സ്വന്തം ലേഖകൻ: ചെംസ്‌ഫോര്‍ഡിലെ ആദ്യകാല മലയാളികളില്‍ ഒരാളായ കുറ്റിക്കാട്ടില്‍ ജേക്കബ് കുര്യന്‍ അന്തരിച്ചു. 53 വയസായിരുന്നു. ഇന്നലെ രാവിലെയാണ് ജേക്കബ്ബിന്റെ മരണം സംഭവിച്ചത്. കാന്‍സര്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യയും മൂന്ന് കുട്ടികള്‍ക്കും ഒപ്പമായിരുന്നു ചെംസ്‌ഫോര്‍ഡില്‍ താമസിച്ചിരുന്നത്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. ഫ്യൂണറല്‍ ഡിറക്ടര്‍സ് ഏറ്റെടുത്തിരിക്കുന്നതിനാല്‍ പിന്നീട് മാത്രമേ കൂടുതല്‍ വിവരങ്ങള്‍ …
സ്വന്തം ലേഖകൻ: എമിറേറ്റില്‍ പുതിയ സിറ്റി ചെക്ക് ഇന്‍ ഫെസിലിറ്റി തുറന്ന് എയര്‍ അറേബ്യ. അല്‍ ഫാഹിദി ഏരിയയിലെ സിറ്റി സെന്റര്‍ അല്‍ ഷിന്ദഘയിലാണ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുള്‍പ്പടെ രാജ്യത്ത് 12 സിറ്റി ചെക്കിന്‍ സൗകര്യങ്ങളാണുള്ളത്. പുതിയ സേവനം യാത്രക്കാര്‍ക്ക് ഫ്ലൈറ്റിന് 24 മണിക്കൂർ മുമ്പും അവരുടെ ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയത്തിന് 8 മണിക്കൂർ …
സ്വന്തം ലേഖകൻ: ആഭ്യന്തരയുദ്ധത്തിനും അരാജകത്വത്തിനും പിന്നാലെ നരഭോജികളായ ഗുണ്ടാസംഘത്തിന്റെ പിടിയിലമർന്ന് കരീബിയൻ രാജ്യമായ ഹെയ്തി. ‘ജി 9 ആൻഡ് ഫാമിലി’ എന്ന കുപ്രസിദ്ധ സംഘമാണ് രാജ്യത്തെ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയുയർത്തുന്നത്. സംഘാംഗങ്ങൾ മനുഷ്യരെ പച്ചയ്ക്കു ചുട്ടുതിന്നുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിമാനത്താവളങ്ങളും പൊലീസ് സ്റ്റേഷനുകളും ആക്രമിച്ചു പിടിയിലാക്കുകയും ജയിലുകൾ തുറന്ന് കുറ്റവാളികളെ സ്വതന്ത്രരാക്കുകയും ചെയ്യുകയാണു സംഘം. …
സ്വന്തം ലേഖകൻ: വിനോദകേന്ദ്രങ്ങളിൽ 40% ഇളവ് ലഭിക്കുന്ന അബുദാബി പാസിന് തുടക്കം കുറിച്ചു. പാസ് ഉടമകൾക്ക് എമിറേറ്റിലെ തീം പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദ കേന്ദ്രങ്ങളിൽ കുറഞ്ഞ നിരക്കിൽ സന്ദർശിക്കാം. ഹോട്ടൽ താമസം, യാത്ര, സിംകാർഡ് തുടങ്ങി വിനോദസഞ്ചാരികൾക്ക് ആവശ്യമായ ഒട്ടുമിക്ക സേവനങ്ങൾക്കും ഇളവുണ്ട്. അബുദാബിയെ അറിയുക എന്ന പ്രമേയത്തിലുള്ള പദ്ധതി എലൈക്കുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. സ്മാർട്ട്, …
സ്വന്തം ലേഖകൻ: ഇന്ന് മുതല്‍ ആരംഭിച്ച വിശുദ്ധ റമസാന്‍ മാസത്തില്‍ പൊതുഗതാഗതത്തിനും പണമടച്ചുള്ള പാര്‍ക്കിങ് സോണുകള്‍ക്കും ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പുതിയ സമയക്രമം പ്രഖ്യാപിച്ചു. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയും രാത്രി 8 മുതല്‍ അര്‍ധരാത്രി വരെയും വാഹന ഡ്രൈവര്‍മാര്‍ പാര്‍ക്കിങ് ഫീസ് …
സ്വന്തം ലേഖകൻ: റമസാന്‍ മാസത്തില്‍ ഖത്തറില്‍ ജോലിസമയം ആറ് മണിക്കൂറായിരിക്കുമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. ആഴ്ചയില്‍ ജോലിസമയം 36 മണിക്കൂറില്‍ കൂടരുതെന്നും മന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ റമസാനില്‍ ജോലിസമയം അഞ്ച് മണിക്കൂറായിരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രാജ്യത്ത് എല്ലാ മേഖലയിലും നോമ്പുകാലത്ത് പരമാവധി ആറ് മണിക്കൂറില്‍ കൂടരുതെന്നാണ് ഇപ്പോള്‍ ഖത്തര്‍ തൊഴില്‍ …
സ്വന്തം ലേഖകൻ: വിഷലിപ്തമായ തൊഴില്‍ സാഹചര്യം ഒരുക്കുകയും, ജീവനക്കാര്‍ തുടര്‍ച്ചയായി അവഹേളനങ്ങള്‍ക്ക് വിധേയമാവുകയും ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഒരു എന്‍ എച്ച് എസ്സ് ട്രസ്റ്റ് വിമര്‍ശിക്കപ്പെടുകയാണ്. യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ബിര്‍മിംഗ്ഹാം (യു എച്ച് ബി) ട്രസ്റ്റിനോട് അതിന്റെ തൊഴില്‍ സംസ്‌കാരം മെച്ചപ്പെടുത്തണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ (സി ക്യു സി). തുറന്നു പറഞ്ഞാല്‍, അടിച്ചമര്‍ത്തപ്പെടും എന്ന …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിലെ ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങിയിറങ്ങുകയാണ് റോഡ് അഥോറിറ്റി. മോട്ടോര്‍വേകളില്‍ മിഡില്‍ ലൈനില്‍ കൂടി വാഹനമോടിക്കുന്നതിനെതിരെയാണ് ഇപ്പോള്‍ അഥോറിറ്റി പ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത്. ചുരുങ്ങിയത് 32 ശതമാനം ഡ്രൈവര്‍മാരെങ്കിലും ഇടയ്ക്കിടെ മിഡില്‍ ലൈനിനെ സ്പര്‍ശിച്ച് വാഹനമോടിക്കാറുണ്ടെന്നാണ് ഒരു സര്‍വ്വേഫലം വെളിപ്പെടുത്തിയത്. 5 ശതമാനം പേര്‍ എപ്പോഴും ഇങ്ങനെ ചെയ്യാറുണ്ട്. നാഷണല്‍ ഹൈവേസ് നടത്തിയ ഒരു …
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്ന എന്‍ എച്ച് എസ്സ് നഴ്സുമാരുടെ എണ്ണം, കോവിഡ് പൂര്‍വ്വ കാലത്തേക്കാള്‍ അഞ്ചിരട്ടിയായതായി റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് പറയുന്നു. കഴിഞ്ഞ വര്‍ഷം നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ ഇത്തരത്തിലുള്ള 10,282 സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിയത്. 2019-ല്‍ ഇത് വെറും 2,165 ആയിരുന്നു. 2018- …
സ്വന്തം ലേഖകൻ: കൃഷി വൻ നഷ്ടമായതോടെ ഓസ്‌ട്രേലിയയിൽ വ്യാപകമായി മുന്തിരി കൃഷി ഉടമകൾ നശിപ്പിക്കുന്നതായി റിപ്പോർട്ട്. മുന്തിരിയുടെ വില ഇടിയുകയും കർഷകരും വൈൻ നിർമ്മാതാക്കളും പ്രതിസന്ധിയിലാകുകയും ചെയ്തതോടെയാണ് അമിത ഉത്പാദനം നിയന്ത്രിക്കുന്നതിന് മുന്തിരിച്ചെടികൾ നശിപ്പിക്കുന്നത്. ലോകത്ത് വൈൻ കയറ്റുമതിയിൽ അഞ്ചാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയിൽ 2023 മധ്യത്തിലെ കണക്കുകൾ പ്രകാരം ഇരുനൂറ് കോടി ലിറ്ററിലധികം വൈൻ വിറ്റഴിയാതെ …