സ്വന്തം ലേഖകൻ: സൗദിയിൽ ഇത്തവണ ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭപ്പെടില്ലെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കൊടും തണുപ്പ് ഉണ്ടാവില്ലെന്ന് കാലാവസ്ഥ കേന്ദ്ര വക്താവ് ഹുസൈൻ അൽ ഖഹ്താനി വ്യക്തമാക്കി. ദേശീയ കാലാവസ്ഥാ കേന്ദ്രം പിന്നീട് ശൈത്യകാലത്തെക്കുറിച്ചുള്ള കാലാവസ്ഥാ റിപ്പോർട്ട് പുറപ്പെടുവിക്കുമെന്നും ഇതിൽ സീസണിലെ കാലാവസ്ഥയും കാലാവസ്ഥാ സവിശേഷതകളും വ്യക്തമാക്കുമെന്നും അദ്ദേഹം …
സ്വന്തം ലേഖകൻ: തൊഴിലാളികൾക്ക് എതിരെ എടുക്കുന്ന നടപടികളെയും പിഴകളെയും കുറിച്ചുള്ള പട്ടിക കമ്പനികൾ തയാറാക്കണമെന്ന് തൊഴിൽ മന്ത്രാലയം. ഇരുപത്തിയഞ്ചോ അതിലധികമോ തൊഴിലാളികളുള്ള എല്ലാ തൊഴിലുടമകൾക്കും ഇത് ബാധകമാണ്. മന്ത്രാലയം നൽകുന്ന ഒരു പ്രത്യേക ഫോർമാറ്റ് പാലിച്ചായിരിക്കണം ഈ പട്ടിക തയാറേക്കേണ്ടത്. ഇങ്ങനെയുള്ള പട്ടികക്കും ഓരോ ഗവർണറേറ്റിലെയും ഡയറക്ടർ ജനറൽ ഓഫ് ലേബർ വെൽഫെയർ അല്ലെങ്കിൽ ഡയറക്ടർ …
സ്വന്തം ലേഖകൻ: പ്രവാസികളുടെ ചികിത്സ ലക്ഷ്യംവെച്ച് പൂർത്തീകരിക്കുന്ന ദമാൻ ആശുപത്രികള്‍ പ്രവര്‍ത്തന സജ്ജമാകുന്നു. അഹമ്മദിയിലെ ആശുപത്രിയിലേയും, ഫഹാഹീല്‍ സെന്ററിലേയും ആരോഗ്യ ഇൻഷുറൻസ് സംവിധാനം ദമാൻ അധികൃതര്‍ പരിശോധിച്ചു ഉറപ്പുവരുത്തി. സർക്കാർ-സ്വകാര്യമേഖല പങ്കാളിത്തത്തിൽ പ്രവാസികളുടെ ചികിത്സക്കായി മിഡിൽ ഈസ്റ്റിലെതന്നെ ആദ്യത്തെ ആരോഗ്യ പരിപാലന സ്ഥാപനമാണ് ദമാൻ. മെഡിക്കൽ ലബോറട്ടറികൾ, റേഡിയോളജി സെന്ററുകൾ, ഫാർമസ്യൂട്ടിക്കൽ സേവനങ്ങൾ, ആംബുലൻസ്, മെഡിക്കൽ …
സ്വന്തം ലേഖകൻ: യുകെയിൽ 2023 ജൂണില്‍ അവസാനിച്ച ഒരു വര്‍ഷത്തില്‍ ജനസംഖ്യയിലുണ്ടായത് ഒരു ശതമാനത്തിന്റെ വളര്‍ച്ചയാണ്, കഴിഞ്ഞ 75 വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും വലിയ വളര്‍ച്ചാ നിരക്ക്. കഴിഞ്ഞയാഴ്ച ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട കണക്കാണിത്. ജനസംഖ്യയിലെ വര്‍ദ്ധനയ്ക്ക് പ്രധാന കാരണം വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റമാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. മുന്‍പ് സൂചിപ്പിച്ച കാലയളവില്‍ ഏറ്റവുമധികം …
സ്വന്തം ലേഖകൻ: മണിക്കൂറിൽ 113 മുതൽ 129 വരെ കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ആഷ്ലി കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് സ്കോട്ലൻഡ് ജാഗ്രതയിൽ. ഞായറാഴ്ച മുതൽ വീശിയടിയ്ക്കുന്ന കാറ്റും ശക്തമായ മഴയും നാശനഷ്ടങ്ങൾക്കും ഗതാഗതതടസ്സത്തിനും ഇടയാക്കാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടേക്കും. തീരങ്ങളെ മറികടക്കുന്ന വലിയ തിരമാലകൾക്കും സാധ്യതയുണ്ട്. ‘കാലാവസ്ഥാ ബോംബ്’ എന്നാണ് അധികൃതർ ഇതിനെ …
സ്വന്തം ലേഖകൻ: പൊതുമാപ്പിന് ശേഷം രാജ്യം വിടാത്തവരുടെ എക്സിറ്റ് പെർമിറ്റ് സ്വമേധയാ റദ്ദാകുമെന്ന് യുഎഇ. ഇവർക്ക് പൊതുമാപ്പ് ആനുകൂല്യം നഷ്ടപ്പെടുമെന്ന് മാത്രമല്ല മുൻകാല പിഴയും നിയമനടപടികളും പുനഃസ്ഥാപിക്കുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി) വ്യക്തമാക്കി. എക്സിറ്റ് പെർമിറ്റിന്റെ കാലാവധി 14 ദിവസമാണ്. നിശ്ചിത ദിവസത്തിനകം രാജ്യം വിടാത്തവർക്കെതിരെ …
സ്വന്തം ലേഖകൻ: സൗദിയിൽ ഹോം ഡെലിവറി തൊഴിലാളികൾക്ക് യൂണിഫോം നിർബന്ധം. മുനിസിപ്പാലിറ്റി, ഹൗസിങ് മന്ത്രാലയത്തിന്റെതാണ് നിർദേശം. തൊഴിലാളികളുടെ ജോലിക്ക് അനുയോജ്യമായ മാന്യമായ പ്രഫഷനൽ രൂപം നൽകുന്ന വൃത്തിയുള്ള വസ്ത്രങ്ങൾ തൊഴിലാളികൾ ധരിക്കണം. ഡെലിവറി സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന സൗകര്യത്തിന് സാധുവായ മുനിസിപ്പൽ ലൈസൻസ് ആവശ്യമാണെന്നും മുനിസിപ്പൽ ലൈസൻസിന്റെ കാലാവധി കവിയാത്ത ഹോം ഡെലിവറി പെർമിറ്റ് നേടണമെന്നും മന്ത്രാലയം …
സ്വന്തം ലേഖകൻ: സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന ഖത്തറിലെ ചില സ്കൂളുകള്‍ ഇരട്ട ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുന്നു. രാവിലെയും ഉച്ചയ്ക്കു ശേഷവുമായി രണ്ട് ബാച്ചുകള്‍ ആരംഭിക്കാനാണ് തീരുമാനം. 2024-25 അധ്യയന വര്‍ഷത്തേക്കുള്ള ഉച്ചകഴിഞ്ഞുള്ള ബാച്ചിലേക്ക് അഡ്മിഷന് ആരംഭിച്ചിരിക്കുകയാണ് ഖത്തറിലെ ഈ ഇന്ത്യന്‍ സ്കൂളുകള്‍. മറ്റ് ഇന്ത്യന്‍ സ്കൂളുകളില്‍ നിന്ന് കുട്ടികളെ ട്രാന്‍സ്ഫര്‍ പാടില്ലെന്ന വ്യവസ്ഥയിലാണ് പുതിയ ഷിഫ്റ്റ് …
സ്വന്തം ലേഖകൻ: UAE ക്ക് സമാനമായി ബഹ്റൈനിലും വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളാക്കണമെന്ന എം.പിമാരുടെ നിർദേശം സർക്കാർ നിരസിച്ചു. രാജ്യത്തിന്റെ മതപരവും ദേശീയവുമായ ആഘോഷങ്ങളുടെ അന്തസ്സത്തക്കനുസരിച്ച് അവധി നിലവിലുള്ള രീതിയിൽ തടുരാനാണ് സർക്കാർ തീരുമാനം. എം.പിമാർ ഉന്നയിച്ച വിഷയം പ്രധാനമാണെങ്കിലും തൽക്കാലം ഇത് നടപ്പാക്കാനാവില്ല എന്നും സർക്കാർ അറിയിച്ചു. ഡോ. അലി അൽ നുഐമിയുടെ …
സ്വന്തം ലേഖകൻ: ചാരിറ്റി അസോസിയേഷനുകള്‍ക്കും ഫൗണ്ടേഷനുകള്‍ക്കും പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയം. ചാരിറ്റി അസോസിയേഷനുകളും ഫൗണ്ടേഷനുകളും സാമ്പത്തിക സഹായ കൈമാറ്റം നടത്തുന്നത് ബാങ്കുകൾ വഴി മാത്രമായിരിക്കണമെന്നതാണ് പ്രധാന നിർദേശം. ഇതിനൊപ്പം ചെക്കുകൾ നൽകുന്നത് അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തൽ, മന്ത്രാലയവും ബാങ്കുകളും തമ്മിലുള്ള ഇലക്ട്രോണിക് ലിങ്കിങ്ങിലൂടെ സാമ്പത്തിക ഇടപാടുകൾ സുഗമമാക്കൽ, ചാരിറ്റബ്ൾ …