രോഗികളുടെ പരാതിയിന്മേല് എന്‍എച്ച്എസ് നടത്തിയ അന്വേഷണങ്ങള്‍ പ്രഹസനങ്ങള്‍ മാത്രമാണെന്ന വിലയിരുത്തലുമായി ആരോഗ്യ സേവന ഓംബുഡ്സ്മാന്.
ടിവി ലൈസന്‍സിന് പണമടയ്ക്കുന്നതില്‍ മുടക്ക് വരുത്തുന്നവര്‍ക്കെതിരെ കരിനിയമവുമായി സര്‍ക്കാര്‍. പണമടയ്ക്കുന്നതിന് മുടക്ക് വരുത്തുന്നത് ക്രിമിനല്‍ കുറ്റമായി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
എന്‍എച്ച്എസില്‍ വരുത്തിയ പരിഷ്ക്കരണങ്ങള്‍ക്ക് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മാപ്പ് പറയണമെന്ന് എഡ് മിലിബാന്‍ഡ്. തെറ്റായ ദിശയിലേക്ക് വഴിനടത്തുന്നതും ഘടനാപരമായി തെറ്റായതുമായ പരിഷ്ക്കാരങ്ങളാണ് എന്‍എച്ച്എസില്‍ നടപ്പാക്കിയിരിക്കുന്നതെന്നുമുള്ള ആരോഗ്യ സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയാണ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള എഡ് മിലിബാന്‍ഡിന്റെ പ്രസ്താവന.
ബ്രിട്ടണിലെയും യുഎസിലെയും സുരക്ഷാ ഏജന്‍സികള്‍ തമ്മില്‍ രഹസ്യവിവരങ്ങള്‍ കൈമാറിയത് നിയമവിരുദ്ധമാണെന്ന് ബ്രിട്ടീഷ് ട്രൈബ്യൂണല്‍ വിധി. സിവില്‍ ലിബര്‍ട്ടീസ് ഗ്രൂപ്പ് ഉന്നയിച്ച പരാതിയില്‍ 2014 ഡിസംബര്‍ മാസം വരെ ഇരു ഏജന്‍സികളും സഹകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു
തണുപ്പുകാലത്ത് യുകെയില്‍ വിതരണം ചെയ്തിരിക്കുന്ന ഫഌ വാക്സിന് കാര്യക്ഷമമല്ലെന്ന് ആരോഗ്യ വിദഗ്ധര്‍. വാക്സിന്റെ കാര്യക്ഷമത പരിശോധിക്കുന്നതിനായി നടത്തിയ ലാബ് പരിശോധനയില്‍ മൂന്ന് ശതമാനം കേസുകളില്‍ മാത്രമെ വാക്സിന് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുള്ളു
പാട്രിയോറ്റിക്ക് യൂറോപ്യന്‍സ് എഗെയ്ന്‍സ്റ്റ് ദ് ഇസ്ലാമൈസേഷന് ഓഫ് ദ് വെസ്റ്റ് (പെഗിഡാ) ഇംഗ്ലണ്ടില്‍ ആദ്യ റാലി നടത്താന്‍ ഒരുങ്ങുന്നു.
വേതനത്തിലെ പോരായ്മയും വിവേചനവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടണിലെ ബസ് ഡ്രൈവര്‍മാരുടെ പണിമുടക്കില്‍ നട്ടം തിരിഞ്ഞ് യാത്രക്കാര്‍. ഡ്രൈവര്‍മാര്‍ പണിമുടക്കിയതോടെ ബ്രിട്ടണിലെ രണ്ടില്‍ ഒരു ബസ് ഓടുന്നില്ല.
സിറിയന്‍ സൈനീകന്റെ വെട്ടിമാറ്റിയ തല ഉയര്‍ത്തി കാണിക്കുന്ന ബ്രിട്ടീഷ് ജിഹാദിയുടെ വീഡിയോ കോടതി മുറിയില്‍ പ്ലേ ചെയ്തു. വിചാരണയുടെ ഭാഗമായിട്ടായിരുന്നു വീഡിയോ പ്രദര്‍ശിപ്പിച്ചത്. രക്തരൂക്ഷിതമായ വീഡിയോയാണ് കാണിക്കാന്‍ പോകുന്നത് എന്ന മുന്നറിയിപ്പ് നല്കിയ ശേഷമായിരുന്നു വീഡിയോ പ്രദര്‍ശിപ്പിച്ചത്.
ഇക്വഡോര്‍ എംബസിയില്‍ അഭയാര്‍ത്ഥിയായി കഴിയുന്ന ജൂലിയന്‍ അസാഞ്ചെയ്ക്ക് സുരക്ഷ ഒരുക്കുന്നതിനായി സ്കോട്ട്ലാന്‍ഡ് യാര്‍ഡ് ചെലവഴിച്ചത് പത്ത് മില്യണ്‍ പൗണ്ട്.
നാഷ്ണല്‍ വോട്ടര്‍ രജിസ്ട്രേഷന് ഡേയുടെ ഭാഗമായി വോട്ടര്‍പ്പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരെ അതിനായി പ്രേരിപ്പിക്കാനായുള്ള ക്യാംപെയന്‍.