സ്വന്തം ലേഖകൻ: പ്രവാസികള്‍ക്കും വിദേശത്ത് കുടിയേറി അവിടെ പൗരത്വമെടുത്ത ഒസിഐക്കാര്‍ക്കും ഇനി ആധാറെടുക്കാം. ആധാര്‍ നല്‍കുന്ന സ്ഥാപനമായ യൂണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് സര്‍ക്കുലറിലൂടെ നടപടിക്രമങ്ങള്‍ വ്യക്തമാക്കിയത്. ജനുവരി 26 നായിരുന്നു വിജ്ഞാപനം പുറത്തുവന്നത്. ഇതു പ്രകാരം കുട്ടികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കെല്ലാം ഇനി മുതല്‍ ആധാര്‍ എടുക്കാം. ആധാര്‍ കേന്ദ്രങ്ങളില്‍ …
സ്വന്തം ലേഖകൻ: കാനഡയില്‍നിന്ന് അനധികൃതമായി യു.എസി.ലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായി. ഒരു സ്ത്രീയെയും മൂന്ന് പുരുഷന്മാരെയുമാണ് കാനഡ അതിര്‍ത്തിയില്‍നിന്ന് യു.എസ്. ബോര്‍ഡര്‍ പട്രോള്‍ വിഭാഗം പിടികൂടിയത്. ഗുഡ്‌സ് ട്രെയിനില്‍ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച നാലുപേരെയും ബഫലോയിലെ അന്താരാഷ്ട്ര റെയില്‍വേപാലത്തില്‍നിന്നാണ് ബോര്‍ഡര്‍ പട്രോള്‍ കസ്റ്റഡിയിലെടുത്തത്. ട്രെയിനില്‍നിന്ന് ചാടിയതിന് പിന്നാലെ നാലുപേരും …
സ്വന്തം ലേഖകൻ: നിക്ഷേപകർക്ക് രജിസ്ട്രേഷൻ നടപടികൾ എളുപ്പത്തിലും വേഗത്തിലും പൂർത്തീകരിക്കാനായി ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപവത്കരിച്ച് ദുബൈ സർക്കാർ. ദുബൈ ഭരണാധികാരിയുടെ അധികാരം ഉപയോഗിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇതുസംബന്ധിച്ച നിയമത്തിന് അംഗീകാരം നൽകിയത്. നിലവിൽ ദുബായിലെ കമ്പനികൾക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ നിയന്ത്രിച്ചിരുന്ന ഇക്കണോമിക് …
സ്വന്തം ലേഖകൻ: അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ പിഴ അടച്ച് താമസം നിയമവിധേയമാക്കാനോ അവസരമൊരുക്കി കുവൈത്ത് 3 മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. മാർച്ച് 17 മുതൽ ജൂൺ 17 വരെയാണ് പൊതുമാപ്പ്. നിയമലംഘകർ പൊതുമാപ്പ് നിശ്ചിത കാലയളവിനകം പ്രയോജനപ്പെടുത്തി രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. പൊതുമാപ്പ് ഉപയോഗപ്പെടുത്തി …
സ്വന്തം ലേഖകൻ: ബന്ധുക്കളുടെ വിസ ആവശ്യങ്ങൾക്കും മറ്റുമായി പ്രവാസികൾ റിലേഷൻഷിപ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നതിൽ വ്യക്തത വരുത്തി ഇന്ത്യൻ എംബസി. റിലേഷൻഷിപ് സർട്ടിഫിക്കറ്റിൽ ആറു പേരുകള്‍ വരെ ഉള്‍പ്പെടുത്താം. ഓരോ വ്യക്തിക്കും പ്രത്യേകമായി അപേക്ഷ നല്‍കേണ്ടതില്ലെന്നും ഒരു സര്‍ട്ടിഫിക്കറ്റില്‍തന്നെ ആറു പേരുകള്‍ ലിസ്റ്റ് ചെയ്യാമെന്നും എംബസി വ്യക്തമാക്കി. പാസ്പോർട്ട്, സിവില്‍ ഐഡി, ജനനസർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളാണ് സമര്‍പ്പിക്കേണ്ടത്. …
സ്വന്തം ലേഖകൻ: ഗര്‍ഭകാലത്തിന്റെ ആദ്യ 24 ആഴ്ചയ്ക്കിടെ ഗര്‍ഭം അലസിയാല്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കാന്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട്. സ്ത്രീകള്‍ക്ക് 10 ദിവസം വരെ പെയ്ഡ് ലീവ് ലഭിക്കുമ്പോള്‍ പങ്കാളിക്ക് അഞ്ച് ദിവസത്തെ അവധിയും ലഭിക്കും. ആറ് മാസത്തിന് ശേഷം ഗര്‍ഭം അലസിയാല്‍ ഇവര്‍ക്ക് പെയ്ഡ് മറ്റേണിറ്റി ലീവ് തുടരും. കഴിഞ്ഞ വര്‍ഷം ഹംബര്‍ …
സ്വന്തം ലേഖകൻ: ഇക്കഴിഞ്ഞ മാര്‍ച്ച് നാലിന് പുറത്തിറക്കിയ ഒരു സര്‍ക്കുലറിലൂടെ, ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ നടത്താന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളില്‍ ആഭ്യന്തര മന്ത്രാലയം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. മാത്രമല്ല, അവരെ വിദേശ പൗരന്മാരായിട്ടായിരിക്കും ഇനിമുതല്‍ പരിഗണിക്കുക. ഒരു വിദേശ രാജ്യത്തിന്റെ പാസ്സ്പോര്‍ട്ട് ഉള്ള ഒരു ഓ സി …
സ്വന്തം ലേഖകൻ: വിദേശികൾക്ക് വൻ തൊഴിൽ അവസരങ്ങളുമായി ഇറ്റലി. ഈ മാസം 18 മുതൽ ഇറ്റലിയിലെ തൊഴില്‍ദാതാക്കള്‍ക്ക് യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാം. 151,000 പേരെ നിയമിക്കാനുള്ള ക്വാട്ടയാണ് നിലവില്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായാണ് റിക്രൂട്ട്മെന്‍റ് പ്രക്രിയ നടക്കുന്നത്. ഇതിന്‍റെ നടപടിക്രമങ്ങള്‍ ഫെബ്രുവരി 29ന് ആരംഭിച്ചിരുന്നു. വിദേശ തൊഴിലാളികളെ ആവശ്യമുള്ള തൊഴിലുടമകള്‍ …
സ്വന്തം ലേഖകൻ: മലേഷ്യയിൽ നിന്നും കോഴിക്കോട്ടേക്ക് വിമാന സർവീസിനായുള്ള പ്രവാസികളുടെ മുറവിളികൾക്ക് കാൽ നൂറ്റാണ്ടോളം പഴക്കമുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ എയർപോർട്ട് അധികൃതരും ജനപ്രതിനിധികളും വിവിധ വിമാനക്കമ്പനികളുടെ സാന്നിധ്യത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ വച്ച് ചേർന്ന യോഗത്തിൽ, മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘എയർഏഷ്യ’ ക്വലാലംപുർ-കോഴിക്കോട് സർവീസിനായി സന്നദ്ധത അറിയിച്ചിരുന്നു. മാർച്ച് ആറിന് മലേഷ്യയുടെ ഏവിയേഷൻ കമ്മീഷൻ എയർഏഷ്യ വിമാനക്കമ്പനിക്ക് …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഒരിക്കല്‍കൂടി ഏറ്റുമുട്ടും. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ജോ ബൈഡനും റിപ്പബ്ലിക് പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപും നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിന് എതിരാളിയായിരുന്ന ഇന്ത്യന്‍ വംശജ നിക്കി ഹേലി മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. സ്ഥാനാര്‍ഥിയാകാന്‍ …