന്ധപ്പെട്ട് സങ്കീര്‍ണങ്ങളായ പല പഠനങ്ങളും ലോകത്തിന്റെ നാനാ ഭാഗത്തും നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഈ സമസ്യക്ക് ഉത്തരം കണ്ടെത്താന്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിട്ടില്ല.
ഹോളിവുഡിലെ ലിംഗ വിവേചനത്തിനെതിരെ ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ തുറന്നടിച്ച് മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടിയ പാട്രീഷ്യ അര്‍ക്വെറ്റ. പുരസ്‌കാരം സ്വീകരിച്ച ശേഷം നടത്തിയ മറുപടി പ്രസംഗത്തിലാണ് അര്‍ക്വെറ്റ തന്റെ നിലപാട് വ്യക്തമാക്കിയത്.
അല്‍ഖ്വയ്ദയുമായി ബന്ധമുള്ള സൊമാലിയന്‍ തീവ്രവാദികളായ അല്‍ ഷബാബ് യുഎസിലെയും യുകെയിലെയും ക്യാനഡയിലെയും ഷോപ്പിംഗ് മാളുകള്‍ ആക്രമിക്കണമെന്ന ആഹ്വാനവുമായി വീഡിയോ പുറത്തിറക്കി.
പൂള്‍ എ യില്‍ സ്‌കോട്ട്‌ലെന്‍ഡിനെതിരായ മത്സരത്തില്‍ 119 റണ്‍സിന്റെ ജയത്തോടെ ഈ ലോകകപ്പിലെ ആദ്യ ജയം ഇംഗ്ലണ്ട് സ്വന്തമാക്കി. മൊയിന്‍ അലി നേടിയ 128 റണ്‍സ് സെഞ്ച്വറി നേട്ടമാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
മദ്യപാനശീലത്തെ തുടര്‍ന്ന് കരള്‍ രോഗം പിടിപെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പ്രായം ചെന്ന സ്ത്രീകളും കൗമാരക്കാരുമാണ് ഏറ്റവും അധികം കരള്‍ രോഗത്തിന് ചികിത്സ തേടുന്നത്.
കുട്ടികളെ കാണാതാവുന്നതും തട്ടിക്കൊണ്ട് പോകുന്നതും വര്‍ദ്ധിച്ചു വരികയാണെന്ന് കണക്കുകള്‍. ചാരിറ്റി പേരന്റ്‌സ് ആന്‍ഡ് അബ്ഡക്ടട് ചില്‍ഡ്രന്‍ ടുഗെദര്‍ (പാക്ട്) പൊലീസില്‍നിന്ന് ശേഖരിച്ച കണക്കുകളിലാണ് 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ കാണാതാവുന്ന സംഭവങ്ങള്‍ പതിവാണെന്ന കാര്യം വ്യക്തമാകുന്നത്.
മരിച്ചുപോയ മകളുടെ അണ്ഡം ഉപയോഗിച്ച് ഗര്‍ഭം ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് വനിത കോടതിയില്‍. തന്റെ മകള്‍ മരിക്കുന്നതിന് മുന്‍പായി തന്റെ കുട്ടിയെ ഗര്‍ഭം ധരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ചൂണ്ടിക്കാട്ടിയാണ് 57കാരിയായ സ്ത്രീയും അവരുടെ ഭര്‍ത്താവും കോടതിയെ സമീപിച്ചിരിക്കുന്നത്.
ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറിനുള്ളില്‍ സ്ഥാപിക്കുന്നതിന് നടത്തിയ ധന സമാഹരണത്തില്‍ ഇതുവരെ ഒരു മില്യന്‍ പൗണ്ട് ലഭിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍.
ലണ്ടനില്‍നിന്നും മൂന്ന് പെണ്‍കുട്ടികള്‍ സിറിയയിലേക്ക് ഒളിച്ചോടിയ സംഭവത്തില്‍ ബ്രിട്ടീഷ് തീവ്രവാദ വിരുദ്ധ സേനയ്ക്ക് രൂക്ഷ വിമര്‍ശനം. ബ്രിട്ടണിലെ യുവതി യുവാക്കള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ആശയങ്ങളിലേക്ക് ആകൃഷ്ടരാകാതിരിക്കാനുള്ള പ്രാഥമികമായ നടപടികള്‍ പോലും സ്വീകരിക്കാന്‍ തീവ്രവാദ വിരുദ്ധ സേനയ്ക്ക് സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനം.