പൊടിമൂടി കിടന്ന സര്‍ ആര്‍തര്‍ കോനന്‍ ഡോയലിന്റെ ഷെര്‍ലോക് ഹോംസ് കഥകളില്‍ ഒരെണ്ണം കൂടി കണ്ടെത്തി. ഷെര്‍ലോക് ഹോംസിന്റെ ഇതുവരെ പുറംലോകം കാണാത്ത കഥയാണിതെന്നാണ് കരുതുന്നത്
ഇന്ത്യന്‍ രാഷ്ട്രപിതാവിനോടുള്ള ബ്രിട്ടന്റെ ആദര സൂചകമായി ഗാന്ധി പ്രതിമ ചരിത്ര പ്രസിദ്ധമായ പാര്‍ലിമെന്റ് ചത്വരത്തില്‍ മാര്‍ച്ച് 14 ന് അനാഛാദനം ചെയ്യും. വെങ്കലം കൊണ്ടാണ് പ്രതിമ നിര്‍മ്മിച്ചിട്ടുള്ളത്. ഗാന്ധിജി ദക്ഷിണാഫ്രിക്കന്‍ വാസം മതിയാക്കി ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ നൂറാം വാര്‍ഷികമാണ് ഈ വര്‍ഷം. നൂറാം വാര്‍ഷികാഘോഷങ്ങളിലെ പ്രധാന ആകര്‍ഷണ കേന്ദ്രമായിരിക്കും പ്രതിമയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ …
മരിച്ച് 48 മിനിറ്റുകള്‍ക്കകം ഹൃദയം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ച് 'ഉയര്‍ത്തെഴുനേറ്റ' കത്തോലിക്കാ സഭയിലെ ഈ വൈദികന്‍ പറയുന്നത് ദൈവം സ്ത്രീയാണെന്നാണ്. അമേരിക്കയിലെ മസാച്ചുസെറ്റ്‌സിലുള്ള 71കാരനായ ഫാ. ജോണ്‍ മൈക്കിള്‍ ഒനീലാണ് ദൈവത്തെ സ്വര്‍ഗത്തില്‍വെച്ച് കണ്ടെന്നും വാത്സല്യമുള്ള ഒരു മാതാവിന്റെ രൂപമാണ് ദൈവത്തിനുള്ളതെന്നുമുള്ള അവകാശവാദം ഉന്നയിച്ചത്.
ലോകത്തിലെ തന്നെ ഏറ്റവും ആള്‍പാര്‍പ്പുള്ള കെട്ടിടങ്ങളിലൊന്നായ ദുബൈ മറീന ജില്ലയിലെ ടോര്‍ച്ച് ടവറില്‍ തീപിടുത്തം. ഇന്ന് പുലര്‍ച്ചെയാണ് കെട്ടിടത്തിലെ മുകളിലെ നിലകളില്‍ തീപടര്‍ന്നത്.
ന്യൂയോര്‍ക്ക് അതിശൈത്യത്തിന്റെ പിടിയില്‍. യുഎസിന്റെ പകുതിയോളം ഇടങ്ങളില്‍ കനത്ത ശൈത്യമാണ് കഴിഞ്ഞ ദിവസം മുതല്‍ അനുഭവപ്പെടുന്നത്. അതിശൈത്യത്തില്‍ നയാഗ്ര വെള്ളച്ചാട്ടം തണുത്തുറഞ്ഞു. ആര്‍ട്ടിക്ക് മേഖലയില്‍ മൈനസ് 25 ഡിഗ്രി സെല്‍ഷ്യസാണ് അനുഭവപ്പെട്ട തണുപ്പെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇംഗ്ലണ്ടില്‍ ഡിമെന്‍ഷ്യ രോഗത്തിന്റെ വ്യാപനം തടയുന്നതിനായി എന്‍എച്ച്എസിലെ എല്ലാ ജീവനക്കാര്‍ക്കും പരിശീലനം നല്‍കുന്ന പദ്ധതി പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ചു.
>മറവിരോഗം ബാധിച്ചവരെ സഹായിക്കുന്നതിനായി അല്‍ഷിമേഴ്‌സ് സൊസൈറ്റി രൂപീകരിച്ച ഡിമെന്‍ഷ്യ ഫ്രണ്ട്‌സില്‍ ഒരു മില്യണ്‍ അംഗങ്ങളായി. മറവിരോഗത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും അതുവഴി രോഗികളെ തിരിച്ചറിയുകയും വേണ്ട സഹായം നല്‍കുകയും ചെയ്യാന്‍ സാധിക്കുമെന്ന് സൊസൈറ്റി പറഞ്ഞു.
ലണ്ടനില്‍നിന്നുള്ള മൂന്ന് പെണ്‍കുട്ടികള്‍ ടര്‍ക്കിയിലേക്ക് പോയിട്ടുണ്ടെന്നും ഇവര്‍ അവിടെനിന്നും സിറിയന്‍ അതിര്‍ത്തി കടന്ന് ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പൊലീസിനെ ആശങ്കപ്പെടുത്തുന്നു.
പരിചരണം ആവശ്യപ്പെട്ട് വരുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ എന്‍എച്ച്എസ് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിച്ചതായി കണക്കുകള്‍. എന്‍എച്ച്എസ് മുന്‍കൂട്ടി കണ്ടതിനേക്കാള്‍ അഞ്ചിരട്ടി പണത്തിന്റെ കുറവാണ് ഇപ്പോള്‍ ട്രസ്റ്റ് നേരിട്ട് കൊണ്ടിരിക്കുന്നത്.
ബ്രിട്ടണിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതിനെയും അടിസ്ഥാ വേതനം വര്‍ദ്ധിച്ചതിനെയും പ്രശംസിച്ച് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍.