സ്വന്തം ലേഖകൻ: ന്യൂസിലാന്റ് പാല്‍മേഴ്സ്റ്റണ്‍ നോര്‍ത്തില്‍ മലയാളി യുവതി അന്തരിച്ചു. റോണി മോഹന്റെ ഭാര്യ ഫെബി മേരി ഫിലിപ്പ് (39) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കാന്‍സര്‍ ബാധിച്ചു ചികിത്സയിലിരിക്കെയാണ് ഇന്നലെ രാവിലെയോടെ ഫെബിയുടെ മരണ വാര്‍ത്ത എത്തിയത്. പ്രിയപ്പെട്ടവരുടെ മുഴുവന്‍ ഹൃദയം തകര്‍ത്തുകൊണ്ടാണ് ഫെബിയുടെ വിയോഗം സംഭവിച്ചത്. അതുകൊണ്ടു തന്നെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം …
സ്വന്തം ലേഖകൻ: റിമോട്ട് ആക്സസ്, മോഷൻ ഡിറ്റക്ഷൻ, ഹൈ – ഡെഫനിഷൻ വീഡിയോ ഫീഡുകൾ എന്നിവ പോലുള്ള ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന സ്മാർട്ട് ടെക്നോളജികൾ വന്നതോടെ ഇവയുടെ ദുരുപയോഗം തടയുന്നതിനുള്ള നിയന്ത്രണങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ് അബുദാബി പോലീസ്. വീടുകളിലും മറ്റും സ്ഥാപിച്ച സിസിടിവികൾ പകർത്തുന്ന ഫോട്ടകളോ വീഡിയോ ഫൂട്ടേജുകളോ സോഷ്യൽ മീഡിയയിലോ മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലോ പങ്കുവയ്ക്കരുത് …
സ്വന്തം ലേഖകൻ: സൗദി അറേബ്യയുടെ ഉത്തരദേശത്തെ ഈ വാരാന്ത്യത്തോടെ അതിശൈത്യം കീഴടക്കുമെന്ന് അറിയിപ്പ്. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ വിദഗ്ധന്‍ ഉഖൈല്‍ അല്‍ഉഖൈലാണ് ഇക്കാര്യം പറഞ്ഞത്. കുറഞ്ഞ താപനില പൂജ്യം ഡിഗ്രിയിലെത്തും. വാരാന്ത്യത്തോടെ റിയാദില്‍ കുറഞ്ഞ താപനില ഒൻപത് ഡിഗ്രിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും മഴ തുടരും. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിനു കീഴിലെ …
സ്വന്തം ലേഖകൻ: ആകർഷകമായ ഇളവുകളും ഓഫറുകളും വാഗ്ദാനം ചെയ്തു ഉപഭോക്താക്കളെ കബളിപ്പിക്കുന്ന വ്യാജ ഓൺലൈൻ പരസ്യങ്ങൾ സജീവമായി പ്രചരിക്കുന്ന സാഹചര്യത്തിൽ, ഇത്തരം തട്ടിപ്പുകളിൽ നിന്ന് ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. സമൂഹ മാധ്യമങ്ങളിലും മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി പ്രചരിക്കുന്ന ഈ പരസ്യങ്ങളിൽ മാല്‍വെയർ അടങ്ങിയിരിക്കാനുള്ള സാധ്യതയുണ്ട്. ഇത്തരം മാല്‍വെയറുകൾ വ്യക്തിഗത വിവരങ്ങളും …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ക്യാംപ് 29ന് വഫ്ര ബ്ലോക്ക് 9-ല്‍ കോ-ഓപ്പറേറ്റീവ് സെസൈറ്റിയുടെ സമീപം ഫൈസല്‍ ഫാമില്‍ രാവിലെ മുതല്‍ 9.30 മുതല്‍ 3.30 വരെ നടക്കും. കോണ്‍സുലര്‍ ക്യാംപില്‍, പാസ്‌പോര്‍ട്ട് പുതുക്കല്‍ , റിലേഷന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ് എക്ട്രാക്ട്,ജനറല്‍ പവര്‍ ഓഫ് അറ്റോര്‍ണി, സിഗ്‌നേച്ചര്‍ അറ്റസ്‌റ്റേഷന്‍, മറ്റ് ജനറല്‍ അറ്റസ്‌റ്റേഷനുകള്‍ …
സ്വന്തം ലേഖകൻ: ബ്രിട്ടനില്‍ ബെര്‍ട്ട് കൊടുങ്കാറ്റ് സംഹാര രൂപം പൂണ്ടതോടെ നൂറുകണക്കിന് വിമാനങ്ങള്‍ യാത്ര റദ്ദാക്കി. ശക്തമായ മഴയും, കാറ്റും, അസാധാരണമായ വെള്ളപ്പൊക്കവും ചേര്‍ന്ന് യാത്രകള്‍ ദുരിതത്തിലാക്കിയതോടെ ട്രെയിനുകള്‍ റദ്ദാക്കുന്നതിനൊപ്പം, യുകെയില്‍ റോഡുകള്‍ അടച്ചിടുകയും ചെയ്തു. ഹീത്രൂവില്‍ നിന്ന് മാത്രം 200-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ്‌ളൈറ്റ്എവെയര്‍ ഡാറ്റാ സൈറ്റ് പറയുന്നു. ലണ്ടന്‍ ലിവര്‍പൂള്‍ സ്ട്രീറ്റില്‍ നിന്നും …
സ്വന്തം ലേഖകൻ: രാജ്യത്തുടനീളം കടുത്ത കാലാവസ്ഥാ മുന്നറിയിപ്പ് നൽകി യു.എസിലെ കാലാവസ്ഥാ പ്രവചകർ. യു.എസിൽ ദേശീയ അവധിക്കാലം കടന്നുവരുന്നതിനൊപ്പമാണ് കാലാവസ്ഥാ മുന്നറിയിപ്പും. കാലിഫോർണിയയിലെ സാക്രമെന്‍റോയിലെ നാഷണൽ വെതർ സർവീസ് ഓഫിസിൽ നിന്നുള്ള മുന്നറിയിപ്പ് അനുസരിച്ച് സിയറ നെവാഡയിൽ ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ ശീതകാല കൊടുങ്കാറ്റ് വീശിയേക്കും. മിഡ്‌വെസ്റ്റ്, ഗ്രേറ്റ് ലേക്‌സ് മേഖലകളിൽ തിങ്കളാഴ്ച മഴയും …
സ്വന്തം ലേഖകൻ: ഇസ്രായേൽ ആക്രമണത്തിനുള്ള ഇറാന്റെ തിരിച്ചടി ഉടനുണ്ടാകുമെന്നു സൂചന നൽകി പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ്. ആയത്തുല്ല അലി ഖാംനഇയുടെ പ്രധാന ഉപദേഷ്ടാക്കളിൽ ഒരാളായ അലി ലാരിജാനിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിന് ഉചിതമായ തിരിച്ചടി നൽകാനുള്ള ഒരുക്കത്തിലാണ് സൈന്യത്തിലും സർക്കാരിലുമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരെന്നും അദ്ദേഹം അറിയിച്ചു. ഇറാൻ വാർത്താ ഏജൻസിയായ ‘തസ്‌നീമി’നു നൽകിയ അഭിമുഖത്തിലാണ് അലി …
സ്വന്തം ലേഖകൻ: ശ്രീലങ്കയിലെ തുറമുഖ വികസനത്തിനായി 50 കോടി യുഎസ് ഡോളർ വായ്പ നൽകാമെന്നേറ്റ യുഎസ് ഇന്റർനാഷനൽ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ, പദ്ധതിയിലെ പ്രധാന പങ്കാളികളിലൊരാളായ അദാനി ഗ്രൂപ്പിനെതിരെ അഴിമതിയാരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്ന് അറിയിച്ചു. കൊളംബോയിലെ പോർട്ട് ടെർമിനൽ പദ്ധതിക്കാണു സ്ഥാപനം പണം നൽകാമെന്നേറ്റത്. പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും പഠിച്ച് മാനദണ്ഡങ്ങൾ …
സ്വന്തം ലേഖകൻ: ട്രാൻസ്ജെൻഡർമാരെ യുഎസ് സൈന്യത്തിൽനിന്നു പുറത്താക്കുന്നതിനുള്ള സുപ്രധാന ഉത്തരവിൽ ഒപ്പുവയ്ക്കാൻ ഡോണൾഡ് ട്രംപ് തയാറെടുക്കുകയാണെന്ന് റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ട്രംപ് ജനുവരിയിലാണ് അധികാരത്തിലെത്തുക. അധികാരത്തിലെത്തിയാൽ ട്രംപ് പ്രഥമ പരിഗണന നൽകുന്ന കാര്യങ്ങളിൽ ഒന്ന് ട്രാൻസ് വ്യക്തികളെ സൈന്യത്തിൽ നിന്നു നീക്കാനുള്ള തീരുമാനമായിരിക്കുമെന്ന് സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു. പുതിയ ഉത്തരവ് നിലവിൽ …